പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന്പരുക്ക്. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അപകടമുണ്ടായത്. വലത് കയ്യിലെ 5 വിരലുകളിലുമാണ് അഭിരാമിക്ക് പരുക്കേറ്റത്. അഭിരാമി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.
ചെറിയ ഇടവേളയ്ക്കു ശേഷം വീഡിയോകൾ ചെയ്ത് സന്തോഷത്തോടെ പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങവെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറയുന്നു. മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും അഭിരാമി പറഞ്ഞു. വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും അഭിരാമി വീഡിയോയിൽ പറയുന്നു.
എന്നാൽ ഇത്തരത്തിലുള്ള ഈ അപകടമൊന്നും തന്നെ പാചകത്തിൽ നിന്നും പിന്തിരിപ്പിക്കില്ലെന്നും കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങിയെത്തുമെന്നും അഭിരാമി പറഞ്ഞു. കൈവിരലുകളിൽ ആഴമേറിയ മുറിവും ചെറിയ രീതിയിൽ പൊള്ളലും ഏറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ അഭിരാമി ഇപ്പോൾ വിശ്രമത്തിലാണ്. എന്നാൽ തന്റെ അവശത ഓർത്ത് ആരും പേടിക്കേണ്ടതില്ലെന്നും വലിയ പ്രശ്നങ്ങളില്ലെന്നും ഗായിക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
Hand Accidentആദ്യമായി ആണ് ഇങ്ങനെ ഒരു പറ്റൽ .. പക്ഷെ ഞാൻ വേഗം തിരിച്ചു വരും ട്ടോ .. But stay positive even during the toughest times. 🙂 Love,AAMI
Posted by Abhirami Suresh on Friday, November 24, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: