Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടിയന്തരാവസ്ഥയിലെ എസ്എഫ്‌ഐ: തോമസ് ഐസക്കും കെ ആര്‍ ഉമാകാന്തനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 04:57 pm IST
inKerala

രമേശ് ലക്ഷ്മണ്‍

അടിയന്തിരാവസ്ഥയെക്കുറിച്ചാണ് ഇപ്പോള്‍ എസ്. എഫ്.ഐ വീരവാദം മുഴക്കുന്നത്. വീരവാദം മുഴക്കുന്നവര്‍ പലരും അന്നു ജനിച്ചിട്ടു പോലും ഇല്ല. അന്നത്തെ സ്ഥിതിയെന്തായിരുന്നുവെന്ന് ഒന്നു നോക്കാം.

ഞാന്‍ അന്നു എറണാകുളം മഹാരാജാസ് കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. അവിടെ തോമസ് ഐസക്കും ബിനോയ് വിശ്വവും എം.എ വിദ്യാര്‍ത്ഥികളായിരുന്നു. ബിനോയ് വിശ്വം ഏ ഐ എസ് എഫ് നേതാവായിരുന്നു. അവര്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ പിന്തുണച്ചവരായിരുന്നു. അതിനാല്‍ കെ.എസ്.യു കൂടാതെ പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യമുള്ള ഒരേ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം അവരായിരുന്നു. ബിനോയ് വിശ്വവും ഏതാനും പേരും മാത്രമെ അതിലുണ്ടായിരുന്നുള്ളൂ.
തോമസ് ഐസക് എസ് എഫ് ഐ നേതാവായിരുന്നു. വലിയ തടിച്ച പുസ്തകങ്ങളും കയ്യിലേന്തി ഒരു ബുജി ജാടയില്‍ എപ്പോഴും മുറുക്കി അവിടെ സ്വന്തം ക്ലാസ്സിലിരുന്നതല്ലാതെ ഒന്നും ചെയ്തിരുന്നില്ല. എസ് എഫ് ഐ ക്കാരുടെ സമരവീര്യമെല്ലാം വട്ടപ്പജ്യമായിരുന്നു. അന്ന് മഹാരാജാസ് കോളേജ് ചെങ്കോട്ടയുമായിരുന്നില്ല.

കെ എസ് യുക്കാരുടെ കാലമായിരുന്നു അത്. അവര്‍ വിലസി നടന്ന കാലം. അവരുടെ ഗുണ്ടായിസം നടന്നിരുന്ന കാലം. അവരുടെ നേതാവ് ഒരു ജോണായിരുന്നു.
എന്റെ ക്ലാസ്സില്‍ ഒരു ഹരിജന്‍ വിദ്യാര്‍ത്ഥിയുണ്ടായിരുന്നു. അയ്യപ്പന്‍. അയാള്‍ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഒരു സാധുവായിരുന്നെങ്കിലും എസ് എഫ് ഐ ക്കാരനായിരുന്നു. ഈ കെ എസ് യുക്കാരുടെ ഹോബി രാത്രി മദ്യപിച്ചിട്ട് പോയി ഈ അയ്യപ്പനെ മര്‍ദ്ദിക്കുന്നതായിരുന്നു. ആ പാവം ആ മര്‍ദ്ദനം മുഴുവന്‍ സഹിക്കുകയായിരുന്നു.
ഒരു ദിവസം അയാള്‍ എന്നോട് ഈ വിവരങ്ങള്‍ പറഞ്ഞു. ഞാന്‍ അയാളോടു ചോദിച്ചു എന്തിനാണ് ഇങ്ങനെ സഹിക്കുന്നത്. നിങ്ങളുടെ പാര്‍ട്ടി അങ്ങനെയല്ലല്ലോ? എവിടെ പോയി നിങ്ങളുടെ വീര്യമെല്ലാം എന്ന്. അതിന് അയാളുടെ മറുപടി ഒന്നും ചെയ്യരുതെന്നാണ് പാര്‍ട്ടി പറഞ്ഞിരിക്കുന്നതെന്ന്. എനിക്ക് അയാളോട് സഹതാപം തോന്നി. അതായിരുന്നു ഈ ചോരച്ചാലുകള്‍ നീന്തി കയറിയ എസ് എഫ് ഐ യുടെ അന്നത്തെ അവസ്ഥ. വെറും ഭീരുക്കളായിരുന്നു.

ഞങ്ങള്‍ സംഘ സ്വയംസേവകര്‍ കുറച്ചുപേര്‍ മഹാരാജാസില്‍ ഉണ്ടായിരുന്നു. ഏബിവിപി പ്രവര്‍ത്തനമൊന്നുമുണ്ടായിരുന്നില്ല. കെ.ആര്‍. ഉമാ കാന്തന്‍, എന്‍.സി. ഇന്ദുചൂഡന്‍, അശോക് പിന്നെ ഞാനും. പക്ഷെ, അടിയന്തിരാവസ്ഥയ്‌ക്ക് എതിരെയുള്ള ലഘുലേഖകള്‍ പ്രചരിപ്പിക്കുന്ന പണി ഞങ്ങള്‍ കോളേജില്‍ ചെയ്തിരുന്നു. ഇന്ദുചൂഡന്റെ കെമിസ്ട്രി ക്ലാസ്സില്‍ ഉച്ചഭക്ഷണത്തിനായി ഞങ്ങള്‍ കൂടുമായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റു സ്വയംസേവകരെയും മറ്റും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം ഞങ്ങള്‍ രഹസ്യമായി ചെയ്തിരുന്നു. വിവേകാനന്ദ വിദ്യാര്‍ത്ഥി സമിതി എന്ന പേരില്‍ ഒരു സംഘടനയുണ്ടാക്കി. ചില പരിപാടികളും നടത്തി. വന്ദേ മാതരം ഗാനത്തിന്റെ ശതാബ്ദി വരെ ഞങ്ങള്‍ ആഘോഷിച്ചു. രഹസ്യമായി.

ഒരിക്കല്‍ ഒരു രഹസ്യ ലഘുലേഖ ഉമാകാന്തന്‍ ഐസക്കിനു കൈമാറുന്നത് കെ എസ് യുവിന്റെ ജോണ്‍ കണ്ടുപിടിച്ചു. ആ രഹസ്യ ലഘുലേഖ, കുരുക്ഷേത്രം വാങ്ങിക്കാന്‍ പോലും ഐസക്കിനു ഭയമായിരുന്നു. പക്ഷെ, രണ്ടു പേരും ജോണിന്റെ കയ്യില്‍ പെട്ടു. അയാളും കൂട്ടരും രണ്ടു പേരേയും തടഞ്ഞുവച്ചു. പോലീസില്‍ അറിയിച്ചു. പോലീസ് വന്നു രണ്ടു പേരേയും പിടിച്ചു കൊണ്ടുപോയി. അതിനിടയില്‍ ഫീസ് കൊടുക്കാനായി ഉമാ കാന്തന്‍ പോക്കറ്റില്‍ വച്ചിരുന്ന 100 രൂപ ജോണ്‍ തട്ടിയെടുത്തു. ഐസക്കിനെ പോലീസ് ഒന്നും ചെയ്തില്ല. പക്ഷെ, ഉമാകാന്തനെ അവര്‍ ചെറുതായി ഒന്നു പെരുമാറി. രണ്ടു പേരയും അന്നത്തെ രീതിയനുസരിച്ച്  തടവുകാരാക്കി. ഇങ്ങനെ അബദ്ധത്തിലാണ് തോമസ് ഐസക് തടവിലായത്.

കുറെ നാള്‍ മുമ്പുള്ള ഒരു മാതൃഭൂമി ആഴ്‌ച്ചപതിപ്പില്‍ വന്ന അഭിമുഖത്തില്‍ തോമസ് ഐസക് പറഞ്ഞത് അദ്ദേഹത്തെ ചായക്കടയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു വഴി നീളെ മര്‍ദ്ദിച്ചു വലിച്ചിഴച്ചു കൊണ്ടുപോയിയെന്നു പറഞ്ഞു. അങ്ങനെ ഒന്നു നടന്നതായിട്ട് അറിവില്ല. അന്നത്തെ കോടതി, ജയില്‍, പോലീസ് രേഖകള്‍ പരിശോധിച്ചാല്‍ വിവരങ്ങള്‍ കിട്ടുന്നതാണ്.
ഉമാകാന്തനെ അറസ്റ്റു ചെയ്ത വിവരം അറിഞ്ഞതും ഞാനും ഇന്ദുചൂഡന്‍ കോളേജില്‍ നിന്നു മാറി. അതുകൊണ്ട് ഞങ്ങള്‍ കോളേജില്‍ നടത്താന്‍ നിശ്ചയിച്ച സത്യാഗ്രഹം റദ്ദു ചെയ്തു.
രണ്ടു മാസം കഴിഞ്ഞു ഉമാകാന്തന്‍ ജയില്‍ മോചിതനായി. ആ സമയം മഹാരാജാസിന്റെ ശതാബ്ദി ആഘോഷ സമയമായിരുന്നു. ഞാന്‍ ഒരു കലാകാരനായതിനാല്‍ ചരിത്ര വിഭാഗത്തിന്റെ പ്രദര്‍ശനം ഒരുക്കുന്ന ചുമതല എന്നിലേക്കു വന്നു. കുറെ ചിത്രങ്ങള്‍ വരയ്‌ക്കാനുണ്ടായിരുന്നു. അതിന്റെ കൂട്ടത്തില്‍ ഞാന്‍ വരച്ച ഛത്രപതി ശിവജിയുടെ ചിത്രവും പ്രദര്‍ശിപ്പിച്ചു. കെ എസ് യുക്കാരായിരുന്നു മേല്‍നോട്ടം. അതിനാല്‍ അവരുമായി ചങ്ങാത്തത്തിലായി. അവരെ കാണുമ്പോഴൊക്കെ എന്റെ പുസ്തകത്തിനിടയില്‍ രഹസ്യ ലഘുലേഖയുണ്ടാകുമായിരുന്നു. അവര്‍ക്ക് എന്നെ സംശയമില്ലാത്തതിനാല്‍ ഞാന്‍ അതും കൊണ്ട് അവരുടെ കൂടെ ധൈര്യമായിട്ടു നടന്നു. ഒരു തരത്തിലും അവര്‍ അതു ശ്രദ്ധിക്കാതെ ഞാന്‍ നോക്കിയിരുന്നു.

ഉമാകാന്തനില്‍ നിന്നും ജോണ്‍ പിടിച്ചു പറിച്ച നൂറു രൂപ തിരികെ വാങ്ങിക്കണമെന്നു ഞങ്ങള്‍ തീരുമാനിച്ചു. ശതാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ ജോണിനെ ഒരു ദിവസം ഒറ്റയ്‌ക്കു കിട്ടി. ഉമാകാന്തനും ഇന്ദുചൂഡനും പിന്നെ അവരുണ്ടെന്ന ധൈര്യത്തില്‍ ഞാനും ചേര്‍ന്ന് ജോണിനെ വളഞ്ഞു. മറ്റാരും ആ ഭാഗത്തുണ്ടായില്ല. അയാള്‍ ഞങ്ങളെ കണ്ടതും ഭയന്നു പോയി. മഹാരാജാസിനെ വിറപ്പിച്ചു കൊണ്ടിരുന്നയാളാണെന്നോര്‍ക്കണം. ഉമാകാന്തന്‍ ജോണിനോട് കാശു ചോദിച്ചു. ജോണ്‍ ഒന്നും പറയാതെ പോക്കറ്റില്‍ നിന്നും നൂറു രൂപയെടുത്തു കൊടുത്തു. ഭയന്ന അയാള്‍ പറഞ്ഞു നിങ്ങള്‍ക്ക് എന്റെ ഒരു രോമത്തില്‍ തൊടാന്‍ പറ്റില്ലയെന്ന്. എന്തിനും ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്ന ഉമാകാന്തന്‍ പറഞ്ഞു ആ പണി ഞങ്ങള്‍ക്കില്ല ജോണേ എന്ന്.ഉമാകാന്തന്‍ പിന്നീട് സംഘ പ്രചാരക്കായി. ബി ജെ പിയുടെ സംസ്ഥാന സംഘടന സെക്രട്ടറിയായി. ഇന്ദുചൂഡന്‍ ഡി.എഫ്. ഓ ആയി വിരമിച്ചു.

Tags: Dr.Thomas Isaac
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആക്രമണം തുടങ്ങുന്നതിന് മുമ്പ് മോദി എന്തിനാണ് ഇസ്രയേൽ സന്ദർശിച്ചത് : പ്രധാനമന്ത്രിയോട് ചോദ്യമുന്നയിച്ച് തോമസ് ഐസക്ക്

Kerala

പലസ്തീന്‍ ഐക്യദാര്‍ഢ്യവും ഗുണം ചെയ്തില്ലെന്ന് ഐസക്ക്; നമ്മുടെ എന്തെങ്കിലും വീഴ്ചകള്‍ നിമിത്തങ്ങളായിട്ടുണ്ടോ?

Editorial

കിഫ്ബി തട്ടിപ്പുകാര്‍ രക്ഷപ്പെടരുത്

Kerala

കിഫ്ബി മസാല ബോണ്ട്: കമ്മീഷനടിക്കാന്‍ തിരിമറി നടത്തിയെന്ന് ഉറപ്പാകുന്നു; അടിമുടി ദുരൂഹത

Kerala

ഐസക്കുമായി ആത്മബന്ധം; തെരഞ്ഞെടുപ്പില്‍ സജീവം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.