തിരുവനന്തപുരം: : നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്തിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മതം മാറി നിമിഷ ഫാത്തിമയായ ശേഷം ഐഎസ്ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോയ മകളെക്കുറിച്ച്, അവളെ കടത്തിക്കൊണ്ടുപോകാന്‍ കൂട്ട് നിന്ന ഭര്‍ത്താവിന്റെ പാലക്കാട്ടെ കുടുംബത്തില്‍ നിന്നുള്ള വാക്കുകള്‍ കേട്ട അമ്മ ബിന്ദു സമ്പത്ത് മരവിച്ചുപോയി. “ഈ ഭൂമി ഒന്നും പിളര്‍ന്നുപോയെങ്കില്‍…പുരാണത്തിലെ കഥാപാത്രങ്ങളെപ്പോലെ അത് വഴി പോകാമായിരുന്നു എന്ന് ഞാന്‍ ആ നിമിഷം ചിന്തിച്ചുപോയി”- ബിന്ദു സമ്പത്ത് പറയുന്നു.
ഏഴ് മാസം ഗര്‍ഭിണിയായ മകളുടെ വാര്‍ത്ത എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ കാമുകന്‍ ബെക്സന്റെ വീട്ടില്‍ പോയതായിരുന്നു ബിന്ദു. അപ്പോഴാണ് മകളെല്ലാം താമസിച്ചിരുന്ന വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന എല്‍സി വിന്‍റസന്‍റ് എന്ന ഏജന്‍റ് പറയുന്നത്. :”.നിനക്ക് ഇനി നിന്റെ മകളെയൊന്നും കിട്ടാന്‍ പോകുന്നില്ല. അവളിനി ശരീരത്തില്‍ ബോംബ് കെട്ടി മനുഷ്യബോംബായി അഫ്ഗാനിസ്ഥാനില്‍ ഇറങ്ങുകയേ ഉള്ളൂ” . ഇത് കേട്ട അല്‍പനിമിഷത്തിനുള്ളില്‍ ബിന്ദു സമ്പത്ത് തലകറങ്ങി വീണു. പിന്നീട് ബോധം വന്നപ്പോള്‍ മകളുടെ ഭര്‍ത്താവിന്റെ പിതാവിനോട് കാര്യങ്ങള്‍ തിരക്കി. അവരെക്കുറിച്ച് അന്വേഷിക്കാം എന്ന് മാത്രമായിരുന്നു ഇയാളുടെ മറുപടി. മൂന്ന് മാസം ഗര്‍ഭിണിയിയാരിക്കുമ്പോഴാണ് നിമിഷ ഫാത്തിമ അമ്മയെ കാണാന്‍ ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്തെ വീട്ടില്‍ വന്നത്. പിന്നീട് അവളെ കണ്ടിട്ടില്ല. ഇരുവരും കാര്‍പറ്റ് ബിസിനസിന് ശ്രീലങ്കയിലേക്ക് പോവുകയാണ് എന്ന് ഒരു ദിവസം ഫോണ്‍ വരികയായിരുന്നു. പിന്നീട് ഒരു വിവരവും ഉണ്ടായില്ല. ഫോണില്‍ ചില സന്ദേശങ്ങള്‍ മാത്രം വല്പപ്പോഴും വന്നുകൊണ്ടിരുന്നു. പിന്നീട് അതും നിലച്ചു.
കളുടെ ഭര്‍ത്താവിന്റെ അമ്മ ഗ്രേസി വിന്‍സന്‍റ് താമസിക്കുന്നത് പൊള്ളാച്ചിയിലാണ്. ഒടുവില്‍ അവരെ വിളിച്ചപ്പോഴാണ് നിമിഷ ഫാത്തിമയും ഭര്‍ത്താവും പോകുന്നതിന് മുന്‍പ് അവന്റെ പേരിലുള്ള മൂന്നരയേക്കര്‍ ഭൂമി അമ്മയുടെ പേരില്‍ എഴുതിവെച്ച ശേഷമാണ് അവര്‍ നാടുവിട്ടതെന്ന് അറിയുന്നത്.
ഈ വീട് കൊടുക്കാന്‍ പോവുകയാണ്. ഈ വീട് പീസ് ഇന്‍റര്‍നാഷണലിന് ഒരു കോടി രൂപയ്‌ക്ക് കൊടുക്കാന്‍ പോവുകയാണെന്ന് നേരത്തെ എല്‍സി വിന്‍സന്‍റ് എന്ന സ്ത്രീ പറഞ്ഞിരുന്നു. ആ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു ഇത് ഇങ്ങിനെയൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് പിന്നീട് മനസ്സിലായെന്നും ബിന്ദു സമ്പത്ത് പറയുന്നു.
പിന്നീട് ഒരു ദിവസം എല്‍സി വിന്‍സന്‍റ് എന്ന ഇടനിലക്കാരി പാലക്കാട് നിന്നും 21 പേരെ കാണാതായി എന്ന വാര്‍ത്ത ടിവിയില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. പിറ്റേന്ന് വീണ്ടും എല്‍സി വിന്‍സന്‍റ് വിളിച്ചുപറഞ്ഞത് നിമിഷഫാത്തിമയും മെറിനും ഈ കുട്ടത്തിലുള്ളതായി മാതൃഭൂമിയില്‍ വാര്‍ത്ത വന്നിട്ടുണ്ടെന്നാണ്.
ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുകയാണ് നിമിഷ ഫാത്തിക. ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം 2016-17 സമയത്ത് ഇന്ത്യ വിട്ട് ഐഎസില്‍ ചേരാന്‍ പോയവരില്‍ ജീവനോടെ അവശേഷിക്കുന്ന നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ നിമിഷ ഫാത്തിമയാണ്. ആദ്യം ഇറാനിലെത്തിയ ഇവര്‍ അവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ ഖ്വാറേഷ്യന്‍ പ്രവിശ്യയിലും എത്തുകയായിരുന്നു നിമിഷഫാത്തിമയും ഭര്‍ത്താവും. കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയ 21 പേരില്‍ രണ്ട് പേരായിരുന്നു നിമിഷ ഫാത്തിമയും ഭര്‍ത്താവും. പിന്നീട് അമേരിക്കന്‍ വ്യോമസേന നടത്തിയ മിസൈലാക്രമണത്തില്‍ ഈ നാല് പേരുടേയും ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടു. തുടര്‍ച്ചയായ ആക്രമണത്തില്‍ ഐഎസ് ഛിന്നഭിന്നമായതോടെ സ്ത്രീകളും കുട്ടികളുമടക്കം ഐഎസ് കേന്ദ്രങ്ങളിലുണ്ടായിരുന്ന 403 പേര്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. ഇന്ത്യയടക്കം 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ സംഘത്തിലുണ്ടായിരുന്നു.
















