Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ എന്‍ജിനീയര്‍ ട്രെയിനി: 184 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 04:08 pm IST
in Career

റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.powergrid.in/career– ല്‍
അവസരം ഇലക്ട്രിക്കല്‍/സിവില്‍/ഇസി/കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചുകാര്‍ക്ക്
സെലക്ഷന്‍ ഗേറ്റ്-2023 സ്‌കോര്‍ അടിസ്ഥാനത്തില്‍
ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 10 വരെ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ‘ഗേറ്റ്-2023’ സ്‌കോര്‍ അടിസ്ഥാനത്തില്‍ എന്‍ജിനീയര്‍ ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നു. ഇലക്ട്രിക്കല്‍/സിവില്‍/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചുകാര്‍ക്കാണ് അവസരം. ഒഴിവുകള്‍ 184.

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60 ശതമാനം മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ ബിഇ/ബിടെക് ബിരുദം. പ്രായപരിധി 10.11.2023 ല്‍ 28 വയസ്. 10.11.1995 ന് ശേഷം ജനിച്ചവരാകണം. ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും ്രപായപരിധിയില്‍ ഇളവുണ്ട്.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.powergrid.in/career ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. (പരസ്യ നമ്പര്‍ സിസി/11/2023). അപേക്ഷാഫീസ് 500 രൂപ. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 10 വരെ അപേക്ഷിക്കാം. മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.

സെലക്ഷന്‍: ഗേറ്റ്-2023 മാര്‍ക്ക് (85% വെയിറ്റേജ്), ഗ്രൂപ്പ് ചര്‍ച്ച (3%), വ്യക്തിഗത അഭിമുഖം (12%) എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 40,000 രൂപ അടിസ്ഥാന ശമ്പളത്തില്‍ ഒരുവര്‍ഷത്തെ പരിശീലനം നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 50,000-1,60,000 രൂപ ശമ്പള നിരക്കില്‍ എന്‍ജിനീയറായി സ്ഥിരനിയമനം നല്‍കുന്നതാണ്. ക്ഷാമബത്ത, എച്ച്ആര്‍എ, പിഎഫ്, ഗ്രാറ്റുവിറ്റി, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്.

ഇലക്ട്രിക്കല്‍ 144, സിവില്‍ 28, ഇലക്‌ട്രോണിക്‌സ് 6, കമ്പ്യൂട്ടര്‍ സയന്‍സ് 6 എന്നിങ്ങനെയാണ് ഒഴിവുകള്‍ ലഭ്യമായിട്ടുള്ളത്. ഒബിസി നോണ്‍ ക്രീമിലെയര്‍, എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ്/ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുബിഡി) എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്. പവര്‍ഗ്രിഡ് കോര്‍പ്പറേഷനിലും സെന്‍ട്രല്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലുമാണ് നിയമനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

പവര്‍ഗ്രിഡില്‍ സിഎ, സിഎംഎകാര്‍ക്ക് ഓഫീസര്‍ ട്രെയിനി (ഫിനാന്‍സ്): 20 ഒഴിവുകള്‍
വിജ്ഞാപനം www.powergrid.in/career- ല്‍
ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 13 വരെ

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ സിഎ, സിഎംഎ യോഗ്യതയുള്ളവരെ ഓഫീസര്‍ ട്രെയിനി (ഫിനാന്‍സ്) ആയി തെരഞ്ഞെടുക്കുന്നു. സമര്‍ത്ഥരായ ഫിനാന്‍സ് പ്രൊഫഷണലുകള്‍ക്കാണ് അവസരം. 20 ഒഴിവുകളുണ്ട്. (ജനറല്‍ 8, ഒബിസി-എന്‍സിഎല്‍ 6, എസ്‌സി 2, എസ്ടി 2, ഇഡബ്ല്യൂഎസ് 2).

13.11.2023 നകം സിഎ/സിഎംഎ യോഗ്യത നേടിയിരിക്കണം. പ്രായപരിധി 28 വയസ്. 13.11.1995 ന്‌ശേഷം ജനിച്ചവരാകണം. റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.powergrid.in/career ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവരെ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 13 വരെ അപേക്ഷിക്കാം.

കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ചെന്നൈ, ബെംഗളൂരു, ഹൈദ്രാബാദ്, ദല്‍ഹി, മുംബൈ, ഭോപാല്‍, ഗുവാഹട്ടി, ജമ്മു, കൊല്‍ക്കത്ത പരീക്ഷാകേന്ദ്രങ്ങളാണ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനകാലം പ്രതിമാസം 40,000 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 50,000-1,60,000 രൂപ ശമ്പള നിരക്കില്‍ ഓഫീസര്‍ (ഫിനാന്‍സ്) ആയി നിയമിക്കും. നിരവധി ആനുകൂല്യങ്ങളുമുണ്ട്.

ഓഫീസര്‍ ട്രെയിനി (ലോ)

പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ ‘ക്ലാറ്റ്-പിജി 2024’ വഴി ഓഫീസര്‍ ട്രെയിനി (ലോ) തസ്തികയില്‍ നിയമനം നേടാം. 10 ഒഴിവുകളുണ്ട്. യോഗ്യത- അംഗീകൃത ത്രിവത്‌സര/പഞ്ചവത്‌സര നിയമബിരുദം (60% മാര്‍ക്കില്‍ കുറയരുത്). പ്രായപരിധി 29.11.2023ല്‍ 28 വയസ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.powergrid.in/career ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ക്കും മറ്റും ഫീസില്ല. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.
നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവം. 9 മുതല്‍ 29 വരെ അപേക്ഷിക്കാം. ക്ലാറ്റ്-പിജി 2024ന് നവം. 3 വരെ രജിസ്റ്റര്‍ ചെയ്യാം. ഓഫീസര്‍ ട്രെയിനികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടിസ്ഥാന ശമ്പളം 40,000 രൂപ. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ഓഫീസര്‍ (ലോ) തസ്തികയില്‍ 50,000-1,60,000 രൂപ ശമ്പള നിരക്കില്‍ നിയമിക്കും.

 

Tags: Engineer TraineePowergrid CorporationVacancies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

എയര്‍പോര്‍ട്‌സ് അതോറിറ്റി ലോജിസ്റ്റിക്‌സ് കമ്പിനിയില്‍ സെക്യൂരിറ്റി സ്‌ക്രീനര്‍ ഒഴിവുകള്‍

Career

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം, തീയതി നീട്ടി

Career

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍/കണ്ടക്ടര്‍ നിയമനം, 226 ഒഴിവുകള്‍, 50 വയസുവരെയുള്ളവര്‍ക്ക് അവസരം

Career

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ , ഓവര്‍സിയര്‍ ഒഴിവുകള്‍

Career

ഇഎസ്‌ഐസി മെഡിക്കല്‍ കോളേജുകളില്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 243 ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.