ബ്ലൊംഫോണ്ടെയിന് : ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ നേപ്പാളിനെ നേരിടുന്ന ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 297റണ്‍സെടുത്തു.
ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ഉദയ് ശരണും സച്ചിന് ദാസും സെഞ്ച്വറി നേടി.ഉദയ് 107 പന്തില്‍ നിന്ന് 100 റണ്‍സ് നേടി. 9 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.
സച്ചിന് ദാസ് 101 പന്ത് നേരിട്ട് 116 റണ്‍സ് നേടി. മൂന്ന് സിക്സും 11 ബൗണ്ടിയും സച്ചിന് അടിച്ചു. മുഷീര്‍ ഖാന് 9 റണ്‍സുമായി പുറത്താകാതെ നിന്നു. നേപ്പാളിനായി ഗുല്സന് ജാ 3 വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: