Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വസുധൈവകുടുംബകമെന്ന ഭാവന ദൃഢപ്പെടുത്താം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2023, 07:34 pm IST
inSamskriti

(നാമകരണ സംസ്‌കാര തുടര്‍ച്ച)

ഭൂമിപൂജനവും ഭൂമിസ്പര്‍ശവും

ശിക്ഷണവും പ്രേരണയും:

സൂതികാകാലത്ത് (പ്രസവസംബന്ധമായ പുലസമയം) കുട്ടിയെ നിലത്തു കിടത്തുകയില്ല. നാമകരണത്തിനുശേഷം കുട്ടിയെ തറയില്‍ ഇരുത്തുന്നു. അതിനു മുമ്പായി ഭൂമിയെ പൂജിക്കുന്നു. ഇങ്ങനെ പൂജിച്ച നിലത്ത് (തറയില്‍) ആദ്യമായി കുട്ടിയെ ഇരുത്തുന്നു. തറ തളിച്ചു മെഴുകി അഥവാ കഴുകി കളം വരച്ച് അക്ഷതം, പുഷ്പം, ഗന്ധം, ധൂപം, ഇത്യാദികള്‍കൊണ്ട് പൂജിക്കുന്നു. ഭൂമിയെ കേവലം മണ്ണായി കണക്കാക്കാതെ അതിനെ ദേവഭൂമിയായും ജന്മഭൂമിയായും ധരിത്രീമാതാവായും ഭാരതമാതാവായും കരുതി അതിനോടു സദാ ഭക്ത്യാദരഭാവം കാട്ടണം. ജന്മം നല്‍കിയ മാതാവിനോടുള്ളയത്രതന്നെ ബഹുമാനവും ആദരവും വിശ്വമാതാവും പ്രാണിമാതാവും ഭാരതമാതാവുമായ ഭൂമിയോടും ഉണ്ടായിരിക്കണം. സ്വന്തം മാതാവിനെപ്പോലെ മാതൃഭൂമിയേയും സേവിക്കാനുള്ള നിഷ്ഠാഭാവം മനുഷ്യനും തന്റെ ഉള്ളില്‍ പാലിക്കണം. മാതൃഭൂമിയുടെയും വിശ്വവസുന്ധരയുടെയും രക്ഷയ്‌ക്കുവേണ്ടി ആര്‍ക്ക് എത്ര ത്യാഗവും പ്രയത്‌നവും ചെയ്യാന്‍ കഴിയുമോ അത്രയും ചെയ്യണം.

ദേശഭക്തിയുടെ അര്‍ത്ഥം സമാജസേവ എന്നാണ്. ദേശവാസികളുടെയും സഹചാരികളുടേയും സഹപ്രവര്‍ത്തകരുടേയും പ്രയോജനത്തിനുവേണ്ടി എന്തെങ്കിലും സംഗതി ചെയ്യണം. സ്വന്തം ഉദരപൂരണവും സ്വന്തം ഉന്നതിയും സൗകര്യങ്ങളും മാത്രം ആഗ്രഹിക്കുന്ന സ്വഭാവം അധമന്മാരുടേതാണ്. ശ്രേഷ്ഠവ്യക്തികള്‍ തങ്ങളുടെ ആന്തരികമഹിമയ്‌ക്കനുയോജ്യമായ വിധത്തില്‍ തന്റെ മമത സ്വന്തം വീട്ടില്‍ മാത്രമായി ഒതുക്കിനിര്‍ത്തുന്നില്ല. അവര്‍ അതിനെ വിശാലമാക്കുകയാണ് ചെയ്യുന്നത്. അകന്നവരും തങ്ങളുടെ ബാന്ധവരാണെന്ന പ്രതീതിയാണ് അവര്‍ക്കുള്ളത്. അവരില്‍ വസുധൈവകുടുംബകത്തിന്റെ ഭാവന ദൃഢമൂലമാകുന്നു. ഇങ്ങനെയുള്ള ദേശഭക്തരായ വ്യക്തികള്‍ സമാജസേവയും ജനക്ഷേമപ്രവര്‍ത്തനങ്ങളും തങ്ങളുടെ സ്വന്തം പ്രയോജനങ്ങള്‍ക്കും സ്വാര്‍ത്ഥതയ്‌ക്കും ഉപരിയായി പരിഗണിക്കുന്നു. ഇവരുടെ സ്തുതിഗാഥകള്‍ ഈ ലോകത്തെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു. ഭൂമിസ്പര്‍ശനം ചെയ്യിച്ചുകൊണ്ട് കുട്ടിക്ക് മാതൃഭൂമിയുടെ സേവയുടെയും ദേശഭക്തിയുടെയും ശിക്ഷണം പ്രദാനം ചെയ്യപ്പെടുന്നു.

പൃഥ്വീമാതാവിന്റെ ക്ഷമാശീലം സര്‍വ്വവിദിതമാണല്ലോ. എല്ലാവരുടേയും ഭാരം തന്റെ മേല്‍ വഹിക്കുന്നു. തന്റെ വക്ഷസ്സില്‍ അന്നം, ഫലമൂലങ്ങള്‍, രസങ്ങള്‍, ഖനിജങ്ങള്‍ മുതലായ പലതരം പദാര്‍ത്ഥങ്ങള്‍ ഉല്പാദിപ്പിച്ച് പ്രാണികളെ പരിപാലിക്കുന്നു. ആളുകള്‍ മലമൂത്രങ്ങള്‍കൊണ്ട് അതിനെ മലിനമാക്കുന്നു. എന്നിട്ടും ദേഷ്യപ്പെടാതെ എല്ലാം സഹിക്കുന്നു. തന്റെ കൂടുതല്‍ ഭാഗവും ജലത്തിന്റെ ശീതളതകൊണ്ട് നിറച്ചിരിക്കുന്നു. വിശാലമായ സമ്പത്തിന്റെ ഉടമസ്ഥയായിരുന്നിട്ടും അഹംഭാവിക്കുന്നില്ല. പ്രയത്‌നിക്കുന്നവര്‍ക്ക് ഉദാരമായി തന്റെ സമ്പത്തിന്റെ ഉപഹാരങ്ങള്‍ നല്‍കുന്നു. തന്റെ സകല സന്താനങ്ങളെയും മടിയിലേറ്റിവച്ചുകൊണ്ട് തന്റെ നിര്‍ദ്ദിഷ്ടഗതിയില്‍ ചലിച്ചുകൊണ്ടിരിക്കുന്നു. ഉള്ളിലെ അഗ്‌നിയെ ഉള്ളില്‍ത്തന്നെ ഒതുക്കിനിര്‍ത്തുകയും പുറമേ ശീതളമായി കഴിയുകയും ചെയ്യുന്നു. ചെടികള്‍ ഭൂമിയില്‍നിന്ന് ആഹാരം വലിച്ചെടുത്ത് വളരുന്നു. ഉദ്യാനപാലകന്‍ ആ വളര്‍ച്ചയെ ശരിയായ വഴിക്കു കൊണ്ടുവരുന്നതിനുവേണ്ടി അവയെ കോതിമുറിച്ചുവിടുന്നു. മാതൃഭൂമിയുടെ അനുഗ്രഹങ്ങള്‍മൂലമുള്ള കുട്ടിയുടെ വികസനത്തിന് രക്ഷാകര്‍ത്താക്കള്‍ ഉദ്യാനപാലകനെപ്പോലെ പ്രവര്‍ത്തിക്കണം.

ക്രിയയും ഭാവനയും:
കുട്ടിയുടെ മാതാപിതാക്കള്‍ അക്ഷതം, പുഷ്പം, കുങ്കുമം ഇത്യാദി കയ്യിലെടുത്ത് മന്ത്രം ചൊല്ലുന്നതോടെ ഭൂമിയെ പൂജിക്കുക. കുട്ടിയുടെ ഉല്‍ക്കര്‍ഷത്തിനുവേണ്ടി ഈ സ്ഥാനത്ത് ശ്രേഷ്ഠമായ സംസ്‌കാരങ്ങളെ ഘനീഭവിപ്പിക്കാന്‍വേണ്ടി പൃഥ്വീമാതാവിനോട് പ്രാര്‍ത്ഥിക്കുകയാണെന്നും തങ്ങളുടെ ആവാഹനവും പൂജയും മുഖേന ആ പ്രക്രിയയ്‌ക്കു വേഗത ലഭിക്കുകയാണെന്നും സങ്കല്പിക്കുക. മന്ത്രം ചൊല്ലിത്തീരുമ്പോള്‍ പൂജാസാമഗ്രികള്‍ ഭൂമിക്ക് അര്‍പ്പിക്കുക.

ഓം മഹീ ദ്യൗഃ പൃഥിവീ ച
ന ള ഇമം യജ്ഞം മിമിക്ഷതാം
പിപൃതാം നോ ഭരീമഭിഃ.
ഓം പൃഥിവൈ്യ നമഃ
ആവാഹയാമി, സ്ഥാപയാമി
പൂജയാമി, ധ്യായാമി

സ്പര്‍ശനക്രിയയും ഭാവനയും:
മന്ത്രം ചൊല്ലുമ്പോള്‍ പൂജിച്ച നിലത്ത് മാതാവ് കുട്ടിയെ കിടത്തുക. എപ്രകാരമാണോ മാതാവ് കുട്ടിയെ മടിയില്‍വെച്ച് സ്‌നേഹിച്ചു ലാളിക്കുന്നതോടൊപ്പം അറിഞ്ഞും അറിയാതെയും ശ്രേഷ്ഠമായ സംസ്‌കാരവും അഗാധമായ ആനന്ദവും പ്രദാനം ചെയ്യുന്നത് അതേപ്രകാരം പൃഥ്വീമാതാവ് ഈ കുട്ടിയെ തന്റെ ഓമനയായി കരുതി മടിയിലെടുത്തുവെച്ച് അനുഗ്രഹിക്കുകയാണെന്നു സകലരും കൈകൂപ്പി സങ്കല്പിക്കുക.

ഓം സ്യോനാ പൃഥ്വി നോ
ഭവാനൃക്ഷരാ നിവേശനി
യച്ഛാ നഃ ശര്‍മ സപ്രഥാഃ
അപ നഃ ശോശുചദഘം

Tags: Gayatri parivarVasudaiva kudumbakam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാക്കുകള്‍ ദൈവങ്ങളാണെന്ന ഭാവം എഴുത്തുകാര്‍ക്കുണ്ടാവണം: സര്‍സംഘചാലക്‌

Samskriti

ജപവും ധ്യാനവും സമന്വയിക്കുമ്പോള്‍

Samskriti

അക്ഷമയിലുള്ളത് നൈരാശ്യവും അസ്ഥിരതയും

Samskriti

ശ്രേഷ്ഠതയുടെ മാനദണ്ഡം

Samskriti

വിശ്വസമാജത്തിന്റെ അംഗത്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.