Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെറും കടലാസുപുലിയോ ഇന്ത്യാ മുന്നണി? ദല്‍ഹിയിലെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെച്ചൊല്ലി അടിച്ച് പിരിഞ്ഞ് നാലാം യോഗം

ദല്‍ഹിയില്‍ നടന്ന നാലാമത് ഇന്ത്യാമുന്നണിയോഗം തമ്മില്‍ത്തല്ലിന്റെ വേദിയായി മാറി. കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യാമുന്നണി വെറും കടലാസ് പുലിയാണെന്ന് ജനങ്ങള്‍ ബോധ്യമാക്കിക്കൊടുക്കുന്നതായിരുന്നു ഈ യോഗം..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 10:41 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഉജ്വലവിജയം മോദിയ്‌ക്ക്ടുത്തെത്തില്ല രാഹുല്‍ഗാന്ധി എന്ന ഉറച്ച ബോധം പ്രതിപക്ഷനേതാക്കളില്‍ രൂഡമൂലമായിക്കഴിഞ്ഞു. അതുകൊണ്ടാകാം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അരവിന്ദ് കെജ്രിവാളും മമത ബാനര്‍ജിയും നിര്‍ദേശിച്ചത് . അതേ സമയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായോ അതല്ലെങ്കില്‍ ഇന്ത്യാമുന്നണിയുടെ അധ്യക്ഷനായോ നിതീഷ്കുമാറിനെ തീരുമാനിക്കണമെന്ന് വാശിപിടിച്ച് ലാലുപ്രസാദ് യാദവും നിതീഷ്കുമാറും.

എന്തായാലും ദല്‍ഹിയില്‍ നടന്ന നാലാമത് ഇന്ത്യാമുന്നണിയോഗം തമ്മില്‍ത്തല്ലിന്റെ വേദിയായി മാറി. കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യാമുന്നണി വെറും കടലാസ് പുലിയാണെന്ന് ജനങ്ങള്‍ ബോധ്യമാക്കിക്കൊടുക്കുന്നതായിരുന്നു ഈ യോഗം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിലുള്ള ആശയക്കുഴപ്പം തീര്‍ക്കാതെ ഇന്ത്യാമുന്നണിയ്‌ക്ക് മുന്നോട്ട് പോകാനുമാവില്ല. മമതയും കെജ്രിവാളും രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ താല്‍പര്യമില്ലാത്തവരാണ്. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മതിയെന്ന് പറയുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ കടയ്‌ക്കല്‍ കത്തിവെയ്‌ക്കലാണ്. കാരണം കുടുംബവാഴ്ചപ്രകാരം അടുത്ത പ്രധാനമന്ത്രിയാകേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുല്‍ ഗാന്ധിയാണ്. പക്ഷെ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഛത്തീസ് ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പരാജയം പല പ്രതിപക്ഷപാര്‍ട്ടിനേതാക്കളിലും രാഹുല്‍ ഗാന്ധിയോടുള്ള താല്‍പര്യം വല്ലാതെ കുറച്ചിരിക്കുകയാണ്. യാതൊരു വ്യക്തിപ്രഭാവവുമില്ലാത്ത രാഹുല്‍ഗാന്ധിയുമായി മുന്നോട്ടു പോയാല്‍ അത് 2024ലെ പൊതുതെരഞ്ഞെടുപ്പിനെ മറ്റൊരു ദുരന്തം കൂടിയാക്കുമെന്ന് പ്രതിപക്ഷനേതാക്കള്‍ ഭയപ്പെടുന്നു. എന്തായാലും മമതയുടെയും കെജ്രിവാളിന്റെയും നിര്‍ദേശം മകന്‍ പ്രധാനമന്ത്രിയാകുന്നതും സ്വപ്നംകണ്ട് ജീവിക്കുന്ന സോണിയാഗാന്ധിയുടെ മനസ്സമാധാനം തകര്‍ത്തിരിക്കുന്നു.

ബീഹാറില്‍ നിന്നും വന്ന ലാലുവിനെയും നിതീഷ്കുമാറിനെയും സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി മുഖവും ഇന്ത്യാ മുന്നണിയുടെ അധ്യക്ഷപദവിയും നിതീഷ്കുമാറിന് നല്‍കണമെന്നതാണ് ആവശ്യം. അത് നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഇരുവരും ഇന്ത്യാമുന്നണി യോഗത്തിന് ശേഷം പതിവായി നടക്കുന്ന വാര്‍ത്താസമ്മേളനത്തിന് കാത്ത് നില്‍ക്കാതെ സ്ഥലം വിട്ടു. ലാലുപ്രസാദ് യാദവിനെ സംബന്ധിച്ചിടത്തോളം നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാക്കുന്നതോടെ മകന്‍ തേജസ്വി യാദവിനെ ബീഹാര്‍മുഖ്യമന്ത്രിയായി വാഴിക്കാം. ഒരിയ്‌ക്കല്‍ അത് നടന്നാല്‍ പിന്നെ നിതീഷ് കുമാറിന് അച്ഛനും മകനും ആ മുഖ്യമന്ത്രിക്കസേര വിട്ടുകൊടുക്കില്ലെന്നുറപ്പ്. നിതീഷ് കുമാറാകട്ടെ ബിജെപിയെ വിട്ട് ലാലുപ്രസാദ് യാദവിന്റെ കൂടെ ചേര്‍ന്നതുമുതല്‍ അസ്വസ്ഥനാണ്. തന്നെ അച്ഛനും മകനും ചേര്‍ന്ന് അധികാരത്തില്‍ നിന്നും മെല്ലെ മെല്ലെ തള്ളിമാറ്റുകയാണെന്ന് നിതീഷ് കുമാറിന് അനുഭവപ്പെട്ട് തുടങ്ങിയിട്ട് കുറച്ചുമാസങ്ങളായി.

പണമില്ലായ്‌മയും ഇന്ത്യാമുന്നണിയെ വലയ്‌ക്കുന്നതായി പറയുന്നു. അതിന് ഉദാഹരണമാണ് ജെഡിയു എംപി സുനില്‍കുമാര്‍ പിന്‍റു കോണ്‍ഗ്രസിനെയും അതിന്റെ ഫണ്ടില്ലായ്‌മയെയും വിമര്‍ശിച്ച് നടത്തിയ പ്രസ്താവന. യോഗത്തില്‍ ചായയും ബിസ്കറ്റും മാത്രമേയുള്ളൂ വെന്നും സമോസയെ ഒഴിവാക്കിയെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. മാത്രമല്ല, യോഗത്തില്‍ ഗൗരവപ്പെട്ട ഒരു കാര്യവും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. പിന്‍റുവാകട്ടെ മധ്യപ്രദേശ്, ഛത്തീസ് ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ബിജെപി വിജയത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തുകയും ചെയ്തു.

നിതീഷ്കുമാറിനും ലാലുപ്രസാദ് യാദവിനും കടുത്ത ദേഷ്യം തോന്നിയത് ഖാര്‍ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആദ്യം നിര്‍ദേശിച്ച മമത ബാനര്‍ജിയോടാണ്. നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കാത്തതിലാണ് അവര്‍ക്ക് നീരസം.

 

Tags: kejriwalMallikarjun KhargeINDIA frontopposition coalitionIndiablocPM candidateMamataRahul Gandhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.