ഭാരതത്തിന്റെ സാംസ്കാരിക ദേശീയ ശക്തിപ്പെടുത്തുന്ന പരിപാടിയാണ് കാശി-തമിഴ് സംഗമമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാകാലത്തും തമിഴ്നാട്ടില്‍ നിന്നും കാശിയിലേക്ക് തീര്‍ത്ഥാടകര്‍ എത്തിയിരുന്നെങ്കിലും ഈയടുത്തകാലത്ത് കാശിയിലെത്തുന്ന തമിഴ് തീര്‍ത്ഥാടകരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
തമിഴ്നാടായാലും കാശിയായാലും ഇന്ത്യയുടെ സംസ്കാരം കൃത്യമായി സംരക്ഷിക്കപ്പെടുന്നുണ്ട്. കാശിയുടെ പ്രാധാന്യം കാരണം ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ കാശിയില്‍ എത്തിച്ചേരുന്നു. വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയഉണര്വ്വിന്റെയും കേന്ദ്രമാണ് കാശി. കാശിയെപ്പോലെ തമിഴ്നാടും പുരാതനകാലം മുതലേ സംസ്കാരത്തിന്റെയും അറിവിന്റെയും കലയുടെയും വാസ്തുശില്പകലയുടെയും സാഹിത്യത്തിന്റെയും കേദാരമാണ്. – യോഗി പറഞ്ഞു.
തമിഴ് സാഹിത്യം പുരാതനും പുരോഗമനപരവുമാണ്. ഇന്ത്യയില്‍ സംസ്കൃതവും തമിഴുമാണ് പ്രാചീന ഭാഷകള്‍. ഈ രണ്ട് ഭാഷകളിലേയും സാഹിത്യം സമൂഹത്തില്‍ ഐക്യവും തുല്ല്യതയും വളര്‍ത്തുന്നു. – യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: