Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രയേലിനെതിരെ അറബ് വികാരം മുതലെടുക്കാന്‍ റഷ്യയും ചൈനയും; മധ്യേഷ്യയിലെ യുഎസ് സ്വാധീനം ദുര്‍ബലപ്പെടുത്തുക ലക്ഷ്യം

ഇസ്രയേല്‍ -ഹമാസ് പോരില്‍ അറബ് രാഷ്‌ട്രങ്ങളുടെ ഇസ്രയേലിനെതിരായ വികാരം മുതലെടുക്കാന്‍ റഷ്യയും ചൈനയും ഒറ്റക്കെട്ടായി രംഗത്ത്. ഇതുവഴി അമേരിക്കയുടെ മധ്യേഷ്യയിലെ സ്വാധീനം ദുര്‍ബലപ്പെടുത്തുകയാണ് ചൈനയുടെയും റഷ്യയുടെയും ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 06:57 pm IST
inWorld

ടെല്‍ അവീവ് : ഇസ്രയേല്‍ -ഹമാസ് പോരില്‍ അറബ് രാഷ്‌ട്രങ്ങളുടെ ഇസ്രയേലിനെതിരായ വികാരം മുതലെടുക്കാന്‍ റഷ്യയും ചൈനയും ഒറ്റക്കെട്ടായി രംഗത്ത്. ഇതുവഴി അമേരിക്കയുടെ മധ്യേഷ്യയിലെ സ്വാധീനം ദുര്‍ബലപ്പെടുത്തുകയാണ് ചൈനയുടെയും റഷ്യയുടെയും ലക്ഷ്യം. ഇതോടെ ഇസ്രയേല്‍-ഹമാസ് യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ മാത്രമല്ല, വികസ്വര രാഷ്‌ട്രങ്ങളുടെ മുഴുവന്‍ രക്ഷകരാകാനാണ് ചൈനയുടെയും റഷ്യയുടെയും സംയുക്ത ശ്രമം.

ഈജിപ്തുമായി ഇക്കാര്യത്തില്‍ ചൈനയും റഷ്യയും അടുത്ത ബന്ധമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇറാന്‍, യുഎഇ, ഖത്തര‍്, ലെബനന്‍, സിറിയ, തുര്‍ക്കി എന്നിവയുടെ പിന്തുണയും ഉറപ്പാക്കും. അറബ് രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടെ 56 ഇസ്ലാമിക  രാഷ്‌ട്രങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ ലഭിക്കുമെന്നാണ് റഷ്യയുടെയും ചൈനയുടെയും കണക്ക് കൂട്ടല്‍. ഉക്രൈനെതിരായ യുദ്ധത്തില്‍ പാശ്ചാത്യരാഷ്‌ട്രങ്ങളുടെ ഒന്നിച്ചുള്ള ആക്രമണത്തില്‍ പ്രതിരോധത്തിലായ റഷ്യ ഇസ്രയേല്‍-ഗാസ യുദ്ധസാഹചര്യം മുതലെടുത്ത് പുതിയ മേഖലകളില്‍ നിന്നുള്ള രാഷ്ടങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ്.

മറുവശത്ത് ഹമാസിനും പലസ്തീനും ഇറാനുള്‍പ്പെടെയുള്ള അറബ് രാഷ്‌ട്രങ്ങള്‍ക്കുമൊപ്പം ചൈനയും റഷ്യയും നില്‍ക്കുന്നതോടെ അമേരിക്കയ്‌ക്ക് ഈ യുദ്ധം കനത്ത വെല്ലുവിളിയായിരിക്കുകയാണ്. ഈ യുദ്ധം യുഎസിന്റെ മധ്യേഷ്യന്‍ നയത്തിന്റെ പരാജയമാണെന്നു കൂടി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വിമര്‍ശിച്ചിരുന്നു. ദക്ഷിണമേഖലയില്‍ യുഎസിന്റെയും സഖ്യകക്ഷികളുടെയും സ്വാധീനം തടയാനും ഇവിടുത്തെ സാമ്പത്തികസ്രോതസ്സ് ഉപയോഗപ്പെടുത്താമെന്നും റഷ്യയും ചൈനയും കണക്ക് കൂട്ടുന്നു. ചൈനയാകട്ടെ ഈയാഴ്ച ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയുടെ ഭാഗമായി ഒരു വലിയ ഉച്ചകോടി ബെയ് ജിംഗില്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ പുടിനും എന്തിന് താലിബാന്‍ നേതാക്കള്‍ വരെ പങ്കെടുത്തു.

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്നില്‍ പ്രമേയം അവതരിപ്പിച്ചത് റഷ്യയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ഈ പ്രമേയം യുഎസ് വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. ചൈനയും യുഎഇയും റഷ്യയുടെ ഈ പ്രമേയത്തെ യുഎന്നില്‍ അനുകൂലിച്ചിരുന്നു. ഭീകരസംഘടനയായ ഹമാസിന് റഷ്യ പിന്തുണ നല്‍കുകയാണെന്നാണ് യുഎന്നിലെ യുഎസ് പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് ആരോപിച്ചത്. എന്നാല്‍ ഹമാസ് എന്ന തീവ്രവാദ സംഘടനയെ പിന്തുണച്ചതിനാലാണ് പ്രമേയത്തെ എതിര്‍ത്തെന്ന് യുഎസ് പറയുന്നു. അടിയന്തരമായി വെടിനിര്‍ത്തണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, ഗാസയിലെ ആക്രമത്തിന്റെ പേരില്‍ ഇസ്രയേലിനെ വിമര്‍ശിക്കുക കൂടി ചെയ്തു ചൈന.

ഗാസയിലേക്ക് അടിയന്തരസഹായമെന്ന നിലയില്‍ 27 ടണ്‍ വസ്തുക്കളാണ് റഷ്യ അയച്ചത്. അത് ഈജിപ്തിലെ റെഡ് ക്രസന്‍റ് വഴി വിതരണം ചെയ്യും. അമേരിക്കയുള്‍പ്പെടെ പാശ്ചാത്യ രാഷ്‌ട്രങ്ങളില്‍ പ്രശസ്തമായ റെ‍ഡ് ക്രോസ് പോലെ ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ സന്നദ്ധ സേവനസംഘമാണ് റെഡ് ക്രസന്‍റ്. ഈജിപ്തിലെ പ്രധാനമന്ത്രി മൊസ്തഫ മദ്ബൂലിയെ ചൈനയുടെ ഷീ ജിന്‍പിങ്ങ് ബെയ് ജിംഗില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയില്‍ സമാധാനം കൊണ്ടുവരാന്‍ ഈജിപ്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഷീ ജിന്‍പിങ്ങ് പ്രസ്താവിച്ചത്.

Tags: chinaRussiaHamas AttackIsrael-Hamas warIsrael attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.