വിവരങ്ങള്‍ www.irel.co.in ല്‍
നവംബര്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
ഒഴിവുകള്‍ 88
കേന്ദ്ര ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ഐആര്‍ഇഎല്‍ (ഇന്ത്യ) ലിമിറ്റഡ് പരസ്യ നമ്പര്‍ സിഒ/എച്ച്ആര്‍എം/20/2023 പ്രകാരം ഇനിപറയുന്ന തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 88 ഒഴിവുകളാണുള്ളത്.
എ- നോണ്‍ യൂണിയനൈസ്ഡ് സൂപ്പര്‍വൈസറി ട്രെയിനികള്‍- ഗ്രാഡുവേറ്റ് ട്രെയിനി (ഫിനാന്‍സ്)- ഒഴിവുകള്‍ 3, ഗ്രാഡുവേറ്റ് ട്രെയിനി (എച്ച്ആര്‍)-4.
ഡിപ്ലോമ ട്രെയിനി (സിവില്‍/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/കെമിക്കല്‍)-37.
ട്രെയിനി (ജിയോളജിസ്റ്റ്/പെട്രോളജിസ്റ്റ്)-3, ട്രെയിനി (കെമിസ്റ്റ്) 4.
പ്രതിമാസ സ്‌റ്റൈപ്പന്റ് 37,200 രൂപ + എച്ച്ആര്‍എ.
ബി- സൂപ്പര്‍വൈസര്‍- ജൂനിയര്‍ രാജ്ഭാഷ അധികാരി-4, ജൂനിയര്‍ സൂപ്പര്‍വൈസര്‍ (കെമിക്കല്‍) 4, ജൂനിയര്‍ സൂപ്പര്‍വൈസര്‍ (അഡ്മിന്‍) 4, മൈനിംഗ് മേയ്റ്റ് 8, മൈനിംഗ് സര്‍വ്വേയര്‍ 1. ശമ്പള നിരക്ക് 25,000-68,000 രൂപ.
മൈനിംഗ് ഫോര്‍മാന്‍, ഒഴിവുകള്‍ 4, സൂപ്പര്‍വൈസര്‍- ഇലക്ട്രിക്കല്‍ 2, സിവില്‍ 2, ഫിനാന്‍സ്
3. ശമ്പള നിരക്ക് 26500-72000 രൂപ.
യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം ഉള്‍പ്പെടെ സമഗ്രവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.irel.co.in/career ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 14 വരെ അപേക്ഷിക്കാവുന്നതാണ്.
















