Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് നേട്ടം: യൂറോപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാല ഹൈബ്രിഡ് ഓഫ്‌ഷോര്‍ കപ്പല്‍ നിര്‍മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2024, 11:02 pm IST
inKerala

കൊച്ചി: മുന്‍നിര കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് യൂറോപ്പില്‍ നിന്ന് പുതിയൊരു കപ്പല്‍ നിര്‍മാണ ഓര്‍ഡര്‍ കൂടി ലഭിച്ചു. തീരത്ത് നിന്നും ഏറെ അകലെ സമുദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് ഓപറേഷന്‍ വെസല്‍ (എസ്ഒവി) വിഭാഗത്തില്‍പ്പെടുന്ന ഹൈബ്രിഡ് കപ്പലാണ് യൂറോപ്യന്‍ കമ്പനിക്കു വേണ്ടി പുതുതായി കൊച്ചിയില്‍ നിര്‍മിക്കുന്നത്.

സമുദ്രമേഖലയില്‍ നിലയുറപ്പിച്ച് കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനാണ് ഈ കപ്പല്‍ ഉപയോഗിക്കുക. മറ്റൊരു കപ്പല്‍കൂടി നിര്‍മിച്ചു നല്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള രണ്ട് കപ്പലുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.ലോകത്തിന്റെ ശ്രദ്ധ സുസ്ഥിര, പുനരുപയോഗ ഊര്‍ജ്ജത്തിലേക്ക് തിരിഞ്ഞതോടെ ആഗോള തലത്തില്‍ ഓഫ്‌ഷോര്‍ ഊര്‍ജ്ജോത്പ്പാദന മേഖല വികസിക്കുകയാണ്. ഈ രംഗത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പടക്കുതിരയാകും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിക്കുന്ന ഈ ഹൈബ്രിഡ് സര്‍വീസ് ഓപറേഷന്‍ വെസല്‍. ഇത്തരം കപ്പലുകല്‍ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള കപ്പല്‍ശാലയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. ഡീസലിനു പുറമെ വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന ഈ കപ്പല്‍ പരിസ്ഥിതി മലിനീകരണം വന്‍തോതില്‍ ലഘൂകരിക്കാനും സഹായിക്കും.

രണ്ടു പതിറ്റാണ്ടിലേറെയായി അന്താരാഷ്‌ട്ര കപ്പല്‍ നിര്‍മാണ രംഗത്ത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സജീവമാണ്. ഇതിനകം യുഎസ്എ, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, നോര്‍വെ, ഡെന്‍മാര്‍ക്ക്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കായി 50ലധികം അത്യാധുനിക കപ്പലുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മിച്ചു നല്കിയിട്ടുണ്ട്. ഓഫ്‌ഷോര്‍ സപ്പോര്‍ട്ട് വെസലുകള്‍ നിര്‍മിക്കുന്നതില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ആഗോള തലത്തില്‍ പേരെടുത്തിട്ടുണ്ട്. നോര്‍വീജിയന്‍ കമ്പനിക്കു വേണ്ടി ഈയിടെ സ്വയംനിയന്ത്രിത ഇലക്ട്രിക് കാര്‍ഗോ ഫെറികള്‍ നിര്‍മിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജര്‍മന്‍ കമ്പനിക്കു വേണ്ടിയുള്ള എട്ട് മള്‍ട്ടി പര്‍പ്പസ് വെസലുകളുടെ നിര്‍മാണവും കൊച്ചി കപ്പല്‍ശാലയില്‍ പുരോഗമിക്കുകയാണ്. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള കപ്പലുകള്‍ നിര്‍മിക്കുന്നതിലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് മികവ് തെളിയിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പല്‍ നാവിക സേനയ്‌ക്കു കൈമാറിയത് സമീപകാലത്താണ്. കൂടാതെ ആന്റി സബ്മറൈന്‍ യുദ്ധക്കപ്പലുകളും പുതുതലമുറ മിസൈല്‍ വെസലുകളും നിര്‍മിക്കാനുള്ള ഓര്‍ഡറും കൊച്ചി കപ്പല്‍ശാലയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

നിരവധി ഓര്‍ഡറുകളാണ് നിലവില്‍ കൊച്ചി കപ്പല്‍ശാല സ്വന്തമാക്കിയിട്ടുള്ളത്. നാവികസേനയുടെ യുദ്ധകപ്പല്‍ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാര്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു. ഭാരതത്തിന്റെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സമയബന്ധിതമായി നിര്‍മിച്ച് രാജ്യത്തിന് സമര്‍പ്പിച്ചതടക്കം നിരവധി അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ രണ്ട് പുതിയ പദ്ധതികള്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു.

കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്ന് എറണാകുളം വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ പാട്ടത്തിനെടുത്ത 42 ഏക്കറില്‍ 970 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി, തേവരയില്‍ 1,800 കോടി രൂപ നിക്ഷേപത്തോടെ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്ക് എന്നിവയാണത്.

 

Tags: europeKochi Shipyardhybrid offshore vessel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ സൈപ്രസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജയ്ശങ്കർ ; ഇന്ത്യയോടുള്ള പിന്തുണയ്‌ക്ക് നന്ദിയെന്നും വിദേശകാര്യമന്ത്രി

Travel

യൂറോപ്പ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കടക്കം 78 അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

Kerala

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂവിട്ടു; വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ അത്യുത്തമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.