Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജയില്‍ ചാടി പോയത് അയോദ്ധ്യയിലേക്ക്; കര്‍സേവകരുടെ ഓര്‍മ്മകള്‍ പങ്കുവച്ച് തിരുവനന്തപുരത്തുനിന്നുള്ള ജി. വെങ്കിട്ടരാമന്‍

തിരുവനന്തപുരത്തുനിന്നുള്ള കര്‍സേവകരുടെ സംഘത്തിലാണ് ജി. വെങ്കിട്ടരാമന്‍ ഉള്‍പ്പെട്ടിരുന്നത്. വാരാണസിയിലെ ജയിലില്‍ നിന്നും രാത്രി പുറത്തുചാടി മലയാളിയായ നൗഷാദിന്റെ സഹായത്തോടെ രാമജന്മഭൂമിയിലെത്തിയ സാഹസികമായ അനുഭവം ഭാരതീയ വ്യാപാരി വ്യവസായിസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ജന്മഭൂമിയോട് പങ്ക് വയ്‌ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 09:19 pm IST
inIndia

അയോദ്ധ്യാനഗരത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒരു ഈച്ച പോലും കടക്കില്ലെന്ന വമ്പുമായാണ് മുലായംസിങ് യാദവ് നയിക്കുന്ന ഉത്തര്‍പ്രദേശ് പോലീസും കേന്ദ്ര അര്‍ദ്ധസൈനികവിഭാഗവും കര്‍സേവകര്‍ക്കെതിരെ ഇരുമ്പുവേലികള്‍ തീര്‍ത്തത്. എന്നാല്‍ രാമസേവകര്‍ക്ക് അതൊരു ദിവസത്തെ ലക്ഷ്യമായിരുന്നില്ല. കര്‍സേവ നടത്തി മടങ്ങുക എന്നല്ല അയോദ്ധ്യയില്‍, രാമന്റെ മണ്ണില്‍ തങ്ങുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ ദീര്‍ഘനാള്‍ അവിടെ തങ്ങുന്നതിനുവേണ്ട തയാറെടുപ്പുകളോടെയാണ് എല്ലാവരും എത്തിയിരുന്നത്. ഞാന്‍ അടങ്ങുന്ന സംഘത്തെ ആഗ്രയിലെത്തിയപ്പോള്‍ ട്രെയിന്‍ തടഞ്ഞ് അറസ്റ്റുചെയ്തു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സഹോദരനെ കാണാനാണ് വന്നതെന്ന് സ്റ്റേഷന്‍ ഓഫീസറെ ധരിപ്പിച്ചാണ് ഞാനും മറ്റ് രണ്ടുപേരും പുറത്തിറങ്ങിയത്. നടന്നും വാഹനങ്ങള്‍ മാറിമാറി കയറിയും വാരാണസിയിലെത്തി. അവിടെനിന്നും ബസില്‍ ജാവ്ന്‍പൂരില്‍ എത്തിയപ്പോള്‍ പോലിസ് തടഞ്ഞു. ഞങ്ങളെ മൂന്ന് പേരെയും സ്റ്റേഷനില്‍ കൊണ്ടുപോയി. അന്ന് രാത്രിയോടെ തിരികെ വാരാണസിയില്‍ എത്തിച്ചു. അവിടെ പ്രത്യേകം തയാറാക്കിയ ജയില്‍ മുറികളില്‍ പാര്‍പ്പിച്ചു.

പിറ്റേദിവസം രാത്രി ഞങ്ങള്‍ ജയില്‍ചാടി. വീണ്ടും അയോദ്ധ്യയിലേക്ക്. ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു യാത്ര. വഴിയില്‍ വച്ച് പരിചയപ്പെട്ട നൗഷാദ് എന്ന മലയാളി ഞങ്ങളെ സുരക്ഷിതമായി അയോദ്ധ്യയ്‌ക്ക് അല്പമകലെയുള്ള ഒരു കര്‍ഷക ഗ്രാമത്തിലെത്തിച്ചു. അന്ന് രാത്രി അവിടെ തങ്ങി. അടുത്ത ദിവസം ഗ്രാമപ്രമുഖന്റെ നിര്‍ദ്ദേശപ്രകാരം ഒരു ട്രാക്ടറില്‍ അയോദ്ധ്യക്കരികിലെത്തിച്ചു. അവിടെനിന്ന് നാട്ടുകാരുടെ സഹായത്തോടെ ഊടുവഴികളിലൂടെ രാമജന്മഭൂമിയില്‍. വാല്മീകി രാമായണ്‍ മന്ദിര്‍, ജാനകി മന്ദിര്‍ എന്നീ ആശ്രമങ്ങളിലാണ് കര്‍സേവകര്‍ താമസിച്ചിരുന്നത്. ഒരുമാസം മുമ്പ് തന്നെ അയോദ്ധ്യയിലെത്തി മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്ന വി.കെ. വിശ്വനാഥ (വിശ്വം പാപ്പ)നെയും എ. ഗോപാലകൃഷ്ണനെയും കെ. രാജശേഖരനെയും അവിടെ കണ്ടുമുട്ടി. മറ്റൊരു ആശ്രമത്തില്‍ ഉണ്ടായിരുന്ന വിശ്വഹിന്ദു പരിഷത് അന്താരാഷ്‌ട്ര വര്‍ക്കിങ് പ്രസിഡന്റ് അശോക് സിംഘല്‍, വിനയ്‌കടിയാര്‍, മുന്‍ യുപി ഡിജിപിശേഷാദ്രി തുടങ്ങിയവരെയും കണ്ടു.

ഒക്‌ടോബര്‍ 30ന് ഞങ്ങള്‍ അയോദ്ധ്യയിലേക്ക്.. പോലീസ് കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. വെടിവയ്‌പ്പിന് സാധ്യതയുണ്ടായിരുന്നതിനാല്‍ ഇരുന്ന് നിരങ്ങിയാണ് മുന്നോട്ടുപോയത്. ശ്രീരാമമന്ത്രവുമായി കര്‍സേവകര്‍ അചഞ്ചലരായി മുന്നോട്ട് നീങ്ങി. ഉച്ചയോടുകൂടി തര്‍ക്ക മന്ദിരത്തിനടുത്തെത്തി. അതിനിടയ്‌ക്ക് തര്‍ക്കമന്ദിരത്തിനു മുകളില്‍ രാമഭക്തര്‍ കാവിപതാക പാറിച്ച് കര്‍സേവ പൂര്‍ത്തിയാക്കിയിരുന്നു. വെടിവയ്‌പില്‍ നിരവധി കര്‍സേവകര്‍ മരണമടഞ്ഞു. ഒരു ദൗത്യമാണ് സാഹസികമായ യാത്രയിലൂടെ പൂര്‍ത്തിയായത്. രാമസേന തോല്ക്കില്ലെന്ന ആത്മവിശ്വാസമായിരുന്നു കൈമുതല്‍… ജീവിതത്തിലെ ഏറ്റവും സഫലമായ നാളുകളായിരുന്നു. രാമദൗത്യം പൂര്‍ത്തീകരിച്ച അനേകായിരം കര്‍സേവകരില്‍ ഒരാളായാണ് കേരളത്തിലേക്ക് മടങ്ങിയത്.

Tags: AyodhyaHistory of Karseva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.