കണ്ണൂര്‍ : കൊട്ടിയൂരിനു സമീപം മയക്കുവെടി വച്ച് പിടികൂടിയ കടുവയെ ഉടന്‍ വനത്തില്‍ വിടില്ല. വനം വകുപ്പിന്റെ പരിശോധനയില്‍ കടുവയുടെ ഉളിപ്പല്ല് ഇല്ലെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ പരിശോധനാഫലം ലഭിച്ച ശേഷം മാത്രമാകും തീരുമാനം.
ഇര പിടിക്കാന്‍ കടുവയ്ക്ക് ഉളിപ്പല്ല് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ കടുവ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യതയുളളതിനാലാണ് കടുവയെ ഉടന്‍ വനത്തിലേക്ക് വിടേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത്.
മണത്തല സെക്ഷന്‍ ഫോറസ്റ്റിന് കീഴിലുള്ള വനംവകുപ്പ് സംഘമാണ് കടുവയെ മയക്കുവെടിവച്ചത്. പന്നിയാംമലയിലെ കൃഷിയിടത്തില്‍ ഇറങ്ങിയ കടുവയെ കമ്പിവേലിയില്‍ കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
റബര്‍ ടാപ്പിംഗിനു പോയ പുളിമൂട്ടില്‍ സിബി എന്ന യുവാവാണ് കടുവ കമ്പിവേലിയില്‍ കുടുങ്ങിയത് ആദ്യമായി കണ്ടത്. കഴുത്തില്‍ കമ്പി കുടുങ്ങിയ നിലയിലായിരുന്നു കടുവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: