ആലപ്പുഴ: എം.പി എ.എം. ആരിഫിന്റെ വ്യാജ പ്രചാരണം ആലപ്പുഴയ്‌ക്ക് വന്ദേ ഭാരത് നഷ്ടമാക്കുമെന്ന് ബി.ജെ.പി. സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി. വ്യാജ പ്രചരണം നടത്തി, നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് നാടിന്റെ വികസനത്തിന് തുരങ്കം വെക്കാനാണ് എം.പി ശ്രമിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ആലപ്പുഴയിലെ ജനങ്ങള്‍ക്ക് നല്‍കിയ സമ്മാനവും സൗഭാഗ്യവുമാണ് വന്ദേഭാരത് എക്‌സ്പ്രസ്സ്. എന്നാല്‍ അതിനുവേണ്ടി ഒരു ചെറുവിരല്‍ പോലും എം.പി അനക്കിയിട്ടില്ല.
ആ ജാള്യത മറയ്‌ക്കാന്‍ ഏത് വിധേനയും വന്ദേഭാരത് എക്‌സ്പ്രസിനെ ആലപ്പുഴയ്‌ക്ക് ഇല്ലാതാക്കാനാണ് എം.പി.ശ്രമിക്കുന്നത്. വന്ദേഭാരത് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറാക്കി എന്ന തോന്നലുണ്ടാക്കി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.
https://www.facebook.com/sandeepvachaspati/posts/pfbid0Ggyps3b8BqfTcWi43JYVSz6WLgcHgfNX9zwzXxuiwTiS1VHsFjf7oriPQW1jB2kil
വന്ദേഭാരത് സര്‍വീസുകള്‍ രണ്ട് പാസഞ്ചര്‍ സര്‍വീസുകളെ ബാധിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വന്ദേഭാരതിനു വേണ്ടി ഇവയുടെ സമയം പുനഃക്രമീകരിച്ചതോടെ യാത്രക്കാര്‍ക്ക് അരമണിക്കൂര്‍ ലാഭിക്കാനും, സമയക്രമം കൂടുതലായി പാലിക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന് റെയില്‍വേ തന്നെ പറഞ്ഞിട്ടും ഈ യാഥാര്‍ത്ഥ്യം മറച്ചു വെച്ചാണ് എം.പി ഇപ്പോള്‍ വന്ദേഭാരത് എക്‌സ്പ്രസിനെതിരെ കള്ള പ്രചരണം നടത്തുന്നത്.
എം.പി നടത്തിയ കള്ള പ്രചരണം നാടിന് ദ്രോഹമാകാന്‍ പോവുകയാണ്. ആലപ്പുഴയ്‌ക്ക് വേണ്ടെങ്കില്‍ വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴി ഓടിക്കാമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.
പാര്‍ട്ടിക്ക് കോടികള്‍ കമ്മീഷന്‍ കിട്ടുമായിരുന്ന കെ-റെയില്‍ നടക്കാത്തതില്‍ ഉള്ള വൈരാഗ്യം ജനങ്ങളെ ദ്രോഹിച്ചല്ല തീര്‍ക്കേണ്ടത്. ആലപ്പുഴയിലെ റെയില്‍വേ സ്‌റ്റേഷന്‍ വികസനം അടക്കം പലതിലും പിന്തിരിപ്പന്‍ നയം സ്വീകരിച്ച എം.പി. യുടെ കള്ളക്കളി ജനങ്ങള്‍ക്ക് മനസിലാകുമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
















