Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

 ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ജയത്തിനടുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 11:15 pm IST
in Cricket
കിവീസ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ബംഗ്ലാദേശ് താരങ്ങള്‍

കിവീസ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ബംഗ്ലാദേശ് താരങ്ങള്‍

സില്‍ഹട്ട്: ബംഗ്ലാദേശ് പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ ജയത്തിലേക്ക്. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ന്യൂസിലന്‍ഡിന്റെ മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ബംഗ്ലാദേശ് വിജയം പൂര്‍ത്തിയാക്കും. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് മുന്നോട്ടുവച്ച 332 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഇടംകൈയ്യന്‍ സ്പിന്‍ബോളര്‍ തൈജുല്‍ ഇസ്‌ലാമിന്റെ അത്യുഗ്രന്‍ ഏറില്‍ വിറച്ചുവീണു.

സ്‌കോര്‍: ബംഗ്ലാദേശ്- 310, 338, ന്യൂസിലന്‍ഡ്- 317, 113/7(49).

ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ(22), കെയ്ന്‍ വില്ല്യംസണ്‍(11), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ബ്ലണ്ടല്‍(ആറ്), കൈല്‍ ജാമീസണ്‍(ഒമ്പത്) എന്നിവരുടെ വിക്കറ്റുകള്‍ നേടിയാണ് ഇന്നലെ തൈജുല്‍ ഇസ്‌ലാം മികവ് കാട്ടിയത്. ഒന്നര ദിവസത്തോളം ബാക്കിനില്‍ക്കെ 332 എന്ന കടുപ്പമേറിയ കിവീസ് വിജയലക്ഷ്യത്തിന് മുന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി തൈജുല്‍ നിറഞ്ഞാടുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലും താരത്തിന്റെ നാല് വിക്കറ്റ് പ്രകടനമാണ് കിവീസ് സ്‌കോറിനെ 317 റണ്‍സില്‍ ഒതുക്കിയത്. സെഞ്ചുറി നേടിയ കെയന്‍ വില്ല്യംസണ്‍(104) അടക്കമുള്ളവരുടെ വിക്കറ്റുകള്‍ നേടിക്കൊണ്ടുള്ള പ്രകടനത്തിലൂടെ തൈജുല്‍ ആദ്യ ടെസ്റ്റിന്റെ ഫലം അന്നേ വിധിയെഴുതി തുടങ്ങി.

ഇതുവരെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട കിവീസിന് ജയപ്രതീക്ഷ അസ്തമിച്ചുകഴിഞ്ഞു. തോല്‍വി ഒഴിവാക്കാന്‍ ഇന്ന് മുഴുവന്‍ ബാറ്റ് ചെയ്യേണ്ട സ്ഥിതിയാണ്. ഡാരില്‍ മിച്ചല്‍ ക്രീസിലുണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. 86 പന്തുകളില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതം 44 റണ്‍സുമായി നില്‍ക്കുന്ന ഡാരില്‍ മിച്ചല്‍ രണ്ടാം ഇന്നിങ്‌സില്‍ കിവീസ് നിരയിലെ ടോപ് സ്‌കോററാണ്. മിച്ചലിനൊപ്പം ഇഷ് സോധി(ഏഴ്)യാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്‌ലാം, മെഹ്ദി ഹസന്‍ മിറാസ്, നയീം ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

തലേദിവസം മൂന്നിന് 212 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ബംഗ്ലാദേശിനെ കിവീസ് സ്പിന്‍ ബോളര്‍ അജാസ് പട്ടേലിന്റെ പ്രകടനത്തിലൂടെയാണ് 338 റണ്‍സില്‍ പുറത്താക്കാന്‍ സാധിച്ചത്. നാല് വിക്കറ്റ് നേട്ടവുമായി അജാസ് തിളങ്ങി. തലേന്ന് സെഞ്ചുറി പൂര്‍ത്തിയാക്കി നിന്ന ബംഗ്ലാ നായകന്‍ നജ്മുല്‍ ഷാന്റോ(105)യുടെ വിക്കറ്റ് ആണ് ഇന്നലെ ആദ്യം വീണത്. അര്‍ദ്ധസെഞ്ചുറി പിന്നിട്ട മുഷ്ഫിഖുവര്‍ റഹീം(67) അടക്കമുള്ള ബാറ്റര്‍മാര്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ പുറത്തായിക്കൊണ്ടിരുന്നു. മെഹ്ദി ഹസന്‍ മിറാസ് പുറത്താകാതെ നിന്ന് അര്‍ദ്ധ സെഞ്ചുറി തികച്ചു(50*).

Tags: cricketBangladeshNew Zealand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

India

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

India

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

World

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹമാസ് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയേക്കാം ! ഇറാൻ-യുഎസ് സമാധാന കരാറിനിടെ ഇസ്രായേലിന്റെ വെളിപ്പെടുത്തൽ

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.