Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ദാര്‍ ചിരംജീവ് സിങ് അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 01:00 am IST
inIndia

ലുധിയാന(പഞ്ചാബ്): മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും രാഷ്‌ട്രീയ സിഖ് സംഗത് പരിഷത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ സര്‍ദാര്‍ ചിരംജീവ് സിങ് അന്തരിച്ചു. 93 വയസായിരുന്നു. ഇന്നലെ രാവിലെ 8.30ന് ലുധിയാനയിലെ ആര്‍എസ്എസ് കാര്യാലയത്തിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് പട്യാലയില്‍.

വിദ്യാര്‍ത്ഥിയായിരിക്കെ 1948ലെ ആര്‍എസ്എസ് നിരോധനത്തെ എതിര്‍ത്ത് സത്യഗ്രഹം അനുഷ്ഠിച്ചതിന് ജയിലില്‍ അടയ്‌ക്കപ്പെട്ടു. പട്യാലയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ചിരംജീവ് സിങ് വിദ്യാഭ്യാസത്തിന് ശേഷം 1953ല്‍ പ്രചാരകനായി. ജില്ലാ, വിഭാഗ്, സംഭാഗ് തലങ്ങളില്‍ പ്രചാരകായി പ്രവര്‍ത്തിച്ച അദ്ദേഹം 1984 മുതല്‍ 1990 വരെ വിശ്വഹിന്ദു പരിഷത്തിന്റെ പഞ്ചാബ് സംഘടനാ സെക്രട്ടറിയായിരുന്നു.

1982ല്‍ പഞ്ചാബിലെ വിഘടനവാദത്തിനെതിരെ പഞ്ചാബ് കല്യാണ്‍ ഫോറം എന്ന വേദി രൂപീകരിച്ചു. 1987ല്‍ സ്വാമി വാമദേവിന്റെയും സ്വാമി സത്യമിത്രാനന്ദയുടെയും നേതൃത്വത്തില്‍ ഹരിദ്വാറില്‍ നിന്ന് അമൃത്സര്‍ വരെ അറുന്നൂറ് സംന്യാസിമാരുമായി യാത്ര നടത്തി. അകാല്‍തഖ്ത് മേധാവി ദര്‍ശന്‍സിങ് സംന്യാസുമാരായി ചേര്‍ന്ന് ഹിന്ദു-സിഖ് ഏകതയുടെ സന്ദേശം പകര്‍ന്നു.

1986 നവംബറില്‍ ഗുരുനാനാക് ദേവിന്റെ ജയന്തി ദിനത്തില്‍ രാഷ്‌ട്രീയ സിഖ് സംഗതിന് രൂപം നല്കിയപ്പോള്‍ ചിരംജീവ് സിങ് അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. കാനഡ, ഇംഗ്ലണ്ട്, അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹം യാത്ര ചെയ്തു. 1999ല്‍ പാട്‌നയില്‍ നടന്ന ഖല്‍സ് സിര്‍ജന്‍ യാത്ര, 2000ല്‍ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന വിശ്വധര്‍മ്മ സമ്മേളനം എന്നിവ അദ്ദേഹത്തിന്റെ സംഘടനാ മികവിന്റെ തെളിവുകളായി.

സാമാജിക സമരസതയുടെ പ്രചാരകന്‍: ആര്‍എസ്എസ്

നാഗ്പൂര്‍: ഖാലിസ്ഥാന്‍ വിഘടനവാദത്തിന്റെ ഭീഷണികളെ ചെറുത്ത് ദേശീയതയുടെ മുഖ്യധാരയിലേക്ക് നയിച്ച കര്‍മ്മയോഗിയാണ് സര്‍ദാര്‍ ചിരംജീവ് സിങ്ങെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. സംഘത്തിനുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അത്. രാഷ്‌ട്രീയ സിഖ് സംഗത് പരിഷത്തിലൂടെ അദ്ദേഹം ഏകാത്മകതയുടെയും സമാജിക സമരസതയുടെയും സന്ദേശം പകര്‍ന്നു. പഞ്ചാബിലെ ഗുരുപരമ്പരയെക്കുറിച്ച് ദേശമാസകലം ആദരവ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ പഠനത്തിനും കഠിന പരിശ്രമത്തിനും കഴിഞ്ഞു. പ്രതിസന്ധികള്‍ക്ക് പരിഹാരം നിര്‍ദേശിക്കുക മാത്രമല്ല, അതിനായി മുന്നില്‍ നടക്കുകയും ചെയ്ത ഉജ്ജ്വല സംഘാടകനായിരുന്നു ചിരംജീവ് സിങ് എന്ന് അനുസ്മരണസന്ദേശം ചൂണ്ടിക്കാട്ടി.

 

Tags: Sardar Chiramjeev Singhpassed away
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
Kerala

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

India

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Literature

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.