Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാഴ്‌സ, പിഎസ്ജി തോറ്റു; സിറ്റിക്കും അത്‌ലറ്റികോയ്‌ക്കും തകര്‍പ്പന്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 01:41 am IST
in Football
യങ് ബോയ്‌സിനെതിരായ കളിയില്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട് ഗോളിലേക്ക് ഷോട്ട് പായിക്കുന്നു

യങ് ബോയ്‌സിനെതിരായ കളിയില്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട് ഗോളിലേക്ക് ഷോട്ട് പായിക്കുന്നു

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ബാഴ്‌സലോണയ്‌ക്കും പിഎസ്ജിക്കും ഞെട്ടിക്കുന്ന തോല്‍വി. അതേസമയം അത്‌ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ ഡോര്‍ട്ട്മണ്ട്, എസി മിലാന്‍ ടീമുകള്‍ മികച്ച വിജയം നേടി.

ഗ്രൂപ്പ് എച്ചില്‍ നടന്ന എവേ മത്സരത്തില്‍ ഉക്രെയ്‌നിയന്‍ ക്ലബ് ഷക്തര്‍ ഡൊണെറ്റ്‌സ്‌കിനോടാണ് ബാഴ്‌സലോണ പരാജയപ്പെട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ തോല്‍വി. കളിയുടെ 40-ാം മിനിറ്റില്‍ ഡാനിലോ സികനാണ് ഷക്തറിന്റെ വിജയഗോള്‍ നേടിയത്. പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബാഴ്‌സയായിരുന്നു മുന്നിട്ടുനിന്നതെങ്കിലും അവരുടെ സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എഫ്‌സി പോര്‍ട്ടോ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റോയല്‍ ആന്റ്‌വെര്‍പ്പിനെ പരാജയപ്പെടുത്തി. പരാജയപ്പെട്ടെങ്കിലും നാല് കളികളില്‍ നിന്ന് 9 പോയിന്റുമായി ബാഴ്‌സയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഇതേ പോയിന്റുമായി പോര്‍ട്ടോ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മൂന്നാമതുള്ള ഷക്തറിന് 6 പോയിന്റാണുള്ളത്. കളിച്ച നാല് കളികളിലും തോറ്റ ആന്റ്‌വെര്‍പ്പിന് അക്കൗണ്ട് തുറക്കാനായില്ല.

ഗ്രൂപ്പ് ജിയില്‍ ഹാളണ്ടിന്റെ ഇരട്ട ഗോള്‍ കരുത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യങ് ബോയ്‌സിനെ തകര്‍ത്തു. 23-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 51-ാം മിനിറ്റിലുമാണ് ഹാളണ്ട് ലക്ഷ്യം കണ്ടത്. ആദ്യ പകുതിയുടെ പരിക്ക് സമയത്ത് ഫില്‍ ഫോഡനും സിറ്റിക്കായി ഗോളടിച്ചു. മറ്റൊരു കളിയില്‍ ആര്‍ബി ലീപ്‌സിഗ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിനെ കീഴടക്കി. കളിച്ച നാല് കളികളും ജയിച്ച് 12 പോയിന്റുമായി സിറ്റിയും മൂന്ന് വിജയവുമായി 9 പോയിന്റോടെ ലീപ്‌സിഗും നോക്കൗട്ട് റൗണ്ടിലെത്തി.

ഗ്രൂപ്പ് എഫിലെ എവേ മത്സരത്തില്‍ പിഎസ്ജി തോല്‍വി ഏറ്റുവാങ്ങിയത് എസി മിലാനോടാണ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു പിഎസ്ജിയുടെ തോല്‍വി. ഒമ്പതാം മിനിറ്റില്‍ സ്‌കിനിയര്‍ നേടിയ ഗോളിന് പിഎസ്ജി മുന്നിലെത്തി. എന്നാല്‍ 12-ാം മിനിറ്റില്‍ റാഫേല്‍ ലിയോയിലൂടെ മിലാന്‍ സമനില പിടിച്ചു. പിന്നീട് 50-ാം മിനിറ്റില്‍ മിലാന്റെ വെറ്ററന്‍ താരം ഒളിവര്‍ ഗിറൗഡ് ലക്ഷ്യം കണ്ടതോടെ പിഎസ്ജിയുടെ പരാജയം രുചിച്ചു. മറ്റൊരു കളിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി. 26-ാം മിനിറ്റില്‍ നിക്കളാസ് ഫുള്‍കുര്‍ഗും 79-ാം മിനിറ്റില്‍ ജൂലിയന്‍ ബ്രാന്‍ഡറ്റുമാണ് ഡോര്‍ട്ട്മണ്ടിന്റെ ഗോളുകള്‍ നേടിയത്. 7 പോയിന്‍ുമായി ബൊറൂസിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്. തോറ്റെങ്കിലും 6 പോയിന്റുമായി പിഎസ്ജി രണ്ടാമതും മിലാന്‍ 5 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.

ഗ്രൂപ്പ് ഇയില്‍ അത്‌ലറ്റികോ മാഡ്രിഡ് മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് സെല്‍റ്റിക്കിനെ തകര്‍ത്തു. ഗ്രിസ്മാന്‍, മൊറാട്ട എന്നിവര്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ സാമുവല്‍ ലിനോ, സോള്‍ നിഗ്വസ് എന്നിവര്‍ ഓരോ തവണയും ലക്ഷ്യം കണ്ടു. മറ്റൊരു കളിയില്‍ ലാസിയോ 1-0ന് ഫെയ്‌നൂര്‍ദിനെ പരാജയപ്പെടുത്തി. നാല് കളികളില്‍ നിന്ന് എട്ട് പോയിന്റുമായി അത്‌ലറ്റികോയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. 7 പോയിന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തും 6 പോയിന്റുമായി ഫെയ്‌നൂര്‍ദ് മൂന്നാം സ്ഥാനത്തുമാണ്.

Tags: Manchester CityPSGUEFA Champions LeagueBarccaAtletico Madrid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

Football

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

Football

പിഎസ്ജി കിരീടനേട്ടത്തിന് ഒരു പോയിന്റ് അകലെ

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.