അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപതട്ടിപ്പും അനധികൃതമായി ബോര്‍ഡ് മെമ്പര്‍മാര്‍ വായ്പ എടുത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സംഘത്തിലെ മലയാറ്റൂര്‍ കൊറ്റമത്ത് പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിലും പ്രതിസന്ധി രൂക്ഷം.
ചെറുനിക്ഷേപകര്‍ ബ്രാഞ്ചിലെത്തുമ്പോള് പണമില്ലെന്ന് പറഞ്ഞ് മടക്കുകയാണ്. രണ്ടാഴ്ച മുന്‍പ് ഇവിടെ നിന്നു 5000 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു. കൊറ്റമം പള്ളിയുടെ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് കഴിഞ്ഞ ദിവസം പള്ളിയുടെ നിക്ഷേപതുക പോലും കൊടുത്തില്ല.
മലയാറ്റൂര്‍, കൊറ്റമം, കാലടി പ്രദേശങ്ങളിലെ നിരവധി പേരാണ് ഇവിടെ ലക്ഷങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ ചില സംഘടനകളുടെയും പണം നിക്ഷേപിച്ചിട്ടുണ്ട്. ഇത് കിട്ടാത്തതിനാല്‍ സംഘടനയിലും ഭാരവാഹികള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.
കഴിഞ്ഞ നോട്ട് നിരോധനസമയങ്ങളില് ഈ ബ്രാഞ്ചില്‍ പലരുടെയും പേരില്‍ നിക്ഷേപം നടത്തുകയും രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറ്റിയെടുത്തതിനെക്കുറിച്ചും വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കണക്കില്‍പെടാത്ത നിരവധി പേരുടെ പണം ഇവിടെ നിക്ഷേപിച്ചിട്ടുണ്ട് ഇവരില്‍ പലരും ഇക്കാര്യം പുറത്ത് പറയുന്നില്ല.
അര്‍ബന്‍ സഹകരണസംഘത്തിലെ റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന ബ്രാഞ്ച് ഒരാഴ്ച മുന്‍പ് അടച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: