Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അവിടങ്ങളിലെപ്പോലെ ഇവിടെയും

ഉത്തരന്‍byഉത്തരന്‍
Jan 3, 2024, 01:40 am IST
inArticle

ഫേസ്ബുക്കില്‍ കണ്ടൊരു കുറിപ്പാണ്. ‘ഗുജറാത്തില്‍ മാരുതിയുടെ ഇവി പുരോഗമിക്കുന്നു. ആന്ധ്രയില്‍ കിയയുടെ ഇവി മോഡല്‍ ഒരുങ്ങുന്നു. തമിഴ്‌നാട്ടില്‍ ഒലയുടെ ഇവിയുടെ നിര്‍മ്മാണം ധൃതഗതിയില്‍ നടക്കുന്നു.’ കേരളത്തില്‍ അങ്ങനെയൊന്ന് ചൂണ്ടിക്കാട്ടാനുണ്ടോ? ഇല്ലെന്ന് പറയേണ്ടിവരും. എന്നാല്‍ കേരളത്തിലില്ലെ. ഉണ്ടല്ലോ. ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അത് കഴിഞ്ഞാല്‍ നവോത്ഥാന മതിലിനായി സിപിഎം തയ്യാറെടുക്കുന്നു. എന്താപോരെ.

മാരുതിയുടെ ഇ വി പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. ആര്‍ക്കൊക്കെ? വ്യക്തികള്‍ക്കും സംസ്ഥാനത്തിനും. കിയയുടെ ഇവിയുടേയും ഒലയുടെയും ഇ വി നിര്‍മ്മാണത്തിനും ലക്ഷ്യം അതു തന്നെ. മനുഷ്യച്ചങ്ങലയും മതിലും പണിതാല്‍ ആര്‍ക്കാണ് നേട്ടം? എന്താണ് നേട്ടം? ദൈവത്തിനുപോലും ഒരു നിശ്ചയവുമില്ല. ഗുജറാത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനമാണെന്ന് പറയാം. എന്നാല്‍ ആന്ധ്രയും തമിഴ്‌നാടും അങ്ങനയൊരു അപരാധം കേള്‍ക്കുന്ന സംസ്ഥാനമല്ലല്ലൊ? അവിടങ്ങളിലെ പോലെ എന്നാകും ഇവിടെയും എന്ന ഒറ്റ ചോദ്യത്തിന് ഉത്തരം നല്‍കാനാകുമോ ?

കേരളം മാറി മാറി ഭരിക്കുന്ന രാഷ്‌ട്രീയ നേതൃത്വം എന്നെങ്കിലും അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമോ? രാമന്‍ ഭരിച്ചാലും രാവണന്‍ ഭരണത്തിലെത്തിയാലും കേരളത്തിന്റെ സ്ഥിതി ഒന്നു തന്നെ. അതിനൊരു മാറ്റം വരുത്താന്‍ അമ്മമാര്‍ തന്നെ രംഗത്തിറങ്ങണം. അതിന്റെ ആദ്യ പടിയാകട്ടെ ഇന്ന് തൃശൂരില്‍ നടക്കുന്ന മഹിളകളുടെ മഹാസമ്മേളനം. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പങ്കെടുക്കുന്ന സമ്മേളനം തീരുമ്പോഴെങ്കിലും അവിടങ്ങളിലെ പോലെ ഇവിടെയും സ്ഥാപനങ്ങളുണ്ടാകണമെന്നാഗ്രഹിക്കാം. അതിനായി പ്രയത്‌നിക്കാം. പ്രവര്‍ത്തിക്കാം. പ്രാര്‍ത്ഥിക്കാം.

ഇവിടെ സ്ഥാപനങ്ങള്‍ വരാന്‍ തയ്യാറാണ്. മുതുല്‍മുടക്കാന്‍ ആളുണ്ട്. ജോലി ചെയ്യാന്‍ ആളുകളുമുണ്ട്. പക്ഷെ എന്തുകൊണ്ടതിന് തടസ്സമുണ്ടാകുന്നു. മുരടിച്ച തത്വശാസ്ത്ര പിടിവാശി. അത് കമ്മ്യൂണിസ്റ്റ്ചിന്തയുടെ മാത്രം മുരടിപ്പല്ല. കമ്മ്യൂണിസ്റ്റുകാരെക്കാള്‍ കമ്മ്യൂണിസ്റ്റാകാന്‍ പ്രയത്‌നിക്കുന്ന കോണ്‍ഗ്രസുകാരുമുണ്ട്. അതുകൊണ്ടാണല്ലോ കേരളീയര്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനെ ആശ്രയിക്കുന്നത്. അതിവേഗം വളരുന്ന വ്യവസായ കേന്ദ്രമായി കോയമ്പത്തൂര്‍ മാറി. പാലക്കാട്ടെ ഫാക്ടറികള്‍ പൂട്ടി കോയമ്പത്തൂര്‍ തുടങ്ങുന്നു. പുത്തന്‍കാശുകാരും കേരളത്തെ വിട്ട് കോയമ്പത്തൂരിനെയും കര്‍ണാടകത്തെയും ആശ്രയിക്കുന്നു. കേരളത്തിലൊരു സ്ഥാപനം തുടങ്ങാന്‍ ചിന്തിച്ചാല്‍ മാത്രം മതി അവന്റെ വീട്ടിലെ കഴുക്കോല്‍ ഊരേണ്ട കാര്യത്തെക്കുറിച്ചാകും സര്‍ക്കാരിന്റെ ചിന്ത. അതുകണ്ടല്ലോ ആന്തൂരില്‍.

ആന്തൂരില്‍ വിദേശ മലയാളി പത്ത് പന്ത്രണ്ട് കോടി മുടക്കി ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ കെട്ടിപ്പൊക്കി. പക്ഷെ അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന് ജീവന്‍ വെടിയേണ്ടി വന്നു. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂര്‍ നഗരസഭാ അധ്യക്ഷ. കെട്ടിടത്തിനാവശ്യമായ രേഖ കിട്ടാന്‍ നഗരസഭയുടെ വാതിലില്‍ മുട്ടി മാസങ്ങളോളം നടന്നു. പാവപ്പെട്ട സഖാവു കൂടിയായ വ്യക്തി വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ കാശുകൊണ്ട് തന്റെ ഗ്രാമത്തില്‍-ആന്തൂരില്‍-ഒരു സ്ഥാപനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നു. അതിനെത്തുടര്‍ന്നാണ് ആന്തൂരില്‍ കെട്ടിടമുണ്ടാക്കിയത്. ഒരു പരിപാടിയെങ്കിലും നടന്നുകാണാനുള്ള ഭാഗ്യമില്ലാതെ സാജന് ജീവനൊടുക്കേണ്ടിവന്നു.

ഇതൊരു ഉദാഹരണം മാത്രം. ഇങ്ങനെ എത്രയെന്ത്ര സംഭവങ്ങള്‍. പണം മുടക്കാന്‍ തയ്യാറല്ലെ. പണം മുടക്കി എന്തെങ്കിലും ചെയ്യാനൊരുങ്ങിയാല്‍ എത്രയെത്ര തടസ്സങ്ങള്‍. അത് പരിഹരിക്കാനുള്ള പ്രയത്‌നങ്ങളില്ല. അരുത് കാട്ടാളാ അരുതെന്ന് നിര്‍ദ്ദേശിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകാറില്ല. നടപടി ക്രമങ്ങള്‍ ലളിതമാക്കാന്‍ ശ്രദ്ധയും ശ്രമവുമില്ല. പദ്ധതികള്‍ വരാത്തതിന് വിലപിക്കുന്നത് കേള്‍ക്കാം. പക്ഷെ ഒരു പരിഹാരമാര്‍ഗ്ഗവും കേള്‍ക്കാറില്ല. പരാതികള്‍ സ്വീകരിക്കാന്‍ പരിവാരസമേതം മന്ത്രിപുംഗവന്മാര്‍ പതിവിന് വിപരീതമായി കേരളത്തിന്റെ വടക്കുനിന്ന് തെക്കോട്ടൊരു യാത്രയും നടത്തി.
മാഞ്ചേശ്വരത്തുനിന്ന് തുടങ്ങിയ യാത്രയ്‌ക്ക് പ്രത്യകമായി കോടികള്‍ മുടക്കിയ ബസ്. അതില്‍ ഒരു ആഡംബരവുമില്ലെന്ന് മന്ത്രിമാരും നേതാക്കളും ആവര്‍ത്തിക്കുന്നത് കേട്ടു. എങ്കില്‍ പിന്നെന്തിന് 1.05 കോടി മുടക്കി എന്ന ചോദ്യം പ്രസക്തമാണ്. മുഖ്യമന്ത്രി ഒന്നാമനായി ഇരിക്കാന്‍ പ്രത്യേക കസേര. അതാകട്ടെ ചൈനീസ് നിര്‍മ്മിതിയാണെങ്കിലേ ഇരിപ്പുറക്കൂ എന്ന സ്ഥിതി. തിരിയുന്ന കസേരയും അതോടൊപ്പം ബസ്സിനകത്തുതന്നെ ഒന്നിനും രണ്ടിനും സൗകര്യം. എല്ലാം കൊണ്ടും ഒരാനച്ചന്തം. മ്യൂസിയത്തില്‍ വച്ചാലും കോടികള്‍ വരുമാനം ലഭിക്കുമെന്ന് വീമ്പടിച്ച ബസ്സ് ഇപ്പോള്‍ തിരുവനന്തപുരം പോലീസ് എആര്‍ ക്യാമ്പില്‍ സുഖ നിദ്രയിലാണ്. അതിനിയെപ്പോള്‍ മ്യൂസിയത്തില്‍ വയ്‌ക്കും എന്നറിഞ്ഞാല്‍ മതിയായിരുന്നു.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ അഞ്ചുമാസത്തെ കുടിശികയുണ്ട്. വിധവാ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍ അടക്കമുള്ള അവശജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ക്കുവേണ്ടി കാത്തുകെട്ടികിടക്കുന്നു. അപ്പോഴാണ് കോടികള്‍ മുടക്കിയുള്ള ഊരുചുറ്റല്‍. അതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ എന്നാരും ചോദിക്കരുത്. ആരെങ്കിലും ചോദിച്ചാല്‍ അവരെല്ലാം വികസന വിരോധികളെന്നേ പറയൂ. ആരും ചോദിക്കരുത്. ഒന്നും പറയരുത്. അതാണ് ജനാധിപത്യമെന്ന പുതിയ വ്യാഖ്യാനവും വന്നിരിക്കുന്നു. ഗവര്‍ണര്‍ക്കെതിരെ യുദ്ധം ചെയ്യുക എന്ന പദ്ധതിയാണിവിടെ നടക്കുന്നത്. ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. മറുപടി കിട്ടാതെ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് പറയുന്നതെങ്ങനെ ചട്ടലംഘനമെന്ന് പറയും? ഗവര്‍ണര്‍ ചട്ടം ലംഘിക്കുന്നു എന്നാണല്ലോ ആക്ഷേപം.

ആന്ധ്രയും തമിഴ്‌നാടും ഗുജറാത്തും പുരോഗമിക്കുമ്പോള്‍ മൂക്കത്ത് കയ്യും വച്ച് കരഞ്ഞിട്ട് കാര്യമുണ്ടോ? നരേന്ദ്രമോദി ആരെയെങ്കിലും വിരുന്നിന് വിളിച്ച് ചെന്നാല്‍ തെറ്റ്. വീഞ്ഞും മുന്തിരിച്ചാറും ആസ്വദിക്കാന്‍ പോയെന്ന് മന്ത്രിതന്നെ കുറ്റപ്പെടുത്തുന്നു. എങ്ങനെയുണ്ട് മന്ത്രി സജിയുടെ പ്രസ്താവന. അതിന്റെ പ്രതിഷേധിക്കുന്നതുപോലും അപരാധമായി മാറി. മന്ത്രിയുടെ പ്രസ്താവന തൊണ്ട തൊടാതെ മുഖ്യമന്ത്രിയും സമ്മതിച്ചു. അതാണ് നവകേരളം.

 

Tags: keralaNavakerala Sadasdeveloped india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.