Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രിയും മകളും അഴിമതിക്കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 05:00 am IST
inEditorial

മുഖ്യമന്ത്രിയെന്ന നിലയ്‌ക്കുള്ള സ്വാധീനത്തിന്റെ ബലത്തില്‍ പിണറായി വിജയന്റെ മകളും, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ കരിമണല്‍ ഖനനം നടത്തുന്ന ഒരു പ്രമുഖ വ്യവസായിയുടെ കയ്യില്‍നിന്ന് അനധികൃതമായി കോടിക്കണക്കിന് രൂപ വാങ്ങിയെന്ന ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ സിപിഎമ്മിലും സര്‍ക്കാരിലും ഉണ്ടാക്കിയ നടുക്കങ്ങള്‍ പെട്ടെന്നൊന്നും ഇല്ലാതാവാന്‍ പോകുന്നില്ല. യാതൊരു സേവനവും നല്‍കാതെ ഒരു കമ്പനിയില്‍നിന്ന് മാസപ്പടിയായി വീണയുടെ എക്‌സാലോജിക് സൊലൂഷന്‍ എന്ന കമ്പനിയും വീണ വ്യക്തിപരമായും നിയമവിരുദ്ധമായി പണം കൈപ്പറ്റിയെന്നാണ് ആദായനികുതി ബോര്‍ഡ് കണ്ടെത്തിയത്. ഇത് വെറും ആരോപണമായിരുന്നില്ല. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥരെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞതാണിത്. ഇക്കാര്യം പുറത്തുവന്ന് ഏറെക്കാലം കഴിഞ്ഞിട്ടും കമ്പനി അധികൃതര്‍ അത് നിഷേധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ തുടക്കം മുതല്‍തന്നെ സിപിഎം ഈ വസ്തുതയെ തമസ്‌കരിക്കാനാണ് ശ്രമിച്ചത്. രണ്ട് സ്വകാര്യ കമ്പനികള്‍ നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുപറയേണ്ടതില്ല എന്നാണ് സിപിഎം സ്വീകരിച്ച നിലപാട്. ഏതെങ്കിലും രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാറും ഇടപാടുമൊന്നുമല്ല ഇവിടത്തെ പ്രശ്‌നം. മുഖ്യമന്ത്രിയുടെ മകളെന്ന നിലയ്‌ക്കുള്ള അവിഹിത സ്വാധീനം ഉപയോഗിച്ച് വീണവിജയന്‍ മാസപ്പടി കൈപ്പറ്റിയെന്നതാണ്. ഇത് വളരെ ഗുരുതരവുമാണ്. കള്ളത്തെളിവുണ്ടാക്കി ഇതില്‍നിന്ന് രക്ഷപ്പെടാന്‍ നോക്കേണ്ട.

മുഖ്യമന്ത്രിയുടെ മകള്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കണം. കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടണം. ഇതാണ് ആവശ്യം. സംസ്ഥാനത്തെ യഥാര്‍ത്ഥ പ്രതിപക്ഷമായ ബിജെപി തുടക്കം മുതല്‍ ഉന്നയിക്കുന്നതാണിത്. എന്നാല്‍ മുഖ്യമന്ത്രിയുമായി ഒത്തുകളിക്കുന്ന പല കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ഈ പ്രശ്‌നത്തില്‍ വലിയ താല്‍പ്പര്യമില്ല. ഇത്തരം ഇടപാടുകള്‍ പതിവുള്ളതാണെന്ന മനോഭാവമാണ് അവര്‍ക്കുള്ളത്. ഇതിന് വിരുദ്ധമായി സംസാരിക്കുന്നത് മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ വ്യത്യസ്തനാക്കുന്നു. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയത് മാസപ്പടിയാണെന്നും, അത് അഴിമതിയാണെന്നും കുഴല്‍നാടന്‍ പറഞ്ഞത് വലിയ വിവാദമായി. ഇങ്ങനെ വാങ്ങിയ പണത്തിന് വീണ ജിഎസ്ടി അടച്ചിട്ടുണ്ടോയെന്നും കുഴല്‍നാടന്‍ ചോദിക്കുകയുണ്ടായി. അടച്ചിട്ടുണ്ടെങ്കില്‍ രേഖ കാണിക്കണമെന്നും ആവശ്യമുന്നയിച്ചു. ഇതോടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ സിപിഎമ്മിന് പഴുതു ലഭിച്ചു. വീണ നികുതി അടച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പ്രസ്താവനയിറക്കി. ഇവിടുത്തെ അടിസ്ഥാനപരമായ പ്രശ്‌നം വീണ ഏതെങ്കിലും നികുതി അടച്ചിട്ടുണ്ടോ ഇല്ലയോ എന്നതല്ല. അഴിമതി നടത്തിയോ എന്നതാണ്. സിപിഎം അവകാശപ്പെടുന്നതുപോലെ വീണ നികുതി അടച്ചിട്ടുണ്ടെന്നു വന്നാല്‍ പോലും പ്രശ്‌നം അവസാനിക്കുന്നില്ല. ഒരു സേവനവും ചെയ്തുകൊടുക്കാതെ ഒരു സ്വകാര്യ കമ്പനിയില്‍നിന്ന് എന്തിന് മാസപ്പടി കൈപ്പറ്റി എന്നതിനാണ് മറുപടി വേണ്ടത്.

ഇപ്പോഴിതാ മാത്യു കുഴല്‍നാടന്‍ ധനമന്ത്രിക്ക് അയച്ച കത്തിന് മറുപടിയായി ധനവകുപ്പ് ഒരു വിശദീകരണം നല്‍കിയിരിക്കുന്നു. അതില്‍ പറയുന്നത് വീണ വിജയന്‍ ജിഎസ്ടി അടച്ചിട്ടുണ്ടെന്നാണ്. ഇങ്ങനെയൊരു മറുപടി പറയാന്‍ എന്തുകൊണ്ട് ഇത്രകാലം വൈകിയെന്ന ചോദ്യമിരിക്കട്ടെ. 2018 ല്‍ മാത്രം ജിഎസ്ടി രജിസ്‌ട്രേഷനെടുത്ത വീണ എങ്ങനെയാണ് 2017 ല്‍ വാങ്ങിയ പണത്തിന് നികുതിയടച്ചത് എന്ന ചോദ്യം സര്‍ക്കാരിനെ കുരുക്കിലാക്കിയിരിക്കുകയാണ്. മുന്‍കാല പ്രാബല്യത്തോടെ ജിഎസ്ടി അടയ്‌ക്കാനാവില്ല. ഇതിനെക്കുറിച്ച് ഇത്രകാലവും നിശ്ശബ്ദത പാലിച്ച് ഇപ്പോള്‍ ഞങ്ങളിതാ മാത്യു കുഴല്‍നാടന് മറുപടി നല്‍കിയിരിക്കുന്നു, വീണ കുറ്റക്കാരിയല്ല എന്ന പ്രചാരണം നടത്തി രക്ഷപ്പെടാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. ചോദ്യത്തിന് മറുപടി ലഭിച്ചില്ലേ, ഇനിയെങ്കിലും വിവാദം അവസാനിപ്പിച്ചുകൂടെ എന്ന മട്ടില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നല്ലപിള്ള ചമയുകയും ചെയ്യുന്നു. നികുതിയടച്ചിട്ടുണ്ട്, അതുകൊണ്ട് അഴിമതി നടത്തിയെന്ന് ഇനിയാരും പറയാന്‍ പാടില്ല എന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്റെ ന്യായവാദം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന അഴിമതികള്‍ക്ക് മറയിടാന്‍ മന്ത്രിമാരും സിപിഎം നേതാക്കളും യാതൊരു ലജ്ജയുമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണമാണിത്. അഴിമതിപ്പണത്തിന് നികുതിയടച്ചാല്‍ പ്രശ്‌നം തീരുമെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കരുതുന്നുണ്ടാവാം. എന്നാല്‍ അത്തരമൊരു നിയമമില്ല. അധികാരവും സംഘടനാബലവും ഉപയോഗിച്ച് അഴിമതി നടത്തിയിട്ട് അതില്‍നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയും മകളും നടത്തുന്ന ശ്രമം വിജയിക്കാന്‍ പോകുന്നില്ല.

 

Tags: cpmPinarayi VijayanVeena VijayanCorruption
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

പുതിയ വാര്‍ത്തകള്‍

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.