Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ ലീഗിനെ വലവീശി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 02:15 am IST
inKerala

തിരുവനന്തപുരം: പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ ലീഗിനെ യുഡിഎഫില്‍ നിന്നും തെറ്റിച്ച് ഒപ്പം കൂട്ടാന്‍ സിപിഎം.

നവംബര്‍ 11ന് കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് സമസ്ത ഉള്‍പ്പെടെ സമുദായ സംഘടനകളെയും മുസ്ലിം ലീഗിനെയും പങ്കെടുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ഏക സിവില്‍ കോഡിനെതിരെയുള്ള സിപിഎം പരിപാടിയില്‍ ലീഗിനെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. എന്നാല്‍ പാലസ്തീന്‍ യുദ്ധം ഉയര്‍ത്തിക്കാട്ടി ലീഗിനെ യുഡിഎഫില്‍ നിന്നും അടര്‍ത്തിമാറ്റാനാണ് പുതിയ ശ്രമം. ക്ഷണം ലഭിച്ചാല്‍ സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും സിപിഎം ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നാണ് മുസ്ലിം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞത്. ലീഗിന്റെ നിലപാടിനെ പ്രശംസിച്ച് എ.കെ.ബാലനും രംഗത്ത് വന്നിട്ടുണ്ട്.

പരിപാടിയില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ മുസ്ലിംലീഗ് ഇന്ന് തീരുമാനമെടുക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തുന്നതില്‍ തീരുമാനം ആയിട്ടില്ല. മാത്രമല്ല കെപിസിസി മുന്നറിയിപ്പിനെ മറികടന്ന് മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ആര്യാടന്‍ ഫൗണ്ടേഷന്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കുകയും ചെയ്തു.

കെപിസിസി വിലക്ക് ഉള്ളതിനാല്‍ നേതാക്കള്‍ വിട്ടുനില്‍കുകയും ചെയ്തു. വിഭാഗീയ പ്രവര്‍ത്തനമായതിനാല്‍ പിന്മാറണമെന്നും അല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കേണ്ടി വരുമെന്നും കാണിച്ച് ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് ആര്യാടന്‍ ഷൗക്കത്തിന് കത്തയച്ചത്. ഇതടക്കം അനുകൂല സാഹചര്യം ആക്കിമാറ്റാനാണ് സിപിഎമ്മിന്റെ തീരുമാനം. കൂടാതെ കെപിസിസി അധ്യക്ഷന്‍ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ നടത്തിയ പരാമര്‍ശവും വലിയ ചര്‍ച്ചയാക്കി ലീഗിനെ കോണ്‍ഗ്രസ്സുമായി പിണക്കി നിര്‍ത്താനാണ് സിപിഎം നീക്കം. കോണ്‍ഗ്രസിനെ ഒഴിവാക്കി പകരം ലീഗിനെ ക്ഷണിച്ച് മുസ്ലിം സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കാനുള്ള ശ്രമം കൂടിയാണ് സിപിഎം നടത്തുന്നത്.

പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് പി.എം.എ. സലാം; തീരുമാനിച്ചിട്ടില്ലെന്ന് മുനീര്‍

സിപിഎം സംഘടിപ്പിക്കുന്ന, പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി മുസ്ലിം ലീഗില്‍ ഭിന്നത ഉടലെടുത്തു. പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഇ.ടി. മുഹമ്മദ് ബഷീറും പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് ഇന്നലെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും പറഞ്ഞു. സിപിഎം ക്ഷണം ലഭിച്ചു. ഇക്കാര്യത്തില്‍ ഇന്നു ചേരുന്ന പാര്‍ട്ടി യോഗം തീരുമാനിക്കും, സലാം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് എം.കെ. മുനീര്‍ പ്രതികച്ചത്. മൂന്നു പേര്‍ രണ്ടു തരത്തില്‍ പ്രതികരിച്ചതോടെ ലീഗില്‍ ഭിന്നത ശക്തമായെന്ന് വെളിവായി.

കോണ്‍ഗ്രസിലും ഭിന്നത; വിലക്കു ലംഘിച്ച് ആര്യാടന്‍ ഷൗക്കത്ത്

പാലസ്തീന്‍ പ്രശ്‌നം യുഡിഎഫില്‍ മാത്രമല്ല കോണ്‍ഗ്രസിലും വിഷയമായിട്ടുണ്ട്. ഇന്നലെ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള ആര്യാടന്‍ ഫൗണ്ടേഷന്‍ നടത്താനിരുന്ന പാലസ്തീന്‍ റാലി കെപിസിസി ഇടപെട്ടു വിലക്കി. എന്നാല്‍, വിലക്കു ലംഘിച്ച് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ പരിപാടി നടത്തി. കനത്ത മഴയെ അവഗണിച്ചു നടത്തിയ പരിപാടിയില്‍ നല്ല പങ്കാളിത്തവുമുണ്ടായി. മലപ്പുറത്തെ മിക്ക കോണ്‍ഗ്രസ് നേതാക്കളും ഇതില്‍ പങ്കെടുത്തു. മലപ്പുറം ടൗണ്‍ ഹാളില്‍ നിന്നാരംഭിച്ച റാലിക്കു ശേഷം പൊതുസമ്മേളനം നടത്തി.

ഇതു ഗ്രൂപ്പ് പരിപാടിയാണെന്നും സ്വന്തം നിലയ്‌ക്കും ഗ്രൂപ്പിനും മൈലേജ് ഉണ്ടാക്കാനാണിതെന്നും വിമര്‍ശനമുണ്ട്. അതേ സമയം കോണ്‍ഗ്രസ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ല. സംഘടിപ്പിച്ചവരെ വിലക്കിയെന്നും ആരോപണമുണ്ട്.

Tags: cpmMuslim LeaguePalestine solidarity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.