Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാര്‍ റാഫേല്‍ തട്ടില്‍: എരിഞ്ഞേരി അങ്ങാടിയിലെ ചെറിയ വീട്ടില്‍ നിന്ന് സഭയുടെ തലപ്പത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 02:12 am IST
in Kerala
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്കൊപ്പം മാര്‍ റാഫേല്‍(ഫയല്‍)

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്കൊപ്പം മാര്‍ റാഫേല്‍(ഫയല്‍)

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തിലെ എരിഞ്ഞേരി അങ്ങാടിയിലെ പ്രാരാബ്ധങ്ങളേറെയുള്ള തട്ടില്‍ കുടുംബത്തില്‍നിന്ന് പുരോഹിത വൃത്തിയിലേക്ക് എത്തിയ മാര്‍ റാഫേല്‍ തട്ടിലിന് സിറോ മലബാര്‍ സഭയെ നയിക്കാനുള്ള നിയോഗം.

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഇത്രയും വിപുലമായ ചുമതല എല്‍പിക്കാന്‍ മാര്‍ റാഫേല്‍ തട്ടിലിനെത്തന്നെ സഭ തെരഞ്ഞെടുക്കാന്‍ കാരണം. മൂന്നര വര്‍ഷമായി ഇന്ത്യയിലെ അപ്പസ്തോലിക് വിസിറ്റേറ്ററായും ഷംസാബാദ് ബിഷപ്പായും ചുമതല നോക്കി വരികയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.

തൃശൂര്‍ രൂപതയുടെ സഹായ മെത്രാനായിരിക്കെ മികച്ച മേജര്‍ സെമിനാരി രൂപകല്‍പന ചെയ്തു നടപ്പാക്കാന്‍ നേതൃത്വം നല്‍കിയ മാര്‍ തട്ടില്‍ മികച്ച വാഗ്മിയാണ്. ആവേശം കൊള്ളിക്കുന്ന പ്രസംഗം.

തൃശൂര്‍ പുത്തന്‍ പള്ളി ബസിലിക്ക ഇടവകാംഗമാണ്. ബസിലിക്കയ്‌ക്കു പിറകില്‍ മാര്‍തോമ ഗേള്‍സ് ഹൈസ്‌കുളിനു മുന്നിലാണ് മാര്‍ തട്ടിലിന്റെ വീട്. തട്ടില്‍ തോമ ഔസേഫിന്റേയും ഏനാമാവ് കാഞ്ഞിരത്തിങ്കല്‍ ദേവസിയുടെ മകള്‍ ത്രേസ്യയുടേയും പത്താമത്തെ മകന്‍. 1956 ഏപ്രില്‍ 21 നാണു ജനനം.

റാഫേലിനു രണ്ടര വയസുള്ളപ്പോള്‍ പിതാവു മരിച്ചു. അമ്മയ്‌ക്കൊപ്പം മൂത്ത സഹോദരന്‍ ലാസറാണ് തന്നേയും സഹോദരങ്ങളേയും വളര്‍ത്തിയതെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറയാറുണ്ട്. 1980 ഡിസംബര്‍ 21 നു മാര്‍ ജോസഫ് കുണ്ടുകുളത്തില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ‘പ്രീസ്റ്റ്ലി ഫോര്‍മേഷന്‍ ഇന്‍ ദ സീറോ മലബാര്‍ ചര്‍ച്ച്’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. ഇംഗ്ലീഷിനു പുറമേ, ജര്‍മന്‍, ഇറ്റാലിയന്‍, ലാറ്റിന്‍ എന്നീ ഭാഷകളും അറിയാം.

തൃശ്ശൂര്‍ രൂപതാ വൈസ് ചാന്‍സലര്‍, മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, ഡിബിസിഎല്‍സി ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1996 ലും 98 ലും ചാന്‍സലറായി. വിശുദ്ധ എവുപ്രാസ്യാമ്മയുടേയും വാഴ്‌ത്തപ്പെട്ട മറിയം ത്രേസ്യയുടേയും നാമകരണ കോടതികളില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചു. മാര്‍ കുണ്ടുകുളം, മാര്‍ ജേക്കബ് തൂങ്കുഴി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് 2010 ല്‍ തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായത്. 2003 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയില്‍നിന്ന് ‘പേപ്പല്‍ ചേംബര്‍ലൈന്‍’ ബഹുമതി ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി 2010 ഏപ്രില്‍ പത്തിന് അഭിഷിക്തനായ മാര്‍ റാഫേല്‍ തട്ടിലിനെ 2014 ജനുവരി 11 ന് മാര്‍പാപ്പ ഇന്ത്യയിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിച്ചു. 2018ല്‍ ഷംഷാബാദ് ബിഷപ്പായി നിയമിതനായി. ഈ ചുമതലയില്‍ നിന്നാണ് ഇപ്പോള്‍ സീറോ മലബാര്‍ സഭയെ നയിക്കാനുള്ള നിയോഗം ലഭിച്ചിരിക്കുന്നത്.

മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിനെ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരന്‍ ആശംസകള്‍ അറിയിച്ചു.

Tags: Mar Raphael ThattilHead of Church
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

പുതിയ വാര്‍ത്തകള്‍

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.