Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കണ്ണൂരില്‍ കിണറ്റില്‍ നിന്ന് പിടികൂടി കൂട്ടിലാക്കിയ പുള്ളിപ്പുലി ചത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 11:24 pm IST
inNews

കണ്ണൂര്‍: വനം വകുപ്പ് മയക്ക് വെടിവച്ച് പിടികൂടിയ പുലി ചത്തു. പെരിങ്ങത്തൂര്‍ സൗത്ത് അണിയാരം കനകമലയുടെ താഴ്വാരത്തെ വീട്ടു കിണറ്റില്‍ വീണ പുലിയെയാണ് മയക്ക് വെടിവച്ച് പിടിച്ച് വയനാട്ടിലേക്ക് കൊണ്ടുപോയത്. കൂട്ടിലേക്ക് മാറ്റി അല്‍പ സമയത്തിനകം മരിച്ചെന്നാണ് വനം വകുപ്പ് നല്കുന്ന വിശദീകരണം. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി വയനാട്ടില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

കക്കുഴി പറമ്പത്ത് കിഴക്കേ മലാല്‍ സുനീഷിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടുവളപ്പിലെ കിണറ്റിലാണ് ചൊവ്വാഴ്ച രാത്രി പുലിവീണത്. ഇന്നലെ കാലത്ത് 7.30 ന് സുനീഷിന്റെ ബന്ധു ശാന്ത വസ്ത്രം അലക്കുമ്പോള്‍ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടിരുന്നു. കിണര്‍ പരിസരത്ത് എത്തിയ കുഞ്ഞിരാമനാണ് പുലിയെ ആദ്യം കണ്ടത്. വിവരം സുനീഷ് പോലീസില്‍ വിവരമറിയിച്ചു.

പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി വല ഉപയോഗിച്ച് കിണര്‍ മറച്ചു. കിണറിന് മുകളില്‍ ഇരുമ്പ് വല സ്ഥാപിച്ചശേഷം വെള്ളം വറ്റിച്ചു. തുടര്‍ന്ന് കിണറ്റില്‍ ഇറക്കിയ പലകമേല്‍ പുലി കയറി നില്‍ക്കുകയായിരുന്നു. വയനാട്ടില്‍ നിന്ന് വന്ന വെറ്റിനറി സര്‍ജന്‍ ഡോ. അജേഷ് മോഹന്‍ദാസ് ആണ് വൈകുന്നേരം 5.40 ന് മയക്കുവെടിവച്ചത്. ആദ്യം വെടിവയ്‌ക്കുകയും തുടര്‍ന്ന് മയക്കുമരുന്ന് കുത്തിവെക്കുകയും ചെയ്തു. മയക്കത്തിലായ പുലിയെ കൂട്ടിലാക്കി പ്രത്യേക വാഹനത്തില്‍ കയറ്റി വയനാട്ടിലേക്ക് കൊണ്ടുപോയി.

ഡിഎഫ്ഒ പി. കാര്‍ത്തിക്, ഫോറസ്റ്റ് ആര്‍ഒ: ജയശങ്കര്‍, അഖില്‍ നാരായണന്‍, സുധീര്‍ നിരോത്ത്, ഫ്ളൈയിങ് സ്‌ക്വാഡ്, ആര്‍ആര്‍ടി അംഗങ്ങള്‍ ഇതിനായി പ്രവര്‍ത്തിച്ചു. കനകമല പ്രദേശത്ത് പുലിയെ ആദ്യമായാണ് കാണുന്നത്.

Tags: kannurleopard
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.