Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തര്‍പ്രദേശില്‍ അയോധ്യക്ഷേത്രമുള്‍പ്പെടെയുള്ള ആത്മീയ ടൂറിസം; 2028ല്‍ 50000 കോടി ഡോളര്‍ വരുമാനമുണ്ടാകുമെന്ന് എസ് ബിഐ

അയോധ്യരാമക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ നിന്നും ആത്മീയ ടൂറിസം വഴി ഉത്തര്‍പ്രദേശ് 2028 ആകുമ്പോഴേക്കും 50000 കോടി ഡോളര്‍ വരുമാനം നേടുമെന്ന് എസ് ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) യുടെ ഇക്കണോമിക് റിസര്‍ച്ച് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 06:34 pm IST
in India

മുംബൈ: അയോധ്യരാമക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ നിന്നും ആത്മീയ ടൂറിസം വഴി ഉത്തര്‍പ്രദേശ് 2028 ആകുമ്പോഴേക്കും 50000 കോടി ഡോളര്‍ വരുമാനം നേടുമെന്ന് എസ് ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) യുടെ ഇക്കണോമിക് റിസര്‍ച്ച് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട്.

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ ആത്മീയ ടൂറിസം വളര്‍ത്തുന്നതിനായി നടപ്പിലാക്കുന്ന പ്രസാദം പദ്ധതിയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഉത്തര്‍പ്രദേശിന് വന്‍വരുമാനം ലഭിക്കുമെന്നാണ് എസ് ബിഐറിപ്പോര്‍ട്ട് വിലയിരുത്തുന്നത്. 2024ന്റെ അവസാനത്തോടെ തന്നെ ഏകദേശം നാല് ലക്ഷം കോടി വരുമാനം ഉത്തര്‍പ്രദേശിന് ലഭിക്കും.

എളുപ്പത്തില്‍ ഉത്തര്‍പ്രദേശിലെ ക്ഷേത്രങ്ങളില്‍ എത്തിച്ചേരാന്‍ പാകത്തിലാണ് ഉത്തര്‍പ്രദേശിലെ ഭൗതിക സൗകര്യങ്ങളും ഡിജിറ്റല്‍ സൗകര്യങ്ങളും. ഇത് ടൂറിസ്റ്റുകളുടെ പോക്കുവരവിന് തികച്ചും അനുകൂലമാണ്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ യുപി അഞ്ചാം സ്ഥാനത്താണ്. 2022ല്‍ 32 കോടി ടൂറിസ്റ്റുകള്‍ യുപിയില്‍ എത്തി.ഇതില്‍ 2.1 കോടി പേര്‍ അയോധ്യ കാണാന്‍ മാത്രം എത്തിയവരാണ്. 2022ല്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ 2 ലക്ഷം കോടി രൂപ ചെലവാക്കിയെങ്കില്‍, 10,500 കോടി രൂപയാണ് വിദേശ ടൂറിസ്റ്റുകള്‍ യുപിയില്‍ ചെലവാക്കിയത്. 2024ല്‍ ഈ തുക നേരെ ഇരട്ടിയാകും. 2025ല്‍ ടൂറിസ്റ്റുകളുടെ വരവില്‍ വന്‍കുതിപ്പുണ്ടാകും. ഇതുവഴി നല്ല നികുതി വരുമാനവും യുപിയ്‌ക്ക് ലഭിക്കും.

ആത്മീയ ടൂറിസം വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രസാദ് പദ്ധതി പ്രകാരം ടൂറിസ്റ്റുകളുടെ വരവും പോക്കും അനായാസമാക്കാന്‍ റോഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ വികസിപ്പിച്ചു. ഇവര്‍ക്കു വേണ്ട എല്ലാ ബജറ്റിലുള്ള താമസസൗകര്യങ്ങളും ഒരുക്കി. ഇതോടെ ടൂറിസ്റ്റുകള്‍ക്ക് യുപി എളുപ്പം പോയി വരാവുന്ന ടൂറിസ്റ്റ് കേന്ദ്രമായി മാറിയിട്ടുണ്ട്.

വൈകാതെ അങ്കോര്‍ വാറ്റ്, ശ്രീലങ്ക, ബാറ്റു കേവ്സ്, പശുപതിനാഥ് എന്നിവ പോലെ ആഗോളതലത്തില്‍ തന്നെയുള്ള മികച്ച ടൂറിസ്റ്റ് കേന്ദ്രമായി ഇന്ത്യ മാറും. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ വ്യവസായം, കൃഷി, സേവനം എന്നീ മേഖലകളില്‍ മികച്ച സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് യുപി. 2028ല്‍ ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ് ഘടനയായി മാറാന്‍ പോവുകയാണ്. ഇതോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തരോല്‍പാദനത്തില്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി യുപി മാറാന്‍ പോവുകയാണ്. 2028 ആകുമ്പോഴേക്കും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10 ശതമാനം യുപി സംഭാവന ചെയ്യും. ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുക മഹാരാഷ്‌ട്ര തന്നെ. 13 ശതമാനം. ഈ കുതിപ്പില്‍ യുപിയ്‌ക്ക് തുണയാവുക അയോധ്യാ ക്ഷേത്രം ഉയര്‍ന്നതുമൂലമുള്ള ആത്മീയ ടൂറിസ്റ്റുകളുടെ വരവും കൂടിയാണ്. അങ്ങിനെ ഇന്ത്യ 2028ല്‍ ജര്‍മ്മനിയെ അടക്കം പിന്നിലാക്കി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമ്പോള്‍, യുപി ഇന്ത്യയുടെ സമ്പദ്ഘടനയിലേക്ക് സംഭാവന ചെയ്യുക 51500 കോടി ഡോളര്‍ ആയിരിക്കുമെന്ന് എസ് ബിഐ ഇക്കണോമിക് റിസര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നു.

 

 

 

 

Tags: SBI Economic Research reportTourismUttar PradeshAyodhya Ram templeIndian GDPspiritual tourism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പുതിയ വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.