ബെംഗളൂരു: ശ്രീമദ് ഭാഗവതം വേദവേദാന്ത സാരമാണ്. വേദത്തെ നാലായി പകുത്ത വേദവ്യാസന് അഞ്ചാമത് വേദം ആയിട്ടുള്ള മഹാഭാരതം ഉണ്ടാക്കി അതിനുശേഷം സാധാരണക്കാരെ ആത്മീയമായ ചിന്തയിലേക്ക് എത്തിച്ച് ജീവിതം ധന്യമാക്കുന്നതിന് വേണ്ടി 17 പുരാണങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരെ വേണ്ടതുപോലെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായിട്ട് വേദവ്യാസന് വിഷാദത്തില്‍ ആയിരുന്നു വേദവ്യാസനെ വിഷാദത്തില്‍ നിന്ന് ഉയര്ത്തുന്നതിനായിട്ട് ബ്രഹ്മപുത്രനായ നാരദമുയര്ത്തി വ്യാസ ഗുഹയില്‍വെച്ച് കാണുകയും ഭാഗവതംഉപദേശിക്കുകയും ചെയ്തു. അങ്ങനെ വേദവ്യാസന് ശ്രീമദ് ഭാഗവതം രചിച്ചു. 335 അധ്യായങ്ങളും 12 സ്കന്ധങ്ങളും 18,000 ശ്ലോകങ്ങളും ഉള്ള ശ്രീമത് ഭാഗവതം പുത്രനും ശിഷ്യനുമായ ബ്രഹ്മര്‍ഷിയെ പഠിപ്പിച്ചു. ഏഴാം ദിവസം കക്ഷകന്‍ കടിച്ചു മരിക്കാന്‍ ഇടവരട്ടെ എന്ന ശാപം കിട്ടി രാജ്യവും സമ്പത്തും സകലതും ഉപേക്ഷിച്ച് ഗംഗാതീരത്ത് മരണം വരെ ജലപാനം പോലും ചെയ്യാത്ത പ്രായോപവേശം എന്ന വ്രതം അനുഷ്ടിച്ച് കഴിഞ്ഞുകൂടുന്ന പരീക്ഷിത് മഹാരാജാവിന് ബ്രഹ്മരക്ഷസി ഏഴു ദിവസങ്ങളിലായിട്ട് ശ്രീമദ് ഭാഗവതം ഉപദേശിച്ചു കൊടുത്ത് മോക്ഷത്തിലേക്ക് എത്തി ച്ചു എന്നതാണ് ശ്രീമദ് ഭാഗവതത്തിലെ സാരം.
സര്വ്വവേതാന്ദ സാരമാണ് ശ്രീമദ് ഭാഗവതം ഇത് അമൃത ദ്രവ സംയുക്തമാണ് ശ്രീകൃഷ്ണ ഭഗവാന് 125 വര്‍ഷത്തെ ദിവ്യലീലകള്‍ അവസാനിപ്പിച്ച് സദാമത്തിലേക്ക് എഴുന്നള്ളാന്‍ തയ്യാറായതിന് തൊട്ടുമുന്‍പ് ഭക്തോമനായ ഉദ്ഭവന് അതിശേഷ്ടങ്ങളായ ഉപദേശങ്ങള്‍ നല്കി പ്രഭാത തീര്ത്ഥകരയിലേക്ക് പോവുകയുണ്ടായി. സദാമത്തിലേക്ക് എഴുന്നള്ളുന്നതിന് തൊട്ടുമുന്‍പ് കലിയുഗത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി ഭഗവാന്റെ ദിവ്യ ചൈതന്യം ശ്രീമദ് ഭാഗവതത്തിലേക്ക് ലയിപ്പിച്ചു. അന്നുമുതല്‍ ശ്രീമദ് ഭാഗവതം പ്രത്യക്ഷകൃഷ്ണസ് സ്വരൂപമാണ് കലിയുഗത്തില്‍ സകല ധര്‍മ്മങ്ങളും ശ്രീമദ് ഭാഗവതത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
ഏഴു ദിവസങ്ങളില്‍ ആയിട്ട് രാവിലെ ആറുമണി മുതല്‍ വൈകുന്നേരം 7 മണി വരെയായിട്ട് ഏഴ് പകലുകളിലൂടെ നടക്കുന്ന കലിയുഗത്തിലെ ഏറ്റവും വലിയജ്ഞാനയജ്ഞമാണ്ശ്രീമദ് ഭാഗവത സപ്താഹജ്ഞം അനേകം സ്തുതികളും അനേകം അവതാര ചരിത്രങ്ങളും അനേകം അനേകം തത്വപദേശങ്ങളും നിറഞ്ഞിരിക്കുന്ന ശ്രീമദ് ഭാഗവതം ശ്രവണത്തിലൂടെ മുക്തി നല്‍കുന്നതാണ്. വരാഹാവതാരം ഭദ്രകാളിയുടെ പ്രാഥുര് ഭാവം മോക്ഷചരിതം പ്രഹ്ലാദ ചരിത്രം നരസിംഹതാരം ഗജേന്ദ്രമോക്ഷം പാലാഴിമധനം ധന്വന്തരിചരിതം വാമനാപതാര ചരിത്രം മഹാബലിയുടെ ചരിത്രം മത്സ്യാവതാരം അം പരീക്ഷ ചരിതം ശ്രീരാമാവതാരം പരശുരാമാവതാരം ശ്രീകൃഷ്ണാവതാരം ഭഗവാന്റെ വൃന്ദാവന ലീലകള്‍ ഗോപികാ ഗീതം തുടങ്ങിയിട്ടുള്ള ചരിത്രങ്ങള്‍ അഞ്ചു ദിവസങ്ങളിലായി വര്‍ണ്ണിച്ച് സുധാമ ചരിതം ബുദ്ധവോപദേശം എന്നീ ചരിത്രങ്ങളിലൂടെ ഭാഗവതം മുഴുവനും സംഗ്രഹിച്ച് ഏഴാം ദിവസം സമര്‍പ്പിക്കുന്നു.
ധാര്‍മികമായി സമാജത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു വേണ്ടി ഭക്തിയിലൂടെ ധ്യാനത്തിലൂടെ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതാണ് ശ്രീമദ് ഭാഗവതവും അതിലെ സന്ദേശങ്ങളും. 28ാം തീയതി ആരംഭിച്ച ഭാഗവത സപ്താഹ യജ്ഞം ഇന്ന് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: