Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തലസ്ഥാനത്തെ റോഡുകള്‍ സ്മാര്‍ട്ടായില്ല, നട്ടംതിരിഞ്ഞ് പൊതുജനം, മന്ത്രി മന്ദിരങ്ങളിലേക്കുള്ള റോഡുകൾ മാത്രം രാജപാതകളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 03:16 pm IST
inThiruvananthapuram

തിരുവനന്തപുരം: തലസ്ഥാനനഗരിയെ സ്മാര്‍ട്ടാക്കാനായി കൊണ്ടുവന്ന പദ്ധതിയാണ് സ്മാര്‍ട്ട് റോഡ് പദ്ധതി. പക്ഷേ പദ്ധതിക്ക് വേണ്ടി പൊളിച്ചിട്ട റോഡുകള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സ്മാര്‍ട്ടായിട്ടില്ല. തകര്‍ന്ന റോഡിലൂടെ ജനങ്ങള്‍ ദുരിതയാത്ര തുടരുകയാണ്. തലസ്ഥാനത്തെ മറ്റ് റോഡുകളെല്ലാം കുഴിയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുമ്പോള്‍ മന്ത്രിമാര്‍ താമസിക്കുന്ന നന്തന്‍കോട് റോഡ് സ്മാര്‍ട്ടായി പൊതുജനത്തെ നോക്കി കൊഞ്ഞനംകുത്തുന്നു. മന്ത്രിമന്ദിരങ്ങളിലേക്കുള്ള റോഡുകള്‍ അറ്റകുറ്റപണികള്‍ നടത്തി രാജപാതകളാക്കി മാറ്റുമ്പോള്‍ സാധാരണക്കാര്‍ സഞ്ചരിക്കുന്ന റോഡുകള്‍ വെട്ടിപ്പൊളിച്ച് നഗരയാത്ര നരകയാത്രയാക്കി മാറ്റിയിരിക്കുകയാണ്.

ദോഷം പറയരുതല്ലോ മന്ത്രി മന്ദിരങ്ങളിലേക്കല്ലാത്ത റോഡും പണിപൂര്‍ത്തിയാക്കി മിനുക്കിയിട്ടുണ്ട്. മാസങ്ങളായി തകര്‍ന്ന് കിടന്ന ഡിപിഐ വഴുതക്കാട് റോഡ് ഇങ്ങനെ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കിയത് ജനങ്ങളുടെ നഗരയാത്ര കണ്ട് മനസ്സലിഞ്ഞിട്ടല്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ അടുപ്പക്കാരനായ ഒരു വ്യവസായി അടുത്തിടെ തിരുവനന്തപുരത്ത് ആരംഭിച്ച പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വകുപ്പുകളും കരാറുകാരും ഉദ്യോഗസ്ഥരും സ്മാര്‍ട്ടായി റോഡ് പണി പൂര്‍ത്തിയാക്കിയത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിക്കാന്‍ പദ്ധതിയിട്ട നാല്‍പ്പത് റോഡുകളില്‍ പതിനേഴെണ്ണം പൊളിച്ചിട്ടു. പക്ഷേ പണി പകുതിയാകുന്നതിന് മുമ്പ് തന്നെ കരാറുകാരുമായി നഗരസഭയും പൊതുമരാമത്ത് വകുപ്പും ഉടക്കായി. ഇതോടെ കരാറുകാരന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പുറത്ത് പോയി. പണി തീര്‍ക്കേണ്ട ദിവസവും കഴിഞ്ഞ് ആറുമാസവും കഴിഞ്ഞിട്ടും നഗരവാസികള്‍ ഇന്നും നരകത്തില്‍ തന്നെ. നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനി പണി ഉപേക്ഷിച്ച് പോയിട്ട് മാസങ്ങളായിട്ടും ഇതുവരെയും പുതിയ കരാറുകാരെ കണ്ടെത്താന്‍ ഭരണാധികാരികള്‍ക്കായിട്ടില്ല. കരാറുകാരന്‍ മാറിയതും നഗരസഭയുടെ മെല്ലെപ്പോക്കും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം 430 കോടി രൂപ ചെലവഴിച്ച് നഗരത്തിലെ ഒന്‍പത് വാര്‍ഡുകളിലായി നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ റോഡ് നവീകരണത്തിനായി ആവിഷ്‌ക്കരിച്ച സ്മാര്‍ട്ട് റോഡ് പദ്ധതിയുടെ മുന്നോട്ടു പോക്കിനെ കാര്യമായി ബാധിച്ചു.

സ്റ്റാച്യൂ-ജനറല്‍ ആശുപത്രി റോഡ്, സംഗീത കോളജ്-മോഡല്‍ സ്‌കൂള്‍ റോഡ്, എകെജി സെന്റര്‍-സ്‌പെന്‍സര്‍ റോഡ് തുടങ്ങിയ റോഡുകളെല്ലാം വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വെള്ളയമ്പലം-വഴുതക്കാട് റോഡില്‍ അടുത്തിടെ മാത്രമാണ് വലിയ കുഴികള്‍ മെറ്റലിട്ടു മൂടിയത്. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന സ്റ്റാച്യൂ- ജനറല്‍ ആശുപത്രി റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് രണ്ട് വര്‍ഷം കഴിയുന്നു. സ്മാര്‍ട്ട് സിറ്റി പണിയെന്ന് തുടങ്ങുമെന്ന് ചോദിച്ചാല്‍, ടെണ്ടര്‍ വിളിച്ചിട്ടുണ്ട് കരാറുകാര്‍ വന്നാല്‍ ഉടന്‍ പണി തുടങ്ങുമെന്നാണ് അധികൃതരുടെ മറുപടി.

മന്ത്രി വി. ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയോടു ചേര്‍ന്ന് പനവിള ജംഗ്ഷനിലേക്ക് പോകുന്ന കലാഭവന്‍ മണി റോഡിന് അടുത്തകാലത്താണ് ശാപമോക്ഷം ലഭിച്ചത്. തലസ്ഥാന നഗരത്തില്‍ തകര്‍ന്ന റോഡുകള്‍ ഇനിയുമുണ്ട്. നഗരത്തില്‍ ചാല, മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍-ശാസ്താ ക്ഷേത്രം, പൂജപ്പുര വാണിയത്തു ലെയ്ന്‍, അംബുജവിലാസം റോഡ്-മാതൃഭൂമി റോഡ്, സ്റ്റാച്യൂ-അംബുജവിലാസം റോഡ് എന്നിങ്ങനെ തകര്‍ന്നു കിടക്കുന്ന റോഡുകളുടെ എണ്ണമെടുത്താല്‍ ഒത്തിരിയുണ്ട്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞവര്‍ ഈ റോഡുകളെല്ലാം എന്നെങ്കിലും ശരിയാക്കുമായിരിക്കും.

സുനില്‍ തളിയല്‍

Tags: ThiruvananthapuramRoadSmart
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര
Kerala

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.