Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയയ്‌ക്ക് ചെന്നെയില്‍ വന്‍വരവേല്‍പ്പ്; രജത ജൂബിലി വിളംബരസമ്മേളനം തമിഴ്‌നാട് സ്പീക്കര്‍ എം.അപ്പാവു ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 06:59 pm IST
in Kerala
ചെന്നെയില്‍ എത്തിച്ചേര്‍ന്ന ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയെ സന്ന്യാസിമാരും ഭക്തരും ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നു. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനനി നിര്‍മ്മല ജ്ഞാന തപസ്വിനി, ജനനി ഋഷിരത്‌ന ജ്ഞാന തപസ്വിനി എന്നിവര്‍ സമീപം

ചെന്നെയില്‍ എത്തിച്ചേര്‍ന്ന ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയെ സന്ന്യാസിമാരും ഭക്തരും ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നു. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനനി നിര്‍മ്മല ജ്ഞാന തപസ്വിനി, ജനനി ഋഷിരത്‌ന ജ്ഞാന തപസ്വിനി എന്നിവര്‍ സമീപം

ചെന്നൈ: രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയില്‍ എത്തിച്ചേര്‍ന്ന ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിക്ക് ചെന്നൈ വിമാനത്താവളത്തില്‍ വന്‍വരവേല്‍പ്പ്. കേരള സര്‍ക്കാര്‍ പ്രതിനിധി അനു.പി.ചാക്കോ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ കെ.കെ.ഷോഫി, സ്വാമി മനുചിത്ത്, സ്വാമി ഭക്തദത്തന്‍, ഡോ. ജി. ആര്‍. കിരണ്‍, കെ.എസ്. പണിക്കര്‍, കെ. സുധാകരന്‍, ഡി.ദിനേശ് കുമാര്‍, എസ്.പ്രഭു കുമാര്‍, ആര്‍.എസ്. ലക്ഷമി അജിത്ത്, അഡ്വ. ശെല്‍വി രാജേഷ്, എസ്.എം.ഗുരുദത്ത്, സാഗര്‍ മഖ്വാന, ഭക്തന്‍ , ശാന്തി മുത്തുമണി, ഡോ. ഗായത്രി, മഹേഷ് മൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്‍കി ശിഷ്യപൂജിതയെ സ്വീകരിച്ചു.

ആശ്രമം ഗുരുസ്ഥാനീയ ഇതാദ്യമായാണ് ചെന്നെ സന്ദര്‍ശിക്കുന്നത്. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി തുടങ്ങി നൂറോളം സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഭക്തരും തീര്‍ത്ഥയാത്രയില്‍ ശിഷ്യപൂജിതയെ അനുഗമിക്കുന്നുണ്ട് . ചെന്നെയിലെ ഭക്തരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച ശേഷം നാളെ (06/01/2024)ചെങ്കല്‍പേട്ട് ചെയ്യൂരിലെ ബ്രാഞ്ചാശ്രമത്തില്‍ എത്തിച്ചേരും.

ശിഷ്യപൂജിതയുടെ വരവോടെ ചെന്നെയില്‍ ആശ്രമത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഉച്ചയ്‌ക്ക് 12 മണിക്ക് ചെയ്യൂരിലെത്തുന്ന ശിഷ്യപൂജിതയെ ജനപ്രതിനിധികളും നാട്ടുകാരും ഭക്തരും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്‍കി വരവേല്‍ക്കും. തുടര്‍ന്ന് ദര്‍ശന മന്ദിരത്തിന്റെ തിരി തെളിയിക്കുന്നതിനൊപ്പം ഗുരുവിന്റെ ധ്യാനമഠവും ഭക്തര്‍ക്കായി തുറന്നുകൊടുക്കപ്പെടും.

വൈകുന്നേരം 4 ന് നടക്കുന്ന വിളംബര സമ്മേളനം തമിഴ്‌നാട് സ്പീക്കര്‍ എം.അപ്പാവു ഉദ്ഘാടനം ചെയ്യും. ആഘോഷപരിപാടികളുടെ വിളംബരം സംസ്ഥാന ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കെ.എസ്.മസ്താന്‍ നിര്‍വഹിക്കും .

ജനുവരി 7 ഞായറാഴ്ച രാവിലെ 9മണിക്ക് പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ജാതിമതഭേദമന്യേ ആര്‍ക്കും കടന്നു വരാവുന്ന പ്രാര്‍ത്ഥനാലയം, ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ നവആരോഗ്യധര്‍മ്മസിദ്ധാന്തത്തെ മുന്‍നിര്‍ത്തിയുളള ശാന്തിഗിരി ഹോളിസ്റ്റിക് സെന്റര്‍, വിദ്യാഭ്യാസരംഗത്തെ നവീന ആശയങ്ങളെ ഉള്‍ക്കൊളളുന്ന ശാന്തിഗിരി വിദ്യാഭവന്‍ എന്നിവയുടെ ശിലാന്യാസം ഗുരുസ്ഥാനീയ നിര്‍വഹിക്കും.

രാവിലെ 11 ന് നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വിശിഷ്ടാതിഥിയാകും. ചെയ്യൂര്‍ എം.പി ജി.സെല്‍വം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, പനിയൂര്‍ ബാബു എം.എല്‍.എ, മുന്‍ എം.പി. വിജില സത്യനാഥ്, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ തുടങ്ങി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുളള നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിക്കും.

ജനുവരി 6, 7 തീയതികളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍, നടന്‍ തലൈവാസല്‍ വിജയ്, എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എ.വി.അനൂപ് എന്നിവര്‍ക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി രജതജൂബിലി പുരസ്‌കാരം നല്‍കി ആദരിക്കും.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അന്നേദിവസം രാവിലെ 9 മണി മുതല്‍ ഉച്ചയ്‌ക്ക് 2 മണി വരെ തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെയും ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിദ്ധയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ മക്കള്‍ ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി സൗജന്യ വൈദ്യപരിശോധനയും മരുന്നു വിതരണവും നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത നടന്‍ തലൈവാസല്‍ വിജയ് നിര്‍വഹിക്കും. വൈകുന്നേരം ദീപപ്രദക്ഷിണവും സത്സംഗവും കലാപരിപാടികളും ഉണ്ടായിരിക്കും. ജനുവരി 8 ന് ഉച്ചയ്‌ക്ക് ആരാധനയ്‌ക്കും പ്രാര്‍ത്ഥനയ്‌ക്കും ശേഷം ശിഷ്യപൂജിത തിരുവനന്തപുരത്തേക്ക് മടങ്ങും.

Tags: Shanthigiri AshramChennai GurusthaniyaTamil Nadu Speaker M. Appavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഗുരുപഥങ്ങളിലൂടെ’ ശാന്തിഗിരിയുടെ അവധൂത യാത്ര ഒന്നിന് തുടങ്ങും

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.