ഗാന്ധിനഗർ: രാജ്യത്തെ ആദ്യ വിനോദസഞ്ചാര അന്തർവാഹിനി അവതരിപ്പിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. ദ്വാരകയുടെ തീരത്തുള്ള ചെറുദ്വീപായ ബെറ്റിലാണ് പദ്ധതി തയാറെടുക്കുന്നത്. ബെറ്റിലെ കാഴ്ചകൾ ആസ്വദിക്കുന്നതിന് വേണ്ടിയാണ് അന്തർവാഹിനി ടൂറിസം ലക്ഷ്യം വയ്‌ക്കുന്നത്. സമുദ്രത്തിനടിയിലുള്ള പര്യവേഷണമാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും ഗുജറാത്ത് സർക്കാർ വ്യക്തമാക്കി.
മസ്ഗാവ് ഡോക്ക് ലിമിറ്റഡുമായി കൈകോർത്താണ് ഗുജറാത്ത് സർക്കാർ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടൈറ്റാനിക് സബ്‌മെർസിബിൾ മാതൃകയിലാണ് അന്തർവാഹിനി സജ്ജമാക്കിയിരിക്കുന്നത്. അടുത്ത വർഷം ദീപാവലിക്ക് മുമ്പ് അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം വയ്‌ക്കുന്നത്.
കടലിന്റെ 100 മീറ്റർ അടിത്തട്ടിൽ അന്തർവാഹിനികളിലൂടെ യാത്ര ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. 35 ടൺ ഭാരമാണ് അന്തർവാഹിനിക്കുള്ളത്. ഇതിൽ 30 യാത്രികരെ വരെ വഹിക്കുന്നതിനുള്ള ശേഷിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: