Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ത്രില്ലര്‍ ബ്ലാസ്റ്റ്: ഗോള്‍ മഴ കണ്ട പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിനും മൂന്ന് ഗോളുകള്‍ വീതം നേടി

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Nov 29, 2023, 11:05 pm IST
inFootball

കൊച്ചി: ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ ബ്ലാസ്റ്റേസും ചെന്നൈയിന്‍ എഫ്‌സിയും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി. അഞ്ച് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. ഒരു ഘട്ടത്തില്‍ 3-1ന് പിന്നിട്ടു നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്. ബ്ലാസ്റ്റേഴ്‌സിനായി സൂപ്പര്‍ താരം ദിമിത്രി ഡയമന്റകോസ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഒരെണ്ണം പെപ്രയും സ്വന്തമാക്കി. ചെന്നൈയിന്‍ എഫ്‌സിക്കുവേണ്ടി ജോര്‍ദാന്‍ മുറെ രണ്ടും റഹിം അലി ഒരു ഗോളും നേടി. കളി തുടങ്ങി 24 മിനിറ്റ് പിന്നിട്ടപ്പോഴേക്കും 3 – 1 ന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് പിന്നീട് ഉജ്ജ്വലമായി തിരിച്ചടിച്ചാണ് സമനില പിടിച്ചത്. സമനിലയായെങ്കിലും എട്ട് കളികളില്‍ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

കഴിഞ്ഞ കളിയില്‍ ഇറങ്ങിയ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ്വാ ഇവാന്‍ വുക്കോമാനോവിച്ച് ഇന്നലെ ബ്ലാസ്റ്റഴ്‌സിനെ അണിനിരത്തിയത്. മുഹമ്മദ് ഐമന്‍, പ്രീതം കോട്ടാല്‍, ഡെയ്‌സുകെ സകായ് എന്നിവര്‍ക്ക് പകരം കെ.പി.രാഹുല്‍, പ്രബീര്‍ദാസ്, ഡയമന്റകോസ് എന്നിവര്‍ ഇറങ്ങി. കളി തുടങ്ങി ഒരു മിനിറ്റ് ആകുന്നതിന് മുന്‍പേ ബ്ലാസ്റ്റേഴ്‌സിസിനെ ഞെട്ടിച്ച് ചെന്നൈയിന്‍ എഫ്‌സി ലീഡ് നേടി. അവര്‍ക്ക് ലഭിച്ച ഫ്രീ കിക്കിനൊടുവിലാണ് ഗോള്‍ വീണത്.

റാഫേല്‍ ക്രിവെല്ലാറോ എടുത്ത ഫ്രീ കിക്ക് ബോക്‌സിനുള്ളില്‍ നിന്ന് റഹീം അലി ബാക്ക് ഹീലുകൊണ്ട് വലയിലേക്ക് തട്ടിയിട്ടത് ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷിനെ കീഴടക്കി വലയില്‍ കയറി. പിന്നിലായതോടെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം കടുപ്പിച്ചു. പത്താം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ക്വാമി പെപ്രയെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി. കിക്കെടുത്ത ഡയമന്റകോസിന് പിഴച്ചില്ല. താരത്തിന്റെ ഇടംകാല്‍ ഷോട്ട് ചെന്നൈയിന്‍ ഗോളി ദേബ്ജിത് മജുംദാറിന് യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറി. സമനില ഗോള്‍ നേടിയ ആഹ്ലാദത്തിന് മൂന്ന് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പതിമൂന്നാം മിനിറ്റില്‍ ചെന്നൈയിന് പെനാല്‍റ്റി ലഭിച്ചു.

നവോച്ച സിങ് ബോക്‌സിസിനുള്ളില്‍ റാഫേല്‍ ക്രിവെല്ലാറോ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി വിധിച്ചത്. ജോര്‍ദാന്‍ മുറെ എടുത്ത സ്‌പോട്ട് കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷിനെ കീഴടക്കി. ഇരുപത്തിനാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് വല മൂന്നാം തവണയും കുലുങ്ങി. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ബോക്‌സിനു തൊട്ടുപുറത്തുനിന്ന് ജോര്‍ദാന്‍ മുറെ പായിച്ച നല്ലൊരു ഷോട്ടാണ് വലയില്‍ കയറിയത്. 1-3 ന് പിന്നിലായതോടെ ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു. തുടര്‍ച്ചയായി ചെന്നൈയിന്‍ പ്രതിരോധത്തെ പരീക്ഷിച്ചു. മുപ്പത്തിയെട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോള്‍ കൂടി മടക്കി. ലൂണയുടെ പാസ് സ്വീകരിച്ച് ക്വാമെ പെപ്രെ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ചെന്നൈയിന്‍ വലയില്‍ തറച്ചു കയറി. തുടര്‍ന്നും മികച്ച കളി പുറത്തെടുത്തെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. ഇതോടെ 3-2ന്റെ ലീഡുമായി ചെന്നൈയിന്‍ എഫ്‌സി ഇടവേളയ്‌ക്ക് പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായി ചെന്നൈയിന്‍ ഗോള്‍ മുഖം വിറപ്പിച്ചെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. തുടര്‍ച്ചയായ മുന്നേറ്റള്‍ക്കൊടുവില്‍ അന്‍പത്തിയെട്ടാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍ പിറന്നു. ഡാനിഷ് ഫാറൂഖ് നല്‍കിയ പാസ് സ്വീകരിച്ച ശേഷം ബോക്‌സിന് തൊട്ടുപുറത്തു നിന്ന് ദിമിത്രി ഡയമന്റകോസ് തൊടുത്ത കിടിലന്‍ ഇടം കാലന്‍ ഷോട്ട് മുഴുനീളെ പറന്ന ചെന്നൈയിന്‍ ഗോളിയെ കീഴടക്കി വലയില്‍ തറച്ചു കയറി. അറുപത്തിരണ്ടാം മിനിറ്റില്‍ പ്രബിര്‍ദാസിനെ പിന്‍വലിച്ച് പ്രീതം കോട്ടാലിനെയും കെ.പി. രാഹുലിന് പകരം മുഹമ്മദ് അയ്‌മനെയും ബ്ലാസ്റ്റേഴ്‌സ് കോച്ച് കളത്തിലിറക്കി.അധികം കഴിയും മുന്‍പേ പെപ്രയുടെ ഷോട്ട് ചെന്നൈയിന്‍ പ്രതിരോധനിര താരം രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ പെപ്ര ബോക്‌സിലേക്ക് നല്‍കിയ പാസ് കണക്ട് ചെയ്യാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് കഴിഞ്ഞതുമില്ല.

പിന്നാലെ ഹോര്‍മിപാമിന് പകരം ലെസ്‌കോവിച്ചും പെപ്രയ്‌ക്ക് പകരം ഇഷാന്‍ പണ്ഡിതയും ബ്ലാസ്റ്റേഴ്‌സിനായി കളത്തിലെത്തി. എഴുപത്തിമൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും ലൂണയുടെ ശ്രമം നേരിയ വ്യത്യാസത്തിന് പുറത്തു പോയി. തുടര്‍ന്ന് വിജയ ഗോളിനായി ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും പിന്നീട് വല കുലുങ്ങാതിരുന്നതോടെ കളി സമനിലയില്‍ കലാശിച്ചു. ഡിസംബര്‍ 3ന് എവേ മത്സരത്തില്‍ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

Tags: kerala blastersChennaiyin FC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു
Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

Football

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

Football

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.