കോട്ടയം: പട്ടമരപ്പ് പോലുള്ള റബര്‍ കൃഷിയെ ബാധിക്കുന്ന രോഗങ്ങള്‍ക്കും കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഉത്പാദനകുറവിനും ശാസ്ത്രലോകം നല്കുന്ന പരിഹാരമാര്‍ഗമായ ജനറ്റിക്കലി മോഡിഫൈഡ് (ജനിതക മാറ്റം വരുത്തിയ തൈകള്‍) വൃക്ഷത്തൈകള്‍ കേരളത്തില്‍ കൃഷി ചെയ്യാന്‍ പാടില്ലെന്ന സംസ്ഥാനത്തിന്റെ പിടിവാശി അവസാനിപ്പിക്കണമെന്ന് റബര്‍ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയായ എന്‍സിആര്‍പിഎസ് ദേശീയ കമ്മിറ്റി പ്രസിഡന്റ് വി.വി. ആന്റണി, ജനറല്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം റബര്‍ തൈകള്‍ കൃഷി ചെയ്തു തുടങ്ങി. പുതുപ്പള്ളിയിലുള്ള റബ്ബര്‍ ഗവേഷണ കേന്ദ്രത്തില്‍ വച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം തൈകള്‍ ഉത്പാദിപ്പിച്ചെങ്കിലും അത് ആദ്യമായി നട്ടുവളര്‍ത്താന്‍ കഴിഞ്ഞത് ആസാമിലാണ്. ഇക്കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന മൊബൈലിറ്റി എക്സ്പോയുടെ ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനിതകമാറ്റം വരുത്തിയ റബര്‍ മരങ്ങള്‍ കര്‍ഷകര്‍ കൃഷി ചെയ്ത് ശാസ്ത്രനേട്ടങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടതായും എന്‍സിആര്‍പിഎസ് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: