നടി ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും പിരിയുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു. കുന്ദ്രയുടെ ഒരു ട്വീറ്റ് ആണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്കും തിരികൊളുത്തിയത്. ‘ഞങ്ങള്‍ പിരിഞ്ഞു. പ്രയാസകരമായ ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് സമയം അനുവദിക്കണം’ എന്നാണ് കുന്ദ്ര ട്വീറ്റ് ചെയ്തത്.
എന്നാല്‍ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ് കുന്ദ്ര.
നീലച്ചിത്ര നിര്‍മാണ കേസുമായി ബന്ധപ്പെട്ട് ജയിലിലായതിന് ശേഷം പൊതുവേദികളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. ജയില്‍ മോചിതനായതിന് ശേഷം മുഖം മറച്ചുള്ള മാസ്‌ക്ക് ധരിച്ചാണ് ആളുകളുടെ മുന്നില്‍ എത്തിയിരുന്നത്. ഇപ്പോഴിതാ മാസ്‌ക്കിനോട് വിടപറഞ്ഞിരിക്കുകയാണ്. കുന്ദ്രയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
‘മുഖം മൂടിക്ക് വിട…. മാസ്‌ക്കിനോട് വിടപറയേണ്ട സമയമായിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായ എനിക്ക് സംരക്ഷണമൊരുക്കിയതിന് നന്ദി. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് യാത്ര ആരംഭിച്ചിട്ടുണ്ട് രാജ് കുന്ദ്ര എക്‌സില്‍ കുറിച്ചു.
കുന്ദ്രയുടെ ജീവിത കഥപറയുന്ന യുടി 69 എന്ന സിനിമ റിലീസിനുള്ള തയ്യാറെടുപ്പിലാണ്. എസ് വി എസ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയിരുന്നു.
മുംബൈ ആര്‍ത്തര്‍ റോഡ് ജയിലിലെ കുന്ദ്രയുടെ 69 ദിവസത്തെ ഭയാനക ജീവിതത്തിന്റ കഥ പറയുന്ന ചിത്രമാണ് യുടി 69. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ഏറെ നാളുകളായി മുഖം മറയ്‌ക്കുന്ന രീതിയില്‍ മാസ്‌ക് ധരിച്ചു മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന രാജ് കുന്ദ്ര ട്രെയിലര്‍ ലോഞ്ചിനിടെ ഒടുവില്‍ മാസ്‌ക് അഴിച്ചുമാറ്റി മാധ്യമങ്ങളോട് സംസാരിച്ചു.
പോണോഗ്രാഫിക് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ മുംബൈ പോലീസ് 2021 ജൂലൈയില്‍ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുകയും രണ്ട് മാസത്തിലധികം ജയിലിലടക്കുകയും ചെയ്തിരുന്നു. ജയില്‍ മോചിതനായ ശേഷവും മാധ്യമങ്ങള്‍ക്കു മുന്നിലും പൊതുവിടങ്ങളിലുമെല്ലാം മുഖം മറച്ചുകൊണ്ടാണ് രാജ് കുന്ദ്ര പ്രത്യക്ഷപ്പെട്ടിരുന്നത്.
https://twitter.com/onlyrajkundra/status/1715241932245614645
















