ഭുവനേശ്വര്‍ : ഐ എസ് എല്ലില്‍ ഒഡീഷയ്‌ക്കെതിരെ കേരള ബ്ലാസറ്റേഴ്‌സിന് പരാജയം.ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്നശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് തോല്‍വിയേറ്റുവാങ്ങിയത്.
രണ്ടാം പകുതിയില്‍ റോയ് കൃഷ്ണ നേടിയ ഇരട്ട ഗോളുകളാണ് ഒഡീഷയുടെ വിജയമുറപ്പിച്ചത്. നിഹാലിന്റെ അസിസ്റ്റില്‍ നിന്ന് ഡിമിട്രിയോസ് ഡയമന്റകോസ് ആണ് മത്സരത്തിന്റെ പതിനൊന്നാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത്.
എന്നാല്‍ രണ്ടാം പകുതിയില്‍ നാല് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി റോയ് കൃഷ്ണ മത്സരം ഒഡീഷയ്‌ക്കനുകൂലമായി മാറ്റുകയായിരുന്നു.
ജയത്തോടെ ഒഡിഷ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
















