ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഓണാഘോഷത്തിനുപോലും ക്ഷണിക്കാത്തവരാണ് താന്‍ കേരളത്തില്‍ ഇല്ല ഇന്ന് പരാതി പറയുന്നതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.
രാഷ്ട്രപതിഭവന്റെ അനുമതിയോടെയാണ് തന്റെ യാത്രകള്‍. എന്തും പറയാന്‍ അവര്‍ക്ക് അവകാശമുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം കാര്യമായി എടുക്കുന്നില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. കേന്ദ്രവിരുദ്ധപ്രതിഷേധത്തിനിടെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ച പ്പോഴായിരുന്നു ഗവര്‍ണറുടെ ഈ മറുപടി.
ബുധനാഴ്ചയാണ് ഗവര്‍ണര്‍ ദല്‍ഹിയില്‍ എത്തിയത്. ഇന്നലെ വൈകിട്ട് അദ്ദേഹത്തിന് ഒരു പരിപാടിയില്‍ പങ്കെടുക്കാനും ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധ ത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജനാധിപത്യരീതിയില്‍ എല്ലാവര്ക്കും പ്രതിഷേധിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: