ന്യൂദല്‍ഹി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ബിഷപ്പ് മാര്‍ റഫേല്‍ തട്ടേല്‍ നടത്തുന്ന പ്രഥമ ദല്‍ഹി സന്ദര്‍ശനമാണിത്. സബ് കാ സാഥ്, സബ് കാ വികാസ് എന്ന വിശ്വാസത്തിലൂന്നി ജാതി, മത ചിന്തകള്‍ക്കുപരിയായി എല്ലാ ഭാരതീയരുടേയും ക്ഷേമം പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
പാര്‍ലമെന്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്‌ച്ചയില്‍ ഇലക്‌ട്രോണിക്‌സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ, ജലശക്തി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍, വിദേശകാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരന്‍ എന്നിവരും പങ്കെടുത്തു.
















