Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി: കെഎസ്ഇബിയില്‍ എഞ്ചിനീയര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നര വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 09:04 am IST
inKerala
c

c

കണ്ണൂര്‍: 2024 ല്‍ ഒരോ തസ്തികയിലും വരാന്‍ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പെടെ എല്ലാ ഒഴിവുകളും 2023 നവംമ്പര്‍ 30 നകം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ നിര്‍ദ്ദേശം പാഴ്‌വാക്കായി. കെഎസ്ഇബിയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നര വര്‍ഷം. 2022 ജൂണ്‍ 16 ന് ശേഷം കെഎസ്എഇബിയില്‍ സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) ഉള്‍പ്പെടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ നിലവില്‍ ഇത്തരം തസ്തികകളിലേക്കുള്ള പരീക്ഷ പാസായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലായി.

പിഎസ്‌സി വിജ്ഞാപന പ്രകാരം കെഎസ്ഇബിയിലേക്ക് സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുകയും കഴിഞ്ഞ നവംബറില്‍ മെയിന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 941 പേര്‍ മെയിന്‍ ലിസ്റ്റിലും 888 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലും ഉള്‍പ്പെടുകയുണ്ടായി. കെഎസ്ഇബിയില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖപ്രകാരം സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് 411 ഒഴിവുകള്‍ ഉള്ളതായി പറയുന്നു. എന്നാല്‍ 217 ഒഴിവുകള്‍ മാത്രമാണ് ഇതുവരെ പിഎസ്‌സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 194 എണ്ണം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഉദ്യോഗാര്‍ത്ഥികളോടുള്ള അനീതിയാണ്. കൂടാതെ എഞ്ചിനീയറിംഗ് തസ്തികയില്‍ നിന്നും നിരവധി പേര്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ റിട്ടയര്‍ ചെയ്യാനിരിക്കുകയാണ്. സബ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ നിന്നു മാത്രം മൂന്ന് വര്‍ഷത്തിനുള്ളില്‍ 656 പേര്‍ വിരമിക്കാനിരിക്കയാണെന്നും ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

നിയമനം നടക്കാത്തത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉദ്യോഗാര്‍ത്ഥികള്‍ പരാതി സമര്‍പ്പിച്ചിരുന്നു. 2013 മുതല്‍ കെഎസ്ഇബിയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ കാരണം ജീവനക്കാരുടെ പുനര്‍ ക്രമീകരണം നടക്കുന്നതിനാലാണെന്ന് കെഎസ്ഇബിയിലെ നിയമനാധികാരിയായ എച്ച്ആര്‍എം ചീഫ് എഞ്ചിനീയര്‍ ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ നാളിതുവരെ കെഎസ്ഇബിയിലെ ജീവനക്കാരുടെ പുനര്‍ക്രമീകരണം സാധ്യമായിട്ടില്ല. എന്നാല്‍ എന്ന് പൂര്‍ത്തിയാകുമെന്ന് കെഎസ്ഇബിക്ക് പറയാന്‍ സാധിക്കുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

സബ് എഞ്ചിനീയര്‍ തസ്തികയിലേക്ക് പ്രമോഷന്‍ നടക്കുന്നുണ്ടെന്നും ഇതിനര്‍ത്ഥം നിയമനം നടന്നാലും പ്രസ്തുത തസ്തികയുടെ എണ്ണത്തില്‍ മാറ്റംവരില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും അതിനാല്‍ തന്നെ ഒഴിവുള്ള തസ്തികയില്‍ നിയമനം നടത്താവുന്നതാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 2013 മുതല്‍ ഇലക്ട്രിക്കല്‍ ഡിപ്ലോമ/ഡിഗ്രി പഠിച്ചിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ 10 വര്‍ഷത്തോളം കാത്തിരുന്നാണ് 2022 ല്‍ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചത്. ജോലി പ്രതീക്ഷിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലിടം നേടിയവരും ഇനിയൊരു നിയമന സാധ്യതയില്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികളോട് തസ്തികകള്‍ യഥാക്രമം റിപ്പോര്‍ട്ട് ചെയ്യാതെ കെഎസ്ഇബി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. മാത്രമല്ല എഞ്ചിനീയറിംഗ് കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാട്ടില്‍ ജോലി ചെയ്യാനുളള അവസരം കൂടിയാണ് നിയമനം നടക്കാത്തതിനാല്‍ നഷ്ടമാകുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

കെഎസ്ഇബിയിലെ എച്ച്ടി സൂപ്പര്‍വൈസര്‍മാര്‍ കൂടിയായ സബ് എഞ്ചിനീയര്‍ തസ്തികയില്‍ നിയമനം നടക്കാത്തത് അപകടങ്ങളുടെ തോത് കൂടാനും കാരണമാകുമെന്ന് ഇവര്‍ പറയുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും നടപ്പിലാക്കിയിരിക്കുന്ന നിയമന നിരോധനങ്ങളുടെ തുടര്‍ച്ചയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Tags: keralaKSEBPSC NotificationGovt announcement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.