Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അന്നാണ് വേൽകുത്തി അഗ്നിക്കാവടി എടുക്കണമെന്ന ആഗ്രഹം മനസിൽ‍ കയറിയത്; അത് ദൈവത്തോട് കരഞ്ഞ് പ്രാർഥിക്കുന്ന സമയത്ത് തനിയെ വരുന്നതാണ്

അപ്പോഴുണ്ടാകുന്ന മാനസീക സമാധാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 04:58 pm IST
in Entertainment

കാർത്തിക്ക് സൂര്യയുടെ വ്ലോ​ഗുകൾ എപ്പോഴും യുട്യൂബിൽ ട്രെന്റിങിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ‌ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാർത്തിക്ക് സൂര്യ പങ്കിട്ട ചില വീഡിയോകൾ‌ വലിയ രീതിയിൽ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. 21 ദിവസം നീണ്ടുനിന്ന ശക്തമായ വൃതാനുഷ്ടാങ്ങൾക്ക് ഒടുവിലായി അഗ്നിക്കാവടി എടുത്തതിന്റെ വിശേഷങ്ങളും അതിന് മുമ്പ് നടത്തിയ ഒരുക്കങ്ങളും അടങ്ങിയതായിരുന്നു കാർത്തിക്ക് സൂര്യയുടെ വീഡിയോ.

തെക്കൻ കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് അഗ്നിക്കാവടി എടുക്കുന്നത്. കാപ്പണിഞ്ഞ സ്വാമിമാർ അഗ്നിയിലൂടെ കാവടി എടുത്ത് നടക്കുന്നതും ചടങ്ങിന്റെ പ്രത്യേകതയാണ്. കാർത്തിക് ഇത്തരത്തിൽ വ്രതം അനുഷ്ഠിക്കുന്നതും അഗ്നിയിലൂടെ അനായാസം തുള്ളുന്നതും എല്ലാം കാർത്തിക് പങ്കുവെച്ച വീഡിയോയിൽ കാണാമായിരുന്നു. ഒപ്പം കാർത്തിക്ക് കവിളിൽ ശൂലം കുത്തുന്നതും വീഡിയോയിൽ കാണാം.

സോഷ്യൽമീഡിയയിൽ സജീവമായ സെലിബ്രിറ്റി എന്ന നിലയിൽ അ​ഗ്നികാവടിയുടെ വീഡിയോ വൈറലായതോടെ നിരവധിപേർ കാർത്തിക്ക് സൂര്യയെ അനുകൂലിച്ചും ഒരു വിഭാ​ഗം പ്രതികൂലിച്ചും എത്തി. ഇപ്പോഴിതാ തനിക്ക് എതിരെ വന്ന വിമർശനങ്ങളിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് കാർ‍ത്തിക്ക് സൂര്യ. തന്നെ പൊങ്കാല ഇടുന്നവരോട് വിശദീകരിച്ചാലും അവർക്ക് മനസിലാകില്ലെന്നാണ് കാർത്തിക്ക് സൂര്യ താൻ എന്തുകൊണ്ട് അ​ഗ്നികാവടി എടുത്തുവെന്നത് വിശദീകരിച്ച് പറഞ്ഞത്

ഞാൻ വിശ്വാസിയാണ്. 16-ാം വയസിൽ‍ ആദ്യ വേൽക്കാവടി എടുത്ത ശേഷം പിന്നീട് പഠനവും കാര്യങ്ങളുമായി മുന്നോട്ടുപോയി. 2023 എനിക്ക് അത്ര നല്ല വർഷമല്ലായിരുന്നു. മലേഷ്യയിലെ ബാട്ടു കേവ്സ് എന്ന സ്ഥലത്ത് ഒരു മുരുക ക്ഷേത്രമുണ്ട്. വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകനെ കാണാൻ. അവിടെ എത്തിയപ്പോൾ മനസ് ഭയങ്കരമായി കൂളായി. അന്നാണ് വേൽ കുത്തി അഗ്നിക്കാവടി എടുക്കണമെന്ന ആഗ്രഹം മനസിൽ‍ കയറിയത്.

നാട്ടിൽ വന്ന ശേഷം തൈപ്പൂയം എന്നാണെന്ന് നോക്കി. എന്റെ ഷെഡ്യൂൾ അതിനനുസരിച്ച് ക്രമീകരിച്ച് 21 ദിവസത്തെ വ്രതമെടുത്തു. അത് ആദ്യത്തെ അഗ്നിക്കാവടിയായിരുന്നു. മുമ്പും വേൽ കുത്തിയിട്ടുണ്ട്. അത് വലിയ വേലായിരുന്നു. അഗ്നിക്കാവടി എടുക്കുമ്പോൾ വലിയ വേൽ കുത്താൻ പറ്റില്ല. അതിനാൽ ഒന്നരയടി നീളമുള്ള ചെറിയ വേലാണ് കുത്തിയത്.

എന്റെ അനുഭവം ഞാൻ പറയാം. കാവടിക്ക് വ്രതമെടുത്ത് നിൽക്കുമ്പോൾ ശരീരം അത്രയും ശുദ്ധമായാണ് സൂക്ഷിക്കുന്നത്. അപ്പോഴത്തെ ഏക ലക്ഷ്യം കാവടിയും വേലും എടുത്ത് ഭഗവാന്റെ അനുഗ്രഹം വാങ്ങിക്കുക എന്നതാണ്. 16-ാമത്തെ വയസിൽ വ്രതത്തിന്റെ തുടക്കത്തിൽ എനിക്ക് അനുഗ്രഹം കിട്ടിയിട്ടില്ല. അന്ന് 71 ദിവസത്തെ വ്രതമാണ് എടുത്തത് ചില്ലറയൊന്നുമല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിലെ പൊങ്കാലയ്‌ക്ക് ഇടയാക്കിയ അത് ആദ്യം വന്നത് 16-ാമത്തെ വയസിൽ കാപ്പ് കെട്ടുമ്പോഴാണ്. അന്നും ഇതേ പോലെയാണ് അനുഗ്രഹം കിട്ടിയത്. ദൈവത്തോട് കരഞ്ഞ് പ്രാർഥിക്കുന്ന ഒരു സമയത്ത് തനിയെ വരുന്നതാണ് അത്. അപ്പോഴുണ്ടാകുന്ന മാനസീക സമാധാനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത് അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകില്ലെന്നാണ് കാർത്തിക്ക് സൂര്യ അ​ഗ്നികാവടി എടുത്തപ്പോഴുള്ള അനുഭവം പങ്കിട്ട് പറഞ്ഞത്.

 

Tags: Karthik Soorya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശൂലം കുത്തുമ്പോൾ ദേഹത്ത് മുരുകൻ കയറുമോ? അന്ധവിശ്വാസമല്ലേ?’; മറുപടിയുമായി കാർത്തിക് സൂര്യ

പുതിയ വാര്‍ത്തകള്‍

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.