Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

തിരുവനന്തപുരം നഗരത്തില്‍ വില്ലനായി പ്രിമോ പൈപ്പ്; മാറ്റി സ്ഥാപിക്കാന്‍ 300 കോടി വേണം, ജല അതോറിറ്റിക്ക് കടുത്ത വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 03:19 pm IST
inThiruvananthapuram

തമ്പാനൂര്‍: തിരുവനന്തപുരം നഗരത്തില്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ട് ജല അതോറിറ്റിക്ക് നിത്യതലവേദനയായിരിക്കുകയാണ് പ്രിമോ പൈപ്പുകള്‍. പ്രിമോ എന്നാണ് സുപരിചിതമായ പേരെങ്കിലും ഇതിന്റെ ശരിക്കുള്ള പേര് പ്രീ സ്‌ട്രെസ്ഡ് കോണ്‍ക്രീറ്റ് പൈപ്പ് എന്നാണ്. പ്രിമോ എന്ന കമ്പനി ഉണ്ടാക്കുന്നതുകൊണ്ട് ഈ പേരില്‍ അറിയപ്പെടുന്നു എന്ന് മാത്രം.

നഗരത്തില്‍ 900 എംഎം, 400 എംഎം അളവുകളിലുള്ള പ്രീമോ പൈപ്പുകളില്‍ കൂടി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. പേരൂര്‍ക്കടയില്‍ നിന്ന് അമ്പലംമുക്കുവഴി മണ്‍വിള വരെ എത്തുന്ന ദീര്‍ഘദൂര പൈപ്പ് ലൈന്‍ 900 എംഎം പ്രിമോ ആണ്. പൈപ്പ് കടന്നുപോകുന്ന ഈ ഭാഗങ്ങളില്‍ എണ്ണമറ്റ തവണയാണ് പൊട്ടല്‍ ഉണ്ടായിട്ടുള്ളത്. മണ്‍വിള ടാങ്കില്‍ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് പിവിസി ലൈനുകളിലൂടെയാണ്. കവടിയാര്‍ ജല അതോറിറ്റി സെക്ഷനില്‍ നിന്നും വിതരണം ചെയ്യുന്നത് 400 എംഎം പ്രിമോ പൈപ്പ് വഴിയാണ്. ഇതിനൊപ്പം ഊളമ്പാറ, ശാസ്തമംഗലം, പൈപ്പിന്‍മൂട്, പട്ടം, മുറിഞ്ഞപാലം, പരുത്തിപ്പാറ, ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, കുടപ്പനക്കുന്ന്, എംഎല്‍എ റോഡ് തുടങ്ങിയ ഭാഗങ്ങളിലൊക്കെ പ്രിമോ പൈപ്പിന്റെ സാന്നിധ്യമുണ്ട്. വലുപ്പക്കൂടുതല്‍ കൊണ്ടുതന്നെ റോഡ് കുഴിച്ച് വളരെ ആഴത്തിലാണ് പ്രിമോ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. വെള്ളക്കെട്ട്, മണ്ണിലെ നനവ്, വാഹനങ്ങളുടെ മര്‍ദ്ദം തുടങ്ങിയവ എന്നിവയുടെ അനുപാതംവച്ച് ഇവയുടെ കാലാവധി 20 വര്‍ഷം മുതല്‍ 30 വര്‍ഷം വരെയാണ്.

നഗരത്തില്‍ സ്ഥാപിക്കപ്പെട്ട പ്രിമോ പൈപ്പുകള്‍ എല്ലായിടത്തും ഒരേസമയത്തുതന്നെയാണ് സ്ഥാപിച്ചത്. ഇവയെല്ലാം ഒരേ സമയത്ത് മാറ്റണം എന്നത് ജല അതോറിറ്റിക്ക് കടുത്ത വെല്ലുവിളിയാണ്. ഏകദേശം 300 കോടിയാണ് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കൂടി കടന്നുപോകുന്ന പ്രിമോ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ വേണ്ടത്. ദീര്‍ഘദൂര പദ്ധതിയായ പേരൂര്‍ക്കട-മണ്‍വിള ലെയിന്‍ മാറ്റി സ്ഥാപിക്കുന്നതിന് 80 കോടി രൂപ മാത്രമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ പണി ആരംഭിക്കണമെങ്കില്‍ നിലവില്‍ കുടപ്പനക്കുന്നില്‍ നിന്ന് പാതിരപ്പള്ളി-മഠത്തുനട-നാലാഞ്ചിറ ശ്രീകാര്യം എംഎല്‍എ റോഡ് ഭാഗത്ത് നടക്കുന്ന പുതിയ പ്രിമോ പൈപ്പ് സ്ഥാപിക്കല്‍ പണി പൂര്‍ത്തിയാകണം.

പ്രിമോ പൈപ്പുകള്‍ മാറ്റിയാല്‍ പിന്നെ അവിടെ സ്ഥാപിക്കേണ്ടത് പുതിയ ഡക്ടയില്‍ അയണ്‍ പൈപ്പാണ്. ഡിഐ പൈപ്പുകള്‍ക്ക് ചെലവ് കൂടുതലാണ്. പക്ഷേ ദീര്‍ഘകാലം ഈട് നില്‍ക്കും. 40 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്. യഥാ സമയത്ത് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തത് മൂലം അറ്റകുറ്റപ്പണിക്ക് ജല അതോറിറ്റിക്ക് വേണ്ടിവരുന്നത് ഭീമമായ തുകയാണ്. ഓരോ കാലത്തും ചെലവിടുന്ന തുകയെല്ലാം കൂടി ചേര്‍ത്തു വെച്ചാല്‍ നഗരത്തിലെ പ്രിമോ പൈപ്പുകള്‍ മാത്രം മാറ്റി സ്ഥാപിക്കാന്‍ വേണ്ടിവരുന്ന തുക കഴിച്ചു മിച്ചം വരും. ഡക്ടയില്‍ അയണ്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ പ്രിമോ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ സമയം കുറച്ചു മതി. അരുവിക്കരയില്‍ നിന്നുള്ള ജലവിതരണം നഗരത്തിലൂടെ സുഗമമായി നടക്കണമെങ്കില്‍ നാശാവസ്ഥയിലുള്ള പൈപ്പുകള്‍ എല്ലാം മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.

ദിവസങ്ങള്‍ക്കു മുമ്പ് അമ്പലംമുക്കില്‍ പ്രീമോ പൈപ്പ് പൊട്ടി രണ്ടുദിവസം ജനങ്ങളുടെ കുടിവെള്ളം മുട്ടിയിരുന്നു. ഇതേ ഭാഗത്തുതന്നെ അറ്റകുറ്റപ്പണിക്ക് ശേഷം വീണ്ടും ചോര്‍ച്ച ഉണ്ടായത് ജല അതോറിറ്റി രഹസ്യമാക്കി വച്ചിരിക്കുകയാണ്. പൊതുജനങ്ങളുടെ കുടിവെള്ളത്തിനുള്ള അവകാശം സംരക്ഷിക്കാനാണ് അതോറിറ്റിയുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകേണ്ടത്. ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിശ്ചിത കാലയളവിനുള്ളില്‍ പൈപ്പ് മാറ്റിസ്ഥാപിക്കല്‍ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല.

പ്രശാന്ത് നികുഞ്ജം

Tags: Kerala Water AuthorityThiruvananthapuramprimo pipe
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.