Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അച്ഛന്റെ ചോരവീണ പാതയ്‌ക്കിന്ന് രാം പഥ് എന്നാണ് പേര്’; ഇതിഹാസം രചിച്ചവരിൽ രമേഷ് കുമാര്‍ പാണ്ഡെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 03:54 pm IST
in India

എന്റെ അച്ഛന്റെ കൂടി ത്യാഗത്തഴപ്പാണ് ശ്രീരാമക്ഷേത്രം. അമ്മയെയും കൂട്ടി പ്രാണപ്രതിഷ്ഠാച്ചടങ്ങിന് പോകും… അച്ഛനെക്കുറിച്ച് വലിയ ഓര്‍മ്മകള്‍ എനിക്കില്ല. അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. അമ്മ ഞങ്ങളെ വളര്‍ത്താന്‍ കഷ്ടപ്പെടുന്നതും രാമന് മുന്നില്‍ കണ്ണീരണിഞ്ഞ് പ്രാര്‍ത്ഥിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ അച്ഛന്‍ രാമന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു… ഹനുമാന്‍ഗഡി ക്ഷേത്രത്തിന് സമീപം റാണിബസാറിലെ വീട്ടിലിരുന്ന് സുരേഷ് പാണ്‌ഡെ ഇത് പറയുമ്പോള്‍ കൈയില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങിനുള്ള ക്ഷണപ്പത്രമുണ്ടായിരുന്നു.

സുരേഷിന്റെ അച്ഛന്‍ രമേഷ് കുമാര്‍ പാണ്ഡെ 1990 നവംബര്‍ രണ്ടിന് മുലായം സിങ് യാദവ് സര്‍ക്കാര്‍ നടത്തിയ വെടിവയ്‌പിലാണ് കൊല്ലപ്പെട്ടത്. രാമസങ്കീര്‍ത്തനവുമായി അയോദ്ധ്യയിലൂടെ നീങ്ങിയ കര്‍സേവകര്‍ക്കുനേരെ പോലീസ് അകാരണമായി നിറയൊഴിക്കുകയായിരുന്നു. ഈച്ചപോലും കടക്കില്ലെന്ന് വീമ്പടിച്ച് ഒരുക്കിയ കാവല്‍ക്കോട്ടകള്‍ കര്‍സേവകര്‍ മറികടന്നതിന്റെ ഇച്ഛാഭംഗത്തിലായിരുന്നു സര്‍ക്കാരിന്റെ പ്രതികാരക്കൊലകള്‍.

അവര്‍ അനാഥമാക്കിയത് നാല് മക്കളടങ്ങുന്ന കുടുംബത്തെയാണ്. അങ്ങനെ എത്രയോ കുടുംബങ്ങളെ… രമേശ്കുമാര്‍ വാടകയ്‌ക്കെടുത്തതാണ് റാണി ബസാറിലെ ആ പഴയ വീട്. രാമപാദങ്ങളില്‍ രമേശ് ബലിദാനിയായതിന് ശേഷം വീട്ടുടമ വാടക വാങ്ങിയിട്ടില്ല. അദ്ദേഹം പറഞ്ഞത് ഈ വീട് ഇനി ഭഗവാന്‍ രാമന്റേതാണെന്നാണ്.
‘നാല്പതായിരുന്നു മരിക്കുമ്പോള്‍ അച്ഛന് പ്രായം. അമ്മയ്‌ക്ക് മുപ്പത്തഞ്ചും. അമ്മ ഞങ്ങളെ വളര്‍ത്തി. രണ്ട് സഹോദരിമാരുടെ വിവാഹം നടത്തി. രാമന്‍ തന്നതാണ് ഈ ജീവിതം എന്ന് എപ്പോഴും കരുതണമെന്ന് അമ്മ പറഞ്ഞു. ഹൃദയം നുറുങ്ങുന്നതാണ് അമ്മ പറഞ്ഞ ആ അനുഭവങ്ങള്‍…

മുലായം സര്‍ക്കാരിനേറ്റ തിരിച്ചടിയായിരുന്നു നവംബറില്‍ രാമഭജനയുമായി ഒഴുകിയെത്തിയ ഭക്തജനങ്ങള്‍.. ആ യാത്രയ്‌ക്കുനേരെയാണ് പോലീസ് വെടിയുതിര്‍ത്തത്. തലയ്‌ക്ക് വെടിയേറ്റാണ് അച്ഛന്‍ വീണത്. മൃതദേഹങ്ങളുടെ കൂമ്പാരങ്ങളില്‍ നിന്നാണ് ഒടുവില്‍ അച്ഛനെ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന് അന്ത്യകര്‍മ്മങ്ങള്‍ പോലും സമാധാനമായി ചെയ്യാന്‍ പോലീസ് അനുവദിച്ചില്ല. തോക്കിന്റെ നിഴലിലായിരുന്നു ചടങ്ങുകള്‍…. ആ ദിനങ്ങള്‍ ഏല്പിച്ച മുറിവുകള്‍ എങ്ങനെ മറക്കാനാണ്..
ശ്രീരാമക്ഷേത്രം നിര്‍മ്മാണം ഒരു ബലിതര്‍പ്പണമാണ്. അച്ഛന്റെ മാത്രമല്ല, യഥാവിധി അന്ത്യകര്‍മ്മങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെട്ട അനേകം ബലിദാനികളുടെ ആത്മശാന്തിക്കായി ഒരു നാടിന്റെ തര്‍പ്പണം… അഭിമാനവും ആനന്ദവും ആത്മവിശ്വാസവും ആണ് പ്രാണപ്രതിഷ്ഠ സംബന്ധിച്ച വാര്‍ത്തകള്‍ നല്കുന്നത്. നോക്കൂ… അച്ഛന്‍ മരിച്ചുവീണ പാതയ്‌ക്കിന്ന് രാംപഥ് എന്നാണ് പേര്…, സുരേഷ് പാണ്‌ഡെ പറയുന്നു.

Tags: AyodhyaRampath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.