മുംബൈ: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ നാഗാലാന്‍ഡ് ഗവര്‍ണറുമായ പദ്മനാഭ ആചാര്യ (92) അന്തരിച്ചു. കര്‍ണാടക ഉഡുപ്പി സ്വദേശിയായ അദ്ദേഹത്തിന്റെ മരണം മുംബൈയിലായിരുന്നു.
നാഗാലാന്‍ഡിന് പുറമെ ത്രിപുര, ആസാം എന്നിവിടങ്ങളിലും ഗവര്‍ണറായിരുന്നിട്ടുണ്ട്. മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ഗവര്‍ണറുടെ അധിക ചുമതലയും വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അനുശോചിച്ചു.
















