തൃശൂര്‍: എട്ടാം ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കണമെന്ന് പോസ്റ്റല്‍ പെന്‍ഷനേഴ്സ് സംഘ് സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഗുരുവായൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ എട്ടാം ശമ്പള കമ്മിഷന് നിയമിക്കുക, പിടിച്ചുവെച്ച 18 മാസ ക്ഷാമബത്ത നല്‍കുക, കമ്മ്യൂട്ടേഷന്‍ 12 വര്‍ഷം കൊണ്ട് പുനസ്ഥാപിക്കുക, ഓരോ 5 വര്‍ഷവും 5 ശതമാനം പെന്ഷന് വര്‍ധിപ്പിക്കുക മുതലായ പ്രമേയങ്ങള്‍ പാസാക്കി.
ബിപിപിഎസ് സംസ്ഥാന സമ്മേളനം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സി. മന്മഥന് പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥന സെക്രട്ടറി എസ്. നരേന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി. സുരേഷ് വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. സീനിയര്‍ സിറ്റിസണ്‍സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. അച്ചുതന് മുഖ്യപ്രഭാഷണം നടത്തി. ബിപിഇഎഫ് ദേശീയ സംഘടന സെക്രട്ടറി രാജേഷ്, എം.എസ്. രാജന്, എം.ആര്. ദിനേശന് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ റിട്ട. പോസ്റ്റ്മാസ്റ്റര്‍ മാധവനെ ആദരിച്ചു.
കൃഷ്ണകുമാര്‍ പത്തനംതിട്ട (പ്രസിഡന്റ്), അഡ്വ. എസ്. നരേന്ദ്രന് തിരുവനന്തപുരം (സെക്രട്ടറി), വി. സുരേഷ്, തിരുവനന്തപുരം (ട്രഷറര്‍) എന്നിവരടങ്ങുന്ന 17 അംഗ കമ്മിറ്റിയെ സമ്മേളനത്തില്‍ തെരഞ്ഞടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: