Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അജ്ഞാത കിരണത്തെ വീണ്ടും ഓര്‍ക്കുമ്പോള്‍

താന്‍ കണ്ടുപിടിച്ച എക്‌സ്-റേ കിരണത്തിന് ഒരിക്കലും പേറ്റന്റ് എടുത്ത് സ്വന്തമാക്കാന്‍ കൂട്ടാക്കാതെ കാലയവനികയില്‍ മറഞ്ഞ മനുഷ്യസ്‌നേഹിയായ ആ ഊര്‍ജതന്ത്രജ്ഞന്‍ അന്തരിച്ചിട്ട് 2024 ഫെബ്രുവരി 10ന് 101 വര്‍ഷം തികയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 06:37 pm IST
inVaradyam

എക്‌സ്-റേ അഥവാ എക്‌സ്-കിരണങ്ങള്‍ പരിചയമില്ലാത്ത മനുഷ്യരുണ്ടാവില്ല. അറിയാതെ അകത്തായ സേഫ്ടി പിന്‍ കണ്ടെത്താന്‍ വരെ ‘എക്‌സ്‌റെ’ കൂടിയേ തീരൂ. പക്ഷേ ഈ കിരണങ്ങള്‍ കണ്ടെത്തിയ വില്യം കോണ്‍റാഡ് റോന്‍ജന്‍ എന്ന മഹാശാസ്ത്രജ്ഞനെ അധികം പേരും അറിയില്ല. താന്‍ കണ്ടുപിടിച്ച എക്‌സ്-റേ കിരണത്തിന് ഒരിക്കലും പേറ്റന്റ് എടുത്ത് സ്വന്തമാക്കാന്‍ കൂട്ടാക്കാതെ കാലയവനികയില്‍ മറഞ്ഞ മനുഷ്യസ്‌നേഹിയായ ആ ഊര്‍ജതന്ത്രജ്ഞന്‍ അന്തരിച്ചിട്ട് 2024 ഫെബ്രുവരി 10ന് 101 വര്‍ഷം തികയും.

1895 നവംബര്‍ എട്ടിന് വേഴ്‌സ് ബര്‍ഗ് സര്‍വകലാശാലയിലെ തന്റെ ഗവേഷണശാലയില്‍ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം എക്‌സ്-കിരണങ്ങളെ കണ്ടെത്തുന്നത്. അതാകട്ടെ തികച്ചും ആകസ്മികമായി. (അതിന്റെ സ്മരണ നിലനിര്‍ത്തി എല്ലാ വര്‍ഷവും നവംബര്‍ എട്ടിന് ലോക ‘റേഡിയോഗ്രഫി’ ദിനം ആചരിക്കുന്നു). ഉന്നത വോള്‍ട്ടേജുള്ള കാതോഡ്-റേ ക്യൂബില്‍ പരീക്ഷണം നടത്തി വരുമ്പോഴാണ് തൊട്ടടുത്ത ഫ്‌ളൂറസെന്റ് സ്‌ക്രീനില്‍ നേരിയ ഒരു പച്ച തെളിയുന്നത് അദ്ദേഹം ശ്രദ്ധിച്ചത്. കട്ടിയുള്ള കറുത്ത കടലാസുകൊണ്ട് ആവരണം ചെയ്ത കാതോഡ് ട്യൂബില്‍നിന്ന് പുറത്തുചാടിയ ഹരിതപ്രഭയ്‌ക്ക് അദ്ദേഹം നല്‍കിയ പേരാണ് ‘എക്‌സ്’ അഥവാ അജ്ഞാത കിരണങ്ങള്‍. ഈ അജ്ഞാത കിരണങ്ങള്‍ ചരിത്രത്തില്‍ ആദ്യത്തെ ഫിസിക്‌സ് നൊബേല്‍ സമ്മാനം (1901) അദ്ദേഹത്തിന് നേടിക്കൊടുക്കുകയും ചെയ്തു.

ഒന്നാം ലോകമഹായുദ്ധത്തില്‍ എക്‌സ്-റേ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പട്ടാളക്കാരുടെ ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ടകളുടെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിനും, ശരീരത്തിലെ ഒടിവും ചതവും കൃത്യമായി നിശ്ചയിക്കുന്നതിനും ഒക്കെ. ശൂന്യതയില്‍ പ്രകാശവേഗം കൈവരിക്കുന്ന ഈ ഇലക്‌ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ കരുതുംപോലെ സുരക്ഷിതമല്ലെന്നും അധികം വൈകും മുന്‍പ് തെളിഞ്ഞു. നിരന്തരമായി എക്‌സ്-റേ കിരണവുമായി ഇടപഴകിയ തോമസ് ആല്‍വാ എഡിസന്റെ സഹായി ക്ലാരന്‍സ് ഡാലി തൊലിപ്പുറ അര്‍ബുദം ബാധിച്ച് മരണമടഞ്ഞു. നിക്കൊളാസ് ടെസ്ല, വില്യം മോര്‍ടണ്‍, തോമസ് എഡിസന്‍ തുടങ്ങിയ ശാസ്ത്രജ്ഞര്‍ എക്‌സ്-റേയുടെ സുരക്ഷിതത്വത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

അങ്ങനെ എക്‌സ്-റേയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ കൂടുതല്‍ സുരക്ഷിതത്വ ഏര്‍പ്പാടുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. മനുഷ്യശരീരവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് അത്യാധുനിക ഇമേജിങ് സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയ യന്ത്രങ്ങള്‍ വന്നു. പക്ഷേ ഏക്‌സ്-റേയുടെ പ്രസക്തി ഇന്നും കുറഞ്ഞിട്ടില്ല. അതുകൊണ്ടാണ് ലണ്ടനിലെ സയന്‍സ് മ്യൂസിയം 2009 ല്‍ നടത്തിയ ഒരു സര്‍വേയില്‍ ലോകത്തിലെ ഏറ്റവും വലിയ ആധുനിക സാങ്കേതിക വിദ്യയായി എക്‌സ്-റേ തെരഞ്ഞെടുക്കപ്പെട്ടത്. വിഖ്യാത ആന്റിബയോട്ടിക്കായ പെനിസിലിന് രണ്ടാം സ്ഥാനം മാത്രമാണ് സര്‍വ്വേയില്‍ ലഭിച്ചത്.

Tags: x ray
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എക്‌സ്‌റേ എടുത്തില്ല: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ രോഗികളുടെ പ്രതിഷേധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

രാമകഥാ കോണ്‍ക്ലേവില്‍ ‘സുകൃതം രാമായണാമൃതം’; അഞ്ഞൂറിലേറെ പേരുടെ രാമായണപാരായണം

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

ബ്രിക്‌സ് ഉച്ചകോടി; ഭാരതത്തിന്റെ നയതന്ത്ര വിജയം

ഡോളറിനെതിരെ നിര്‍ണായക നീക്കവുമായി ബ്രിക്‌സ് ഉച്ചകോടി

തിരുവനന്തപുരത്ത് വൈദ്യുതി ഭവന് മുന്നില്‍ ബിജെപി ടോര്‍ച്ച് തെളിയിച്ച് നടത്തിയ പ്രതിഷേധം

വൈദ്യുതി ഭവന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം; നിയന്ത്രണത്തിനെതിരെ ടോര്‍ച്ച് തെളിയിച്ച് സമരം

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ; ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.