Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കുഞ്ഞു മാളികപ്പുറത്തിന്റെ ജീവന്‍ നഷ്ടമായതിന്റെ ഉത്തരവാദിത്ത്വം സര്‍ക്കാരിന്: അയ്യപ്പസേവാ സമാജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 01:37 am IST
in News

തൃശൂര്‍: ശബരിമലയില്‍ കുഞ്ഞു മാളികപ്പുറത്തിന്റെ ജീവന്‍ നഷ്ടമായതിന്റെ ഉത്തരവാദിത്ത്വം സംസ്ഥാന സര്‍ക്കാരിനെന്ന് അയ്യപ്പസേവാ സമാജം. ശബരിമല യാത്ര അതീവ ദുരിതമായി പരിണമിച്ചിരിക്കുന്നു.

രാഷ്‌ട്രീയ ഭിക്ഷാംദേഹികളെ കുടിയിരുത്തുന്ന ഒരു സങ്കേതമായി ദേവസ്വം ബോര്‍ഡുകള്‍ മാറിയിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് എന്തു സംഭവിച്ചാലും ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഒരവസ്ഥ. ഇനി ഇത് ആവര്‍ത്തിക്കരുത്. മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പ് ചെയ്തു തീര്‍ക്കേണ്ട റോഡ് അറ്റകുറ്റപ്പണിയും പാതക്കിരുവശവുമുള്ള കാടുവെട്ടലടക്കം സീസണ്‍ ആരംഭിച്ചതിനു ശേഷം മാത്രമാണ് തുടങ്ങിയത്. ഇതൊന്നും നോക്കാന്‍ ആരുമില്ല. എന്തെങ്കിലും സേവന പ്രവര്‍ത്തനം ചെയ്യുവാന്‍ തയ്യാറായി വരുന്ന സംഘടനകളെ സംഘി പട്ടം ചാര്‍ത്തി മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന ഭരണവര്‍ഗവും അവരുടെ പിണിയാളുകളായ ദേവസ്വം ബോര്‍ഡുമാണ് ഇതിനുത്തരവാദികളെന്ന് അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വര്‍ക്കിങ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ജനറല്‍ സെക്രട്ടറി മുരളി കോളങ്ങാട്, ജോ. ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളി എന്നിവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

അശാസ്ത്രീയമായ വെര്‍ച്വല്‍ ക്യൂ ആണ് സന്നിധാനത്തെ അഭൂതപൂര്‍വ്വമായ തിരക്കിനു കാരണം. ദര്‍ശനത്തിന് സമയം അനുവദിച്ചു കിട്ടി വരുന്ന അയ്യപ്പഭക്തരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അന്നേ ദിവസം സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയാതെ ആകെ താളം തെറ്റിയ നിലയിലാണ് നിലവിലുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം. ആയിരക്കണക്കിന് ഭക്തര്‍ ശബരിമല ദര്‍ശന ക്യൂവില്‍ നില്‍ക്കുമ്പോഴും വിഐപികള്‍ പിന്‍വാതില്‍ വഴി ഒരു പ്രയാസങ്ങളുമറിയാതെ ദര്‍ശനം നടത്തി മടങ്ങുന്നു. കോടിക്കണക്കിന് വരുമാനം കിട്ടുന്ന ക്ഷേത്രമായ ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ക്യൂവില്‍ നില്‍ക്കുമ്പോള്‍ കുടിക്കാന്‍ വെള്ളമില്ല, ഭക്ഷണമില്ല, വിരി വയ്‌ക്കാന്‍ സ്ഥലമില്ല. നിലവില്‍ ഭക്തരെ ശ്വാസം മുട്ടിക്കുന്ന പോലെയുള്ള സ്ഥിതിയാണ് അവിടെയുള്ളത്. അറവുമാടുകളെ വഴിയില്‍ തള്ളുന്നതു പോലെ അയ്യപ്പഭക്തരോട് പെരുമാറുന്ന ദയനീയ ചിത്രമാണ് കാണാന്‍ കഴിയുന്നത്. പമ്പയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിനുവേണ്ടി ഉപയോഗിച്ചിരുന്ന പഴയ സ്ഥലങ്ങളില്‍ വേണ്ടവിധം തയ്യാറെടുപ്പ് നടത്തി ചെറുവാഹനങ്ങളെങ്കിലും പാര്‍ക്ക് ചെയ്യാന്‍ സ്ഥലമൊരുക്കിയിരുന്നെങ്കില്‍ ഈ ദയനീയവും ക്രൂരവുമായ അവസ്ഥ അയ്യപ്പഭക്തര്‍ക്ക് നേരിടേണ്ടിവരില്ലായിരുന്നു. ശബരിമലയിലെ സേവനത്തിനായി ധാരാളം സംഘടനകള്‍ ഉണ്ട്. ഇവരാരും ഒന്നും മിണ്ടുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ശബരിമല അയ്യപ്പ സേവാ സമാജം മുന്‍കൈ എടുത്ത് എല്ലാ സംഘടനകളിലെയും മുഴുവന്‍ സംസ്ഥാന ചുമതലയുള്ളവരെ ഒരുമിച്ചു കൂട്ടി ശബരിമലയില്‍ നടക്കുന്ന കൊള്ളക്കെതിരെ മുന്നോട്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിഷ്‌ക്രിയമായ ദേവസ്വം ബോര്‍ഡിനെ നിലയ്‌ക്ക് നിര്‍ത്താന്‍ കഴിയണം. അയ്യപ്പന്മാര്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്തണമെന്നും അയ്യപ്പസേവാ സമാജം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

 

Tags: Sabarimala pilgrimsMalikappuramAyyappa Seva Samaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

Kerala

മാളികപ്പുറത്തമ്മയുടെ രണ്ടരക്കിലോ തങ്ക അങ്കി എവിടെ?; സമര്‍പ്പിച്ചത് പാലാഴി സുരേഷ്, സമര്‍പ്പിച്ചതില്‍ സ്വര്‍ണ പൂജാ പാത്രങ്ങളും

Kerala

 ശബരിമല തീര്‍ഥാടകര്‍ക്ക് കേരള സദ്യ വിളമ്പി വിളമ്പിത്തുടങ്ങി

Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

Kerala

അഞ്ചലിൽ ശബരിമല തീർത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഓട്ടോറിക്ഷ പൂർണമായും തകർന്നു

പുതിയ വാര്‍ത്തകള്‍

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.