Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“ശങ്കരാചാര്യന്മാര്‍ പറഞ്ഞത് അയോധ്യയില്‍ കൗസല്യയുടെ മടിയിലുള്ള രാമന്‍ വേണമെന്നല്ലേ” – മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സ്വാമിയുടെ മാസ് മറുപടി

ശങ്കരാചാര്യന്മാര്‍ പറഞ്ഞത് അയോധ്യയില്‍ കൗസല്യയുടെ മടിയിലിരിക്കേണ്ട രാമനാണെന്നല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അയോധ്യയുടെ മണ്ണില്‍ നിന്നുകൊണ്ട് അമൃതസ്വരൂപാനന്ദപുരി നല്‍കിയത് നല്ല കിടിലന്‍ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2024, 08:06 pm IST
inKerala

അയോധ്യ: ശങ്കരാചാര്യന്മാര്‍ പറഞ്ഞത് അയോധ്യയില്‍ കൗസല്യയുടെ മടിയിലിരിക്കേണ്ട രാമനാണെന്നല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അയോധ്യയുടെ മണ്ണില്‍ നിന്നുകൊണ്ട് അമൃതസ്വരൂപാനന്ദപുരി നല്‍കിയത് നല്ല കിടിലന്‍ മറുപടി. അയോധ്യയില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങിന് എത്തിയ അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ മാസ് മറുപടിയില്‍ ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകന് തിരിച്ചടി.

“കുഞ്ഞ് എപ്പോഴും അമ്മയുടെ മടിയിലല്ലോ ഇരിക്കുന്നത്. കുഞ്ഞ് എപ്പോഴും പിച്ചവെച്ച് നടക്കും. മുട്ടിലിഴയും. ഒറ്റയ്‌ക്ക് നടന്നുപോകും. ഉരുണ്ട് വീഴും. അതുകൊണ്ട് കൗസല്യയുടെ മടിയില്‍ ഇരിക്കുന്ന രാമരൂപം വേണം എന്ന കാഴ്ചപ്പാടിന് വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. “-സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

ബാലരൂപം എന്നതിന് വലിയൊരു പ്രാധാന്യമുണ്ട്. എല്ലാ കുഞ്ഞുങ്ങള്‍ക്കും പൊതുവായ ഒരു സ്വഭാവമാണ് നിഷ്കളങ്കത. കുഞ്ഞ് ലോകത്തെ കാണുന്നത് അത്ഭുതത്തോടെയാണ്. പിന്നെ നിശ്ചയദാര്‍ഡ്യം ഒരു കുഞ്ഞിനുള്ള ഗുണമാണ്. 365 ദിവസം നടക്കാന്‍ ശ്രമിച്ചു, ഒരു മൂവായിരം തവണ ഞാന്‍ വീണു, അതുകൊണ്ട് ഇനി ഞാന്‍ നടക്കാന്‍ ശ്രമിക്കുന്നില്ല എന്നൊന്നും ഒരു കൂഞ്ഞും പറയില്ല. പിന്നെ നിഷ്കളങ്കത, സ്നേഹം എന്നിവ കുഞ്ഞിനുള്ള വലിയ ഗുണങ്ങളാണ്. അതുകൊണ്ട് ഈ ബാലരൂപം വലിയൊരു സന്ദേശം ലോകത്തിന് നല്‍കുന്നുണ്ട്. അത് ഇന്നത്തെ കാലഘട്ടത്തിന് വലിയ ആവശ്യവുമാണ്. – അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

കെ.എസ്. ചിത്ര രാമനാമജപം നല്‍കിയതിനെത്തുടര്‍ന്ന് വലിയ ബഹളം സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു. സ്വാമിജി അത് ശ്രദ്ധിച്ചിരുന്നോ? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്ല അസ്സല്‍ മറുപടിയാണ് സ്വാമി നല്‍കുന്നത്. “ഞാന്‍ അതിനൊന്നും വലിയ ഗൗരവം നല്‍കുന്നില്ല. ഇത് ദുഷിച്ച മനസ്സുകളുടെ ആത്മനിയന്ത്രണമില്ലാത്ത മനസ്സുകളുടെ വിമര്‍ശനങ്ങളാണ്. വിമര്‍ശനം ആകാം. പക്ഷെ അത് ക്രിയാത്മകമായിരിക്കണം. സമൂഹത്തിന് പ്രയോജനപ്പെടുന്നതായിരിക്കണം. ” ഇത്രയും കിട്ടിയതോടെ മാധ്യമപ്രവര്‍ത്തകന്‍ വിവാദചോദ്യങ്ങള്‍ നിര്‍ത്തി തടിതപ്പി.

അമൃതാനന്ദമയീമഠത്തിനെ പ്രതിനിധീകരിച്ചാണ് സ്വാമി അമൃതസ്വരൂപാനന്ദ പുരി അയോധ്യയില്‍ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാനെത്തിയത്. അയോധ്യയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ സംബന്ധിച്ചിടത്തോളം ഒരൊറ്റ വികാരമേയുള്ളൂ, ഒരൊറ്റ സ്പന്ദനമേയുള്ളൂ, ഒരൊറ്റ സാന്നിധ്യമേയൂള്ളൂ അത് ശ്രീരാമന്റെ സാന്നിധ്യമാണെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി.അയോധ്യയില്‍ ഭാവിയില്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ആളുകള്‍ ഒഴുകിയെത്തുമെങ്കില്‍ അതിന് കാരണവും ശ്രീരാമചന്ദ്രന്റെ ഇവിടുത്തെ സാന്നിധ്യമാണ്. കാരണം അത്രയ്‌ക്ക് വലിയ സന്ദേശമാണ് ശ്രീരാമന്‍ ലോകത്തിന് നല്‍കിയിട്ടുള്ളത്. ഇവിടുത്തെ ഭരണാധികാരികള്‍ക്ക് നല്‍കിയത്, ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. സാര്‍വ്വലൗകികമായ സന്ദേശമാണ് ശ്രീരാമന്‍ നല്‍കിയിട്ടുള്ളത്. – സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

 

 

Tags: AyodhyaSwami AmritswarupanandapuriMata AmritanandamayiMata Amritanandamayi DeviRam LallaSwami Amritaswarupananda PuriAyodhya Pranprastista
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌
Kerala

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം
Kerala

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.