Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയിലെ പകര്‍ച്ചവ്യാധി: നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍; മുന്നറിയിപ്പ് നല്‍കി സംസ്ഥാനങ്ങള്‍

കര്‍ണാടക, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 04:17 pm IST
inIndia

ന്യൂദല്‍ഹി: വടക്കന്‍ ചൈനയിലെ കുട്ടികളില്‍ ശ്വാസകോശരോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്രം. കര്‍ണാടക, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

പൊതുജനാരോഗ്യവും ആശുപത്രികളിലെ സൗകര്യങ്ങളും സംബന്ധിച്ച് വിലയിരുത്തല്‍ നടത്താനാണ് നിര്‍ദേശം. നേരത്തെ തന്നെ ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്കിയിരുന്നു.

കാലാവസ്ഥ മാറുമ്പോഴുണ്ടാകുന്ന രോഗ വ്യാപനത്തെ (സീസണല്‍ ഫഌ) കുറിച്ചും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. അഞ്ച് മുതല്‍ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പകര്‍ച്ചവ്യാധിയാണിത്. മരണനിരക്ക് കുറവാണ്. എന്നാല്‍ കുട്ടികള്‍, വയോധികര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ദീര്‍ഘകാലം മരുന്നുകളെടുക്കുന്നവര്‍ തുടങ്ങിയവരില്‍ അപകടസാധ്യതയ്‌ക്കിടയുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പനി, വിറയല്‍, വിശപ്പ് കുറവ്, ഓക്കാനം, തുമ്മല്‍, വരണ്ട ചുമ മുതലായവയാണ് സീസണല്‍ ഫഌവിന്റെ പ്രധാന ലക്ഷണങ്ങള്‍. ഒരാഴ്ചയിലേറെ ലക്ഷണങ്ങളുണ്ടായാല്‍ അപകടസാധ്യതയേറും. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും മുഖം മറയ്‌ക്കുക, ഇടയ്‌ക്കിടെ കൈകള്‍ കഴുകുക, ആള്‍ക്കൂട്ടങ്ങളില്‍ മാസ്‌ക് ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഉത്തരാഖണ്ഡിലെ ചമോലി, ഉത്തരകാശി, പിതോറഗഡ് തുടങ്ങിയ ജില്ലകള്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് ജനങ്ങളെ അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുന്‍കരുതല്‍ തുടരണം. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കണം. ശിശുരോഗവിഭാഗങ്ങളിലും മരുന്ന് മേഖലകളിലും അവശ്യ നടപടികള്‍ കൈക്കൊള്ളുമെന്നും രാജസ്ഥാനിലെ ആരോഗ്യ വിഭാഗം അറിയിച്ചു.

കൊവിഡ് കാലത്ത് രൂപീകരിച്ച ആരോഗ്യസംവിധാനം പുതിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഗുജറാത്തും വ്യക്തമാക്കി. കേരളത്തില്‍ നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജും വ്യക്തമാക്കിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്നാണ് ചൈനയിലെ അധികൃതരുടെ വിശദീകരണം. കൂടാതെ കുട്ടികളെ ബാധിക്കുന്ന മൈകോപ്ലാസ്മ ന്യുമോണിയ എന്ന സാധാരണ ബാക്ടീരിയല്‍ അണുബാധയുടെ വ്യാപനവും കാരണമാണെന്നും മേയ് മുതല്‍ അതുകണ്ടുവരുന്നുണ്ടെന്നും ചൈന വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

Tags: indiachinaCentral Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

India

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.