തിരുവനന്തപുരം പോലീസ് സഹകരണ സംഘം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പോലീസ് സഹകരണ സംഘത്തിന്റെ മുൻവശം (ബോധേശ്വരൻ റോഡ് ) സജ്ജീകരിച്ച പടക്കം വിപണിയിൽ വമ്പൻ വിലക്കുറവ് .തിരുവനന്തപുരത്ത് തന്നെ ഏറ്റവും വിലക്കുറവിലാണ് ഇവിടെ പടക്കങ്ങൾ വിൽക്കുന്നത് .വിവിധ വിഭാഗങ്ങളിലുള്ള ഗിഫ്റ്റ് പായ്ക്കറ്റുകളാണ് ഇവിടത്തെ മുഖ്യ ആകർഷണം .
കുട്ടികൾക്കും മുതിർന്നവർക്കും പ്രേത്യേകം തയ്യാറാക്കിയ വിവിധ തരത്തിലുള്ള വർണ്ണ വിസ്മയങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് ,വിവിധ തരത്തിലുള്ള ഗിഫ്റ്റ് പായ്ക്കറ്റുകളിലും ഇവിടെ നിന്നും പടക്കങ്ങൾലഭിക്കും .ദീപാവലി പടക്കങ്ങൾക്കൊപ്പം മധുര പലഹാരങ്ങളും വലിയ വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങാം .ഡൈമൺഡ് ,കുട്ടീസ് ,ഗോൾഡ്എന്നീ ഗിഫ്റ്റ് പായ്ക്കറ്റുകൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
പടക്ക വിപണിയും ദീപാവലി സ്വീറ്റ്സ് വിപണിയും AR ക്യാമ്പ് കമാൻഡന്റ് ശ്രീ അശോക് പ്രസിഡൻറ് ജി ആർ അജിത്തിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: