കോഴിക്കോട്: കളിക്കുന്നതിനിടെ അഞ്ച് വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 57 വര്‍ഷം കഠിനതടവും 2,80,000 രൂപ പിഴയും ശിക്ഷ. വിവിധ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്.
നരിക്കുനി വരിങ്ങലോറമ്മേല്‍ ദിനേശനെയാണ് (50) കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.എന്നാല്‍ തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി. ഈ സാഹചര്യത്തില്‍ 20 വര്‍ഷം തടവ് അനുഭവിക്കണം.
പിഴത്തുകയില്‍ നിന്ന് രണ്ടുലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണം.പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷവും 10 മാസം കൂടി തടവ് അനുഭവിക്കണം
















