Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 10, 2026, 08:21 am IST
inEditorial

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്നോട്ടു പോയിരിക്കുന്നു. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും വര്‍ഷം മുഴുവന്‍ സൗജന്യ യാത്ര അനുവദിക്കും എന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് യുഡിഎഫ് വാഗ്ദാനം നല്‍കിയിരുന്നത്. കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുലാണ് ഇതുള്‍പ്പെടെ അഞ്ച് ഇന്ദിരാ ഗ്യാരണ്ടികള്‍ ജനങ്ങള്‍ക്ക് നല്‍കിയത്.

തെരഞ്ഞെടുപ്പ് കാലത്ത് ബസ്സുകളില്‍ കയറിയും വീടുകളിലെത്തിയും കോണ്‍ഗ്രസ് നേതാക്കള്‍ ഈ ഉറപ്പ് സ്ത്രീകള്‍ക്ക് നല്‍കി. മെയ് 15 മുതല്‍ ഈ സൗജന്യം ഏര്‍പ്പെടുത്തും എന്നായിരുന്നു വാഗ്ദാനം. മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിലെ തമ്മിലടി മൂലം സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോയി. മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി. സതീശന്‍ ജൂണ്‍ 15 മുതല്‍ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഈ ഉറപ്പുകളൊക്കെ യാതൊരു വൈമുഖ്യവുമില്ലാതെ സര്‍ക്കാര്‍ കാറ്റില്‍ പറത്തുന്നതാണ് ഇപ്പോള്‍ കാണുന്നത്.

സ്ത്രീകളുടെ സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളില്‍ മാത്രമായി പരിമിതപ്പെടുത്താനാണ് അധികാരമേറ്റ ഉടന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഒരുപടി കൂടി പിന്നോട്ടു പോയിരിക്കുന്നു. 100 ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം സൗജന്യ യാത്ര അനുവദിച്ച് ലാഭനഷ്ടങ്ങള്‍ കണക്കാക്കിയ ശേഷം പദ്ധതി തുടരണമോയെന്ന് തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടെ ഒരു കാര്യം മിക്കവാറും ഉറപ്പായി. പദ്ധതിയുടെ ആയുസ്സ് മൂന്നുമാസം മാത്രമായിരിക്കും. വെള്ളം ചേരാത്ത വഞ്ചനയാണ് സതീശന്‍ സര്‍ക്കാര്‍ സ്ത്രീകളോട് കാണിച്ചിരിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിട്ടും ജനങ്ങളെ കബളിപ്പിക്കാനാണ് ഗതാഗത മന്ത്രി സി.പി. ജോണ്‍ ശ്രമിക്കുന്നത്.

യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍ തുടങ്ങുമെന്നും, എപിഎല്‍, ബിപിഎല്‍, സാമ്പത്തിക, സാമൂഹിക വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യം ലഭിക്കും. ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നൊക്കെ ഗതാഗത മന്ത്രി പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.
സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളില്‍ നൂറ് ദിവസം മാത്രമാക്കിയതിനെക്കുറിച്ച് ഗതാഗത മന്ത്രിക്ക് യാതൊന്നും പറയാനില്ല. പദ്ധതി ഓര്‍ഡിനറി ബസ്സുകളില്‍ നടപ്പാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് 712 കോടിയോളം രൂപയുടെ ബാധ്യത വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ബസുകളിലും നടപ്പാക്കുകയാണെങ്കില്‍ 1300 കോടിയുടെ ബാധ്യതയുണ്ടാകും. നിലവില്‍ വലിയ നഷ്ടത്തില്‍ പോകുന്ന സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമാണ് കെഎസ്ആര്‍ടിസി. സര്‍ക്കാരിന്റെ സഹായം കൊണ്ടാണ് ശമ്പളം പോലും നല്‍കുന്നത്. ഇതൊന്നും പരിഗണിക്കാതെയാണ് കോണ്‍ഗ്രസും യുഡിഎഫും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തത്. വോട്ട് നേടാന്‍ ജനങ്ങളെ എങ്ങനെ വേണമെങ്കിലും പറ്റിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നല്‍കിയ ജനപ്രിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അവിടങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍. ഇക്കാര്യം അറിയാമായിരുന്നിട്ടും കേരളത്തിലെ ജനങ്ങളെ പ്രത്യേകിച്ച് സ്ത്രീകളെ കപട വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഉള്‍പ്പെടെ അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളാണ് യുഡിഎഫ് നല്‍കിയത്. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1,000 രൂപ ധനസഹായം, അര്‍ഹരായവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിമാസം 3,000 രൂപ വീതം ക്ഷേമ പെന്‍ഷന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്‌പ എന്നിവയാണ് മറ്റ് ഗ്യാരണ്ടികള്‍. സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ആട്ടിമറിച്ചതുപോലെ ഈ ഗ്യാരണ്ടികളില്‍ നിന്നും സതീശന്‍ സര്‍ക്കാര്‍ പിന്മാറുമെന്ന് ഉറപ്പാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഇതിന് കാരണമായി പറയുകയും ചെയ്യും. ഇതിനുവേണ്ടിക്കൂടിയാണ് ധവളപത്രം പുറപ്പെടുവിച്ചിട്ടുള്ളത്. ജനവഞ്ചന കോണ്‍ഗ്രസിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്.

Tags: KSRTCUDF GovernmentKSRTC free travel for women
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

Kerala

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

Kerala

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

Kerala

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.