Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരില്‍ ദളിത് യുവതിയുടെ ഓട്ടോയ്‌ക്ക് തീയിട്ട കേസ്: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

2023 ആഗസ്ത് 25ന് രാത്രിയിലാണ് കണ്ണൂര്‍ കാട്ടാമ്പള്ളിയിലുള്ള ചിത്രലേഖയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 10:56 pm IST
in Kerala, Kannur

കണ്ണൂര്‍: ദളിത് യുവതി ചിത്രലേഖയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ജില്ലാ അധികാരികളോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. 2023 ഒക്‌ടോബര്‍ 25ന് ചിത്രലേഖ നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചത്. 2023 ആഗസ്ത് 25ന് രാത്രിയിലാണ് കണ്ണൂര്‍ കാട്ടാമ്പള്ളിയിലുള്ള ചിത്രലേഖയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചത്.

കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്നും പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്നും ചിത്രലേഖ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് താമസസ്ഥലത്ത് നേരിട്ട സാമൂഹ്യ ബഹിഷ്‌കരണം ഇല്ലാതാക്കാന്‍ ഭരണ സംവിധാനങ്ങള്‍ക്കായില്ലെന്നും പരാതിക്കാരി സൂചിപ്പിച്ചിട്ടുണ്ട്. കേസില്‍ എസ്‌സി, എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരം കേസെടുക്കാനും അധികാരികള്‍ തയാറായില്ല. അനീതി നിറഞ്ഞ അന്വേഷണവും സാമൂഹ്യ ബഹിഷ്‌കരണവും പരാതിക്കാരി ഉന്നയിക്കുന്നതിനാല്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് കമ്മീഷണര്‍ക്കും നാല് ആഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്തയച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏതെങ്കിലും അധികാരി പരാജയപ്പെടുകയാണെങ്കില്‍ അവര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ആക്റ്റ് 1993 പ്രകാരം കമ്മിഷന് മുന്നില്‍ നേരിട്ട് ഹാജരാകേണ്ടി വരും.

2005 ഡിസംബര്‍ 30ന് പയ്യന്നൂര്‍ എടാട്ട് താമസിക്കുമ്പോഴും ചിത്രലേഖയുടെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിക്കപ്പെട്ടിരുന്നു. ആ കേസിലെ പ്രതികള്‍ പയ്യന്നൂരിലെ സിഐടിയു നേതാക്കളായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ ജാതിവിവേചനത്തെയും അധിക്ഷേപങ്ങളെയും എതിര്‍ത്തതിനെ തുടര്‍ന്നാണ് ചിത്രലേഖയുടെ ഓട്ടോറിക്ഷ നശിപ്പിക്കപ്പെടുന്നത്.

ഇതിനിടയില്‍ ഏറെ പ്രയാസപ്പെട്ട് പയ്യന്നൂരില്‍ നിന്ന് കണ്ണൂര്‍ നഗരത്തിനടുത്ത കാട്ടാമ്പള്ളിയിലേക്ക് താമസം മാറിയെങ്കിലും അവിടെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിച്ചില്ലെന്ന് ചിത്രലേഖ പറയുന്നു. ഓട്ടോറിക്ഷ കത്തിച്ച് ആറ് മാസം കഴിഞ്ഞിട്ടും കേസിലെ പ്രതികളെ പിടികൂടാതെ പരാതിക്കാരിയായ തന്റെയും കുടുംബത്തിന്റെയും നുണ പരിശോധന നടത്താനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നീക്കം നടത്തുതെന്നും ഇത് കേട്ട് കേള്‍വിയില്ലാത്തതാണെന്നും ചിത്രലേഖ പറഞ്ഞു.

Tags: keralakannurHuman Rights CommissionDalit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.