തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ പണിമുടക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയതും പണിമുടക്കിനു കാരണമാണ്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും.
ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് ബസുടമകള്‍ പറയുന്നത്. അതേസമയം സമരങ്ങളിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുളള നീക്കത്തിന് വഴങ്ങില്ലെന്ന് മന്ത്രി ആന്റണി രാജു നേരത്തേ പറഞ്ഞിരുന്നു.
















