തിരുവനന്തപുരം: സുരേഷ് ഗോപിയെ തൃശൂരില്‍ അപമാനിക്കാന്‍ ശ്രമിച്ച വനിതാ റിപ്പോര്‍ട്ടര്‍ സൂര്യ സുജി രാജിവെച്ചു. നേരത്തെ സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സൂര്യ സുജിയെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ജേണലിസ്റ്റായിരുന്നു സൂര്യ സുജി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രധാന ഉടമകളായ മുട്ടില്‍ മരം മുറി കേസിലെ പ്രതികളെന്ന് ആരോപണമുള്ള അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ രാജിക്കത്തില്‍ സൂര്യ സുജി ആഞ്ഞടിക്കുന്നുണ്ട്. ഈ രാജിക്കത്ത് സൂര്യ സുജി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുകയും ചെയ്തു.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ അരുണ്‍കുമാറിന് നല്ല അടികൊടുത്ത് സൂര്യ സുജി
സൂര്യ സുജി തന്റെ രാജിക്കത്തില്‍ മൊട്ട അരുണ്‍ എന്ന് അറിയപ്പെടുന്ന അരുണ്‍കുമാറിനെതിരെ വന്‍ വിമര്‍ശനം നടത്തുന്നുണ്ട്
സൈബർ സഖാക്കൾ ബിജിഎം ഇട്ട് വാഴ്‌ത്തി പാടുന്ന അരുൺകുമാർ എന്ന നിലപാട് ഇല്ലാത്ത മനുഷ്യനെ ഇനിയെങ്കിലും നിങ്ങൾ മനസിലാക്കണം. മുഖ്യമന്ത്രിയുടെ പ്രീതിപറ്റാൻ വേണ്ടി മാത്രം നവ കേരള സദസ്സിനോടൊപ്പം യാത്ര ചെയ്തയാൾ , പക്ഷേ മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടല്ലോ ഈ നടത്തുന്ന പിത്തലാട്ടത്തിന്റെ ഒക്കെ പിന്നിലെന്താണ് എന്ന് . അത് കൊണ്ടാണ് അന്ന് അരുൺകുമാർ സമർപ്പിച്ച നിവേദനം തുറന്ന് പോലുംനോക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നത്.
സുരേഷ് ഗോപിയെ അപമാനിക്കാനുള്ള സൂര്യ സുജിയുടെ നാടകം അന്ന് പൊളിഞ്ഞു
ഗരുഡന്‍ സിനിമയുടെ പ്രദര്‍ശനത്തിന് ഗിരിജാ തിയറ്ററില്‍ എത്തിയ സുരേഷ് ഗോപിയെ തടഞ്ഞുനിര്‍ത്തി പ്രകോപനമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു സൂര്യ സുജി. ഈ റിപ്പോര്‍ട്ടറെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ വാര്‍ത്താസമ്മേളനം തുടരില്ലെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൂര്യ സുജിയെ മറ്റ് ജേണലിസ്റ്റുകള്‍ മാറ്റിനിര്‍ത്തുകയായിരുന്നു. സിപിഎമ്മിന്റെ താല്‍പര്യപ്രകാരം സുരേഷ് ഗോപിയെ വേട്ടയാടുന്ന രഹസ്യ അജണ്ടയുടെ ഭാഗമായാണ് സൂര്യ സുജി സുരേഷ് ഗോപിയെ വഴിയില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച് ചോദ്യം ചോദിച്ചത് എന്ന് പറയപ്പെടുന്നു. അതില്‍ പ്രകോപിതനായി സുരേഷ് ഗോപി എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ പറയുകയോ ചെയ്താല്‍ അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം.എന്നാല്‍ സുരേഷ് ഗോപി സംയമനത്തോടെ പെരുമാറിയതോടെ ഈ റിപ്പോര്‍ട്ടറുടെ രഹസ്യ അജണ്ട പൊളിഞ്ഞു.
സുരേഷ് ഗോപിയെ അപമാനിക്കുന്ന രീതിയില്‍ ചോദ്യം ചോദിച്ച സൂര്യ സുജിയ്‌ക്കെതിരെ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളായ മരം മുറി മുതലാളിമാര്‍ക്ക് വിടുപണി ചെയ്യാനാവില്ല എന്ന് വിശദീകരണമാണ് രാജിക്ക് ന്യായീകരണമായി സൂര്യ സുജി മുന്നോട്ട് വെയ്‌ക്കുന്നത്.
പല ഓൺലൈൻ മീഡിയകളും വാർത്തകൾ വീണ്ടും വളച്ചൊടിക്കുന്നു. സംഘപരിവാറിനെ വെളുപ്പിക്കാനുള്ള അവരുടെ നീക്കങ്ങൾ തുടരട്ടെ… സത്യം…
Posted by Surya Suji on Friday, January 12, 2024
തന്റെ രാജിയെക്കുറിച്ച് സൂര്യ സുജി സുദീര്‍ഘമായ ഒരു കുറിപ്പും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: